ടൂവീലര്‍ വിപണിയിലെ 'ജനനായകന്‍' ഇനി TVS; വമ്പന്‍ അട്ടിമറി, ഹീറോയും ഹോണ്ടയും വീണു

2025 ഡിസംബറില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വമ്പന്‍ അട്ടിമറി. ദീര്‍ഘകാലമായി വിപണി ഭരിച്ചിരുന്ന ഹീറോ മോട്ടോകോര്‍പ്പിനെയും ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയെയും പിന്നിലാക്കി ടിവിഎസ് മോട്ടോര്‍ കമ്പനി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി മാറി. ആഭ്യന്തര വില്‍പനയിലും കയറ്റുമതിയിലും ഒരുപോലെ മികവ് പുലര്‍ത്തിയതാണ് തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ചരിത്ര നേട്ടത്തിലെത്തിയത്. കഴിഞ്ഞ മാസം രാജ്യത്തെ ടോപ് 5 ടൂവീലര്‍ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ വളര്‍ച്ച കൈവരിച്ചു. ഈ പ്രമുഖ കമ്പനികള്‍ എല്ലാം ചേര്‍ന്ന് കഴിഞ്ഞ മാസം മൊത്തം 18,02,317 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്.

2024 ഡിസംബറില്‍ ഇത് 13,13,968 യൂണിറ്റുകള്‍ മാത്രമായിരുന്നു. 2025 ഡിസംബറിലെ കണക്കുകള്‍ വിശദമായി നോക്കുമ്പോള്‍ ആഭ്യന്തര+കയറ്റുമതി വിപണികളില്‍ നിന്നായി മൊത്തം 4,61,071 യൂണിറ്റ് വില്‍പ്പനയുമായാണ് ടിവിഎസ് ഒന്നാം സ്ഥാനത്തെത്തിയത്. ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്റര്‍, അപ്പാച്ചെ, എന്‍ടോര്‍ക്ക് തുടങ്ങിയ മോഡലുകള്‍ക്കൊപ്പം ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിനും മികച്ച സ്വീകാര്യത ലഭിച്ചു. ആഗോള വിപണിയിലേക്കുള്ള കയറ്റുമതിയില്‍ നേടിയ വലിയ കുതിപ്പ് മറ്റ് പ്രമുഖ കമ്പനികളെ പിന്നിലാക്കാന്‍ ടിവിഎസിനെ സഹായിച്ചു.

tvs logo

4,56,479 യൂണിറ്റുകളുമായി ഹീറോ മോട്ടോകോര്‍പ്പ് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തെത്തി. 4,46,048 യൂണിറ്റുകളുമായി ഹോണ്ടയാണ് മൂന്നാം സ്ഥാനത്ത്. 3,10,353 യൂണിറ്റുമായി ബജാജ് ഓട്ടോയാണ് പട്ടികയില്‍ നാലാമത്. 1,22,366 യൂണിറ്റ് വില്‍പ്പനയുമായി അഞ്ചാമതുള്ള സുസുക്കി പട്ടിക പൂര്‍ത്തിയാക്കുന്നു. ടോപ് 5 ഇരുചക്ര വാഹന നിര്‍മാതാക്കളും ഇരട്ടഅക്ക വളര്‍ച്ചയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

ഇന്ത്യന്‍ വിപണിയിലെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ ഹീറോ മോട്ടോകോര്‍പ്പ് തന്നെയാണ് ഇപ്പോഴും മുന്നില്‍. ഡിസംബറില്‍ 4,19,243 ഇരുചക്ര വാഹനങ്ങളാണ് ഹീറോ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്. 2024 ഡിസംബര്‍ മാസത്തെ (2,94,152 യൂണിറ്റ്) അപേക്ഷിച്ച് 42.53 ശതമാനം വളര്‍ച്ച കൈവരിച്ചു. എങ്കിലും നവംബര്‍ മാസത്തെ (5,70,520) വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഹീറോയ്ക്ക് 26.52 ശതമാനം വില്‍പ്പന ഇടിവ് നേരിട്ടു.

hero aplendor honda activa

ആഭ്യന്തര വില്‍പന മാത്രമെടുക്കുമ്പോള്‍ രണ്ടാം സ്ഥാനവും ടിവിഎസിനില്ല. 3,92,306 യൂണിറ്റുകള്‍ വിറ്റഴിച്ച് 44.81 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഹോണ്ടയാണ് രണ്ടാം സ്ഥാനം നേടിയത്. 2025 നവംബറിലെ (5,33,645 യൂണിറ്റ്) വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോണ്ടയ്ക്കും 26.49 ശതമാനത്തിന്റെ കുറവുണ്ടായി. ഇന്ത്യയില്‍ 3,30,362 യൂണിറ്റ് വില്‍പ്പന മാത്രം നേടാനായ ടിവിഎസിന് ആഭ്യന്തര വില്‍പ്പനയില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

2024 ഡിസംബറില്‍ വിറ്റ 2,70,919 യൂണിറ്റിനേക്കാള്‍ 1,15,287 യൂണിറ്റുകള്‍ അധികം വിറ്റ് 53.60 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനും ടിവിഎസിനായി. 2025 നവംബറിലെ (3,65,608) വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ ടിവിഎസിനും 9.64 ശതമാനം വില്‍പ്പന ഇടിവാണ്. 12 മാസം മുമ്പുള്ളതിനേക്കാള്‍ 3893 യൂണിറ്റുകള്‍ അധികം വിറ്റ് 1,32,228 പുതിയ ഉപഭോക്താക്കളെ കണ്ടെത്തിയ ബജാജാണ് ആഭ്യന്തര വില്‍പ്പനയിലും നാലാമത്.

Automaker (OEM) Total Sales (Dec 2025) Total Sales (Dec 2024) YoY Growth (%)
TVS Motor 4,61,071 2,90,064 58.95%
Hero MotoCorp 4,56,479 3,02,756 50.77%
Honda 2W 4,46,048 3,17,127 40.65%
Bajaj Auto 3,10,353 2,82,986 9.67%
Suzuki 1,22,366 79,483 53.95%
Total (Including others) 18,99,891 13,94,434 36.25%

2,02,510 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന 2025 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ബജാജിന് 34.71 ശതമാനം വില്‍പ്പന ഇടിവാണ് നേരിട്ടത്. ആഭ്യന്തര വിപണിയില്‍ 2024 ഡിസംബര്‍, 2025 നവംബര്‍ എന്നീ മാസങ്ങളിലെ വില്‍പ്പനയെ കടത്തി വെട്ടുന്ന പ്രകടനം നടത്തിയത് സുസുക്കിയാണ്. 2024 ഡിസംബറില്‍ 78,834 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന സുസുക്കി കഴിഞ്ഞ മാസം 97,823 യൂണിറ്റാക്കി ഉയര്‍ത്തി.

18,989 യൂണിറ്റ് അധികം വിറ്റ് 24.09 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ജാപ്പനീസ് ബ്രാന്‍ഡ് നേടിയത്. നവംബറിലെ 96,360 യൂണിറ്റിനെ അപേക്ഷിച്ച് 1,463 യൂണിറ്റുകള്‍ അധികം വിറ്റ് സുസുക്കി 1.52 ശതമാനം പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തി. കയറ്റുമതിയില്‍ ബജാജ് (1,78,125 യൂണിറ്റ്), ടിവിഎസ് (1,30,709 യൂണിറ്റ്), ഹോണ്ട (53,742 യൂണിറ്റ്), ഹീറോ (37,236 യൂണിറ്റ്), സുസുക്കി (24,543 യൂണിറ്റ്) എന്നിവരാണ് യഥാക്രമം ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

tvs dec 2025 record sales

മൊത്തത്തില്‍ 2025 ഡിസംബര്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് ശുഭകരമായിരുന്നു. ഇയര്‍ എന്‍ഡ് ആയതിനാല്‍ നവംബറിനെ അപേക്ഷിച്ച് വില്‍പനയില്‍ നേരിയ ഇടിവുണ്ടായെങ്കിലും വാര്‍ഷിക വളര്‍ച്ച വിപണിയുടെ കരുത്ത് തെളിയിക്കുന്നു. ടിവിഎസ് ഒന്നാമതെത്തിയതോടെ വരും മാസങ്ങളില്‍ ഹീറോയും ഹോണ്ടയും വിപണി തിരിച്ചുപിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുമെന്നാണ് സൂചന. ഈ കലണ്ടര്‍ വര്‍ഷം ഏതായാലും വിപണിയില്‍ തീപാറുന്ന പോരാട്ടമാണ് നടക്കാന്‍ പോകുന്നത്.

More from DriveSpark

Article Published On: Friday, January 16, 2026, 8:30 [IST]
English summary
Tvs overtakes hero honda to become indias largest two wheeler manufacturer december 2025 top 5 list
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X