55000 രൂപ മുടക്കിയാൽ 70KM മൈലേജുളള ബൈക്ക് ! ബജറ്റ് കിംഗായി ടിവിഎസിൻ്റെ ചുണക്കുട്ടൻ

2026 ജനുവരിയിലെ കണക്കനുസരിച്ച്, കുറഞ്ഞ ബഡ്ജറ്റിൽ വിശ്വസനീയവും കരുത്തുറ്റതും ഉയർന്ന മൈലേജ് നൽകുന്നതുമായ ഒരു മോട്ടോർസൈക്കിൾ അന്വേഷിക്കുന്നവർക്ക് പറ്റിയ ഓപ്ഷനാണ് ടിവിഎസ് റേഡിയോൺ. വിലയിൽ മാത്രമല്ല കേട്ടോ, മൈലേജ്, പെർഫോമൻസ്, പരിപാലനം എന്നിവയിലും Hero Splendor, Honda Shine പോലുള്ള ബൈക്കുകൾക്ക് ഇത് കടുത്ത മത്സരം നൽകുന്നു. TVS Radeon-ന്റെ സവിശേഷതകളെയും വിലയെയും കുറിച്ച് കൂടുതൽ അറിയാം.

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കമ്മ്യൂട്ടർ ബൈക്കുകളിലൊന്നാണ് റേഡിയോൺ. ഇതിന്റെ ഓൾ ബ്ലാക്ക് എഡിഷൻ്റെ വില 55,400 (എക്സ്-ഷോറൂം) ആണ്. Base എഡിഷന് 61,900, ഡിജി ഡ്രമ്മിന് 74,500, ഡിജി ഡിസ്കിന് 78,200 എന്നിങ്ങനെയാണ് മറ്റ് വേരിയന്റുകൾക്ക് വില വരുന്നത്. പ്രധാനമായിട്ടും ഈ വിലയാണ് റേഡിയോൺ എന്ന മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നത്.

tvs radeon price and mileage

109.7cc സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണുള്ളത്. ഏകദേശം 8.3 bhp കരുത്തും 8.7 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ 4-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള റോഡുകളിൽ സുഗമമായ യാത്രാനുഭവമാണ് ഇത് നൽകുന്നത്. ദീർഘകാല ഉപയോഗത്തിനും കുറഞ്ഞ പരിപാലന ചിലവിനും ഈ എഞ്ചിൻ പ്രശസ്തമാണ്.

മൈലേജിന്റെ കാര്യത്തിലും ടിവിഎസ് റേഡിയോൺ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കമ്പനി അവകാശപ്പെടുന്നത് അനുസരിച്ച്, ഈ ബൈക്ക് ഏകദേശം 65-68 kmpl മൈലേജ് വാഗ്ദാനം ചെയ്യുന്നു. 10 ലിറ്റർ ഇന്ധനടാങ്കുള്ളതിനാൽ ഒരു തവണ ഫുൾ ടാങ്ക് അടിച്ചാൽ 700 കിലോമീറ്ററിലധികം ദൂരം ഇത് സഞ്ചരിക്കും. ദൈനംദിന ഉപയോഗത്തിനും ദീർഘദൂര യാത്രകൾക്കും ഇത് അനുയോജ്യമാണ്.

tvs radeon price and mileage

കരുത്തുറ്റ ബോഡിയും പ്രായോഗികമായ നിരവധി ഫീച്ചറുകളുമായാണ് TVS Radeon രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബലമുള്ള മെറ്റൽ ബോഡി, നീളമുള്ളതും സൗകര്യപ്രദവുമായ സീറ്റ്, സിൻക്രൊണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി (SBT), USB ചാർജർ, ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സസ്പെൻഷനും ഡിസ്ക് ബ്രേക്കും മോശം റോഡുകളിലും സുഖകരമായ യാത്ര ഉറപ്പാക്കുന്നു.

ബ്രേക്കിംഗിനായി ഡ്രം വേരിയൻ്റിൽ 130 mm ഫ്രണ്ട് ഡ്രം ബ്രേക്കും ഡിസ്ക് വേരിയൻ്റിൽ മുൻവശത്ത് 240 mm ഡിസ്കും ലഭിക്കും. രണ്ട് മോഡലുകളുടേയും പിൻവശത്ത് 110 mm ഡ്രം ബ്രേക്കാണ് ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നത്. രണ്ടറ്റത്തും 18 ഇഞ്ച് വീലിലാണ് ബൈക്ക് സഞ്ചരിക്കുന്നത് എന്നതും വലിയ കാര്യമാണ്. ഇന്ത്യൻ വിപണിയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹീറോ സ്പ്ലെൻഡർ, ഹോണ്ട CD110 ഡ്രീം എന്നിവയുമായാണ് ടിവിഎസ് റേഡിയോൺ മത്സരിക്കുന്നത്.

കുറഞ്ഞ വില, മികച്ച മൈലേജ്, കരുത്തുറ്റ രൂപകൽപ്പന, വിശ്വസനീയമായ എഞ്ചിൻ എന്നിവ ടിവിഎസ് റേഡിയോണിനെ ആകർഷകമാക്കുന്നു. Splendor, Shine ബൈക്കുകൾക്ക് വില കുറഞ്ഞതും എന്നാൽ ശക്തവുമായ ഒരു ബദൽ തേടുന്നവർക്ക് ഇത് അനുയോജ്യമാണ്. 55,400 പ്രാരംഭ വിലയിൽ, ഈ ബൈക്ക് കൊടുക്കുന്ന കാശിന് ഒരു മുതൽക്കൂട്ട് തന്നെയാണ് എന്നുറപ്പാണ്. എപ്പോഴും വാഹനം വാങ്ങുന്നതിന് മുൻപായി ടെസ്റ്റ് ഡ്രൈവ് ചെയ്യുക എന്നത് വളരെ പ്രധാനമാണ് എന്ന് ഓർപ്പിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 8, 2026, 13:42 [IST]
English summary
Tvs radeon price mileage features january 2026
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X