TVS NTORQ 150-യുടെ പരസ്യം കണ്ട് ഞെട്ടി എതിരാളികൾ; റോഡുകളെ റേസിങ്ങ് ട്രാക്കാക്കി മാറ്റാൻ ടിവിഎസ്
ടൂവീലർ, അത് പോലെ തന്നെ ത്രീ വീലർ വാഹന വിഭാഗങ്ങളിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള ടിവിഎസ് മോട്ടോർ, ഇന്ത്യയിലെ ആദ്യ 150 സിസി ഹൈപ്പർ സ്പോർട്ട് സ്കൂട്ടറായ 'ടിവിഎസ് എൻടോർക്ക് 150' വിൽക്കുകയാണ്. ഈ സ്കൂട്ടറിനായി കമ്പനി അടുത്തിടെ ഒരു പുതിയതും ആവേശകരവുമായ പരസ്യചിത്രം പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറുകളിലൊന്നാണ് എൻടോർക്ക് വേരിയൻ്റുകൾ. നേരത്തെ 125 സിസി എഞ്ചിനിൽ മാത്രം ലഭ്യമായിരുന്ന എൻടോർക്കിന്റെ 150 സിസി പതിപ്പ് 2025 സെപ്റ്റംബറിലാണ് ടിവിഎസ് മോട്ടോർ അവതരിപ്പിച്ചത്. സ്കൂട്ടറിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
പുതിയ പരസ്യം എൻടോർക്ക് 150 ഓരോ യാത്രയിലും ഒരു റേസ് ട്രാക്കിന്റെ അനുഭവം നൽകുന്നുവെന്ന സന്ദേശമാണ് നൽകുന്നത്. കരുത്തുറ്റ സ്പോർട്ടി ഡിസൈൻ, എയറോഡൈനാമിക് ഘടന, ശക്തമായ 150 സിസി എഞ്ചിൻ എന്നിവയാണ് ഇതിനെ 'ഹൈപ്പർ സ്പോർട്ട് സ്കൂട്ടർ' എന്ന് വിശേഷിപ്പിക്കാൻ കാരണം. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആദ്യത്തെ ഹൈപ്പർ സ്പോർട്ട് സ്കൂട്ടറുമായ എൻടോർക്ക് 150-ന്റെ എക്സ്-ഷോറൂം വില 1.10 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

വെറും 6.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്നു. റേസ് & സ്ട്രീറ്റ് റൈഡിംഗ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ് പോലുള്ള ഹൈ എൻഡ് സംവിധാനങ്ങളും ഈ സ്കൂട്ടറിൽ ലഭ്യമാണ്. ഇന്ത്യയിലെ ആദ്യ ബ്ലൂടൂത്ത് കണക്റ്റഡ് സ്കൂട്ടർ, 10 പിഎസിന് മുകളിൽ പവറുള്ള ആദ്യ സ്കൂട്ടർ, മാർവലുമായി സഹകരിച്ച ലോകത്തിലെ ആദ്യ സ്കൂട്ടർ തുടങ്ങിയ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
പുതിയ 150 സിസി പതിപ്പ് ഉയർന്ന പ്രകടനവും സ്പോർട്ടി ഭംഗിയും അത്യാധുനിക സാങ്കേതികവിദ്യയും സമ്മേളിക്കുന്ന ഒന്നാണ്. ഇതിൽ 149.7 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ 7000 ആർപിഎമ്മിൽ 13.2 PS കരുത്തും 5500 ആർപിഎമ്മിൽ 14.2 NM ടോർക്കും ഉത്പാദിപ്പിക്കുന്നു. എൻടോർക്ക് 125-ന്റെ 9.5 PS കരുത്തും , 10.6 NM ടോർക്കും ഉത്പാദിപ്പിക്കുന്നു.

ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് മോഡലാണ് ഐക്യൂബ്. ഒന്നിലേറെ വേരിയന്റുകളില്‍ ഈ ബെസ്റ്റ് സെല്ലര്‍ മോഡല്‍ വാങ്ങാനാകു. അതില്‍ ഐക്യൂബ് S-ന് 145 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചുണ്ട്. ടിവിഎസ് ഇതില്‍ 3.44 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം ഫീച്ചറുകളും മികച്ച പെര്‍ഫോമന്‍സും ഉറപ്പാക്കുന്ന ഈ മോഡലിന് 1.17 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്.
അപ്പാച്ചെ RTX ദിവസേനയുള്ള യാത്രക്കാർക്കും ഓഫ്-റോഡ് പ്രേമികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഫീച്ചറുകളോടെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇടത്തരം സാഹസിക മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് ടിവിഎസിൻ്റെ വരവിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. 300 സിസി എഞ്ചിൻ, അത്യാധുനിക ഇലക്ട്രോണിക്സ്, കരുത്തുറ്റ ഷേപ്പ് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. നഗരയാത്രകൾക്കും, ദുർഘടമായ റോഡുകളിലൂടെയുള്ള യാത്രകൾക്കും ഇത് ഒരുപോലെ അനുയോജ്യമാണ്. കൂടാതെ വ്യത്യസ്ത സാഹചര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ളതുമാണ്.

അപ്പാച്ചെ RTX-ന് 300cc, സിംഗിൾ-സിലിണ്ടർ RTX D4 എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഇത് 36PS കരുത്തും, 28.5Nm ടോർക്കും നൽകുന്നു. ഈ എഞ്ചിൻ, ആറ് സ്പീഡ് ട്രാൻസ്മിഷനുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. റൈഡർമാർക്ക്, നാല് റൈഡിംഗ് മോഡുകൾ തിരഞ്ഞെടുക്കാം: Urban, Rain, Tour, Rally. Rally മോഡ് ഓഫ്-റോഡിംഗിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിന്, പിൻവശത്തെ എബിഎസ് പ്രവർത്തനരഹിതമാക്കാൻ സഹായിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








