83 കിമീ മൈലേജ് നൽകുന്ന ബൈക്ക് ഏപ്രിലിൽ വാങ്ങിയത് ഒരാൾ മാത്രം! ടിവിഎസ് സ്റ്റാർ സിറ്റി പ്ലസിന് സംഭവിച്ചത് എന്ത്?

ഏത് വണ്ടി വാങ്ങുമ്പോഴും 'ലിറ്റിന് എന്ത് കിട്ടും' എന്ന ചോദ്യം ചോദിച്ച് വാങ്ങുന്ന ഇന്ത്യയില്‍ 83 കിലോമീറ്ററിലധികം മൈലേജ് നല്‍കുന്ന ഒരു ബൈക്ക് സ്വന്തമാക്കാന്‍ ആളില്ലാത്ത അവസ്ഥ വിപണിയെ ഒന്നടങ്കം ഞെട്ടിക്കുന്നു. 2026 ഏപ്രില്‍ മാസത്തില്‍ വെറും 1 യൂണിറ്റ് വില്‍പ്പന മാത്രം നേടാന്‍ സാധിച്ച ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന് ആണ് ഈ ദുരവസ്ഥ. രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുറത്തിറക്കുന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ മോഡലിന് സമീപകാലത്ത് വിപണിയില്‍ നിന്ന് വലിയ തിരിച്ചടിയാണ് നേരിടുന്നത്.

ഏറ്റവും പുതിയ വിപണി റിപ്പോര്‍ട്ടകേള്‍ പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലുടനീളം വെറും ഒരു ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് ബൈക്ക് മാത്രമാണ് വിറ്റുപോയത്. 2025 ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2025 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലുടനീളം ആകെ 2,966 സ്റ്റാര്‍ സിറ്റി പ്ലസ് ബൈക്കുകള്‍ കമ്പനി വിറ്റഴിച്ചിരുന്നു.

tvs star city plus sales april 2026

കൃത്യമായി പറഞ്ഞാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്റ്റാര്‍ സിറ്റി പ്ലസിന് 99.97 ശതമാനത്തിന്റെ ഭീമമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ബജറ്റ് കമ്മ്യൂട്ടര്‍ മോഡലിന് ഒറ്റ വര്‍ഷം കൊണ്ട് ഇത്രയും വലിയ വില്‍പ്പന നഷ്ടം നേരിടുന്നത് വാഹന വിപണിയില്‍ അപൂര്‍വമായ സംഭവമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ബൈക്കിന്റെ വില്‍പ്പന നിരക്കുകള്‍ വളരെ കുറഞ്ഞ നിലയിലാണ് മുന്നോട്ട് പോകുന്നത്.

2026 മാര്‍ച്ചില്‍ വെറും 5 യൂണിറ്റുകളും തൊട്ടുമുമ്പത്തെ മാസമായ ഫെബ്രുവരിയില്‍ വെറും 3 യൂണിറ്റുകളും മാത്രമായിരുന്നു വില്‍പ്പന. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരി മാസം രാജ്യത്തുടനീളം ആകെ 40 യൂണിറ്റുകള്‍ വില്‍ക്കാന്‍ സാധിച്ചതാണ് ഈ വര്‍ഷത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്ക്. എന്നാല്‍ 2025 ഒക്ടോബറില്‍ 5,829 യൂണിറ്റുകളും നവംബറില്‍ 4,604 യൂണിറ്റുകളും വിറ്റഴിച്ച സ്ഥാനത്താണ് ഈ പെട്ടെന്നുള്ള ഇടിവ് സംഭവിച്ചിരിക്കുന്നത്.

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, സിറ്റി റൈഡുകള്‍ക്ക് ആവശ്യമായ കരുത്തും സുഗമമായ ഡ്രൈവിംഗ് അനുഭവവും നല്‍കുന്ന 110 സിസി എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന എഞ്ചിനുകളില്‍ ഒന്നാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിനുള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ മെക്കാനിക്കല്‍ സംവിധാനങ്ങള്‍ കമ്പനി ഒരുക്കിയിട്ടുള്ളത്.

ഈ ബൈക്ക് ഒരു ലിറ്റര്‍ പെട്രോളില്‍ പരമാവധി 83.09 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാരുടെ ബജറ്റിന് ഇണങ്ങുന്ന തരത്തില്‍ വളരെ ആകര്‍ഷകമായ വിലയിലാണ് ഈ ബൈക്ക് വിപണിയിലെത്തിച്ചത്. ഡീലക്സ് ഡ്രം (Drum), ഡിസ്‌ക് (Disc) എന്നിങ്ങനെ രണ്ട് പ്രധാന വേരിയന്റുകളിലാണ് ഈ ബൈക്ക് ലഭ്യമാകുന്നത്. ഏകദേശം 72,500 രൂപ മുതല്‍ 75,200 രൂപ വരെയാണ് ഈ ബൈക്കിന്റെ എക്‌സ്-ഷോറൂം വില.

tvs star city plus sales april 2026

മികച്ച മൈലേജിനൊപ്പം കുറഞ്ഞ പരിപാലന ചെലവ് മാത്രം വരുന്ന ഈ കമ്മ്യൂട്ടര്‍ ബൈക്ക് ഇപ്പോഴും ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. നിലവില്‍ ഇന്ത്യയിലെ 100-110 സിസി കമ്മ്യൂട്ടര്‍ ബൈക്ക് വിപണിയില്‍ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്, ഹോണ്ട ഷൈന്‍ 100 തുടങ്ങിയ പ്രമുഖ മോഡലുകളോടാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് മത്സരിക്കുന്നത്.

എതിരാളികള്‍ ശക്തരായതും വില്‍പ്പന കുറയാനുള്ള ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഇതിനോടൊപ്പം ടിഎസിന്റെ തന്നെ സ്‌പോര്‍ട്ട് (TVS Sport), റേഡിയോണ്‍ (TVS Radeon) തുടങ്ങിയ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളിലേക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതും സ്റ്റാര്‍ സിറ്റി പ്ലസിന്റെ ഡിമാന്‍ഡ് കുറയുന്നതിന്റെ മറ്റൊരു പ്രധാന കാരണമായി വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വില്‍പ്പന ഇത്ര ഭീമമായ രീതിയില്‍ ഇടിഞ്ഞ സാഹചര്യത്തില്‍ കമ്പനി ഈ ബൈക്കിന്റെ ഉത്പാദനം ഔദ്യോഗികമായി നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ കമ്പനി ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. വിപണിയില്‍ നിന്നും ഈ മോഡല്‍ പിന്‍വലിക്കുകയാണെങ്കില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയില്‍ നിന്നും ഉടന്‍ തന്നെ ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടാകും.

Article Published On: Saturday, May 23, 2026, 16:06 [IST]
English summary
Tvs star city plus sales 1 unit april 2026 yoy decline 99 97 per cent report
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X