ബസിലെ കമ്പിയിൽ തൂങ്ങി ഓഫീസിൽ പോക്ക് നിർത്തിക്കോ! 70KM മൈലേജുളള TVS SPORT-ൽ സുഖമായി പോകാം
ദൈനംദിന യാത്രകൾക്ക് ഏറ്റവും പ്രായോഗികവും ബഡ്ജറ്റ് സൗഹൃദവുമായ മോട്ടോർസൈക്കിളാണ് ടി.വി.എസ് സ്പോർട്ട് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ്, വിശ്വസനീയമായ പ്രകടനം എന്നിവയൊക്കെയാണ് ഈ ബൈക്കിനെ ഏറെ ശ്രദ്ധേയമാക്കുന്ന സവിശേഷതകൾ. 109.7 സി.സി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനുമായാണ് ടി.വി.എസ് സ്പോർട്ട് വിപണിയിലെത്തുന്നത്. ഈ മോഡലിന്റെ വിലയും പ്രധാന സവിശേഷതകളും എന്തൊക്കെയാണെന്ന് വിശദമായി തന്നെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ് ഈ ലേഖനത്തിലൂടെ. ടി.വി.എസ് സ്പോർട്ടിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില 55,500 രൂപയിലാണ് ആരംഭിക്കുന്നത്.
ഇത് ബഡ്ജറ്റ് വിഭാഗത്തിൽ ഈ ബൈക്കിനെ മികച്ച ഓപ്ഷനാക്കുന്നുണ്ട്. ഇ.എസ്, ഇ.എസ് അലോയ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമായ ടി.വി.എസ് സ്പോർട്ടിന്റെ ഓൺ-റോഡ് വില ഏകദേശം 60,000നും 65,000-നും ഇടയിലാണ്. ഇത് ഹീറോ സ്പ്ലെൻഡർ, ഹോണ്ട ഷൈൻ തുടങ്ങിയ എതിരാളികളേക്കാൾ കൂടുതൽ മൂല്യവും പ്രാധാന്യവും നൽകുന്നു.

നിലവിൽ, 109.7 സി.സി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് ബി.എസ്6 കംപ്ലയിന്റ് എൻജിനാണ് ടി.വി.എസ് സ്പോർട്ടിലുള്ളത്. ഇത് 8.18 bhp പവറും 8.7 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇ.ടി.എഫ്.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ഇത് സുഗമമായ പ്രകടനം കാഴ്ചവയ്ക്കുന്നു. പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിലെ സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിൽ ഇത് വളരെ പ്രയോജനകരമാണ്. 5-സ്പീഡ് ഗിയർബോക്സുള്ള ഈ ബൈക്കിന് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ഓഫീസ് യാത്രകൾക്ക് താങ്ങാനാവുന്ന ഒരു ബൈക്കാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ, ടി.വി.എസ് സ്പോർട്ടിന്റെ എൻജിൻ ഉന്നത നിലവാരമുള്ളതും വൈബ്രേഷൻ രഹിതവുമായത് കൊണ്ട് തന്നെ നിങ്ങളുടെ ദിവസേനെയുളള യാത്രാനുഭവം വളരെ മികച്ചതായിരിക്കും. എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ 80 കി.മി/ലിറ്റർ മൈലേജ് ആണ് ടി.വി.എസ് സ്പോർട്ടിനുള്ളത്. യഥാർത്ഥ സാഹചര്യങ്ങളിൽ ഇത് ഏകദേശം 70 കി.മി/ലിറ്റർ വരെ ലഭിക്കുന്നു. 10 ലിറ്റർ ഫ്യുവൽ ടാങ്ക് നിറച്ചാൽ 700-800 കിലോമീറ്റർ വരെ ദൂരം താണ്ടാൻ സാധിക്കും.

ഇ.ടി.എഫ്.ഐ സാങ്കേതികവിദ്യയയിലൂടെ 15 ശതമാനം കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്നത് കൊണ്ട് തന്നെ, അതിന്റെ വിഭാഗത്തിൽ ടി.വി.എസ് സ്പോർട്ടിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നു. 112 കിലോ ഭാരമുള്ള ലൈറ്റ് വെയിറ്റ് ബോഡിയുള്ളതിനാൽ നഗരങ്ങളിൽ എളുപ്പത്തിൽ ഓടിക്കാനും പാർക്ക് ചെയ്യാനും ലെയിൻ മാറാനും സാധിക്കുന്നു. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും സി.ബി.എസ് സംവിധാനമുള്ള ഡ്രം ബ്രേക്കുകളുണ്ട്.
എൽ.ഇ.ഡി ഹെഡ്‌ലാമ്പും ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോഡേൺലുക്ക് നൽകുന്നു. മെർക്കുറി ഗ്രേ, ബ്ലാക്ക് ബ്ലൂ തുടങ്ങിയ ആകർഷകമായ കളർ ഓപ്ഷനുകളിലും ഈ ബൈക്ക് ലഭ്യമാണ്. ഭാരം കുറഞ്ഞ രൂപകൽപ്പന, സൗകര്യപ്രദമായ സീറ്റ്, കരുത്തുറ്റ സസ്പെൻഷൻ, ലളിതമായ ഡിസൈൻ എന്നിവ ടി.വി.എസ് സ്പോർട്ടിനെ ഒരു നല്ല ദൈന്യംദിന ഉപയോഗത്തിനുള്ള വാഹനാക്കുന്നു.
മികച്ച ഇന്ധനക്ഷമത, കുറഞ്ഞ പ്രവർത്തനച്ചെലവ്, ടി.വി.എസിന്റെ വിശ്വസനീയമായ ഗുണമേന്മ എന്നിവ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ടി.വി.എസ് സ്പോർട്ട് പരിഗണിക്കാവുന്നതാണ്. ദിവസേനെ വർധിച്ചു വരുന്ന ഇന്ധനവില കാരണം ജനങ്ങൾക്ക് എല്ലാം വേണ്ടത് നല്ല മൈലേജുളള വാഹനങ്ങളാണ്. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ. എല്ലാ ദിവസവും ഓഫീസിൽ ബസിലെ തിക്കും തിരക്കും കൊണ്ട് കഷ്ടപ്പെടാതെ സുഖമായി യാത്ര ചെയ്യാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








