സാധാരണക്കാരെ പിഴിയില്ല; 80km മൈലേജുള്ള ടിവിഎസ് മോഡലിന് വില കൂടി, പുതിയ നിരക്കുകൾ അറിയാം

ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായ XL 100 മോപ്പഡുകളുടെ വില വര്‍ദ്ധിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. XL 100 മോപ്പഡുകളുടെ വിവിധ വേരിയന്റുകള്‍ക്ക് 400 രൂപ വരെയാണ് തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. പുതിയ വില പരിഷ്‌കാരം നിലവില്‍ വന്നതോടെ ടിവിഎസ് XL 100 മോപ്പഡിന്റെ പ്രാരംഭ പ്രാരംഭ എക്‌സ്-ഷോറൂം വില 44,550 രൂപയായി മാറി. ടിവിഎസ് കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണ് XL 100. ടിവിഎസ് XL 100 മോപ്പെഡിന്റെ 2026 ഫെബ്രുവരിയിലെ വില പരിഷ്‌കാരം വിശദമായി നോക്കാം.

വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മോപ്പെഡ് ആണ് ടിവിഎസ് XL100. ടിവിഎസ് മാത്രമാണ് നിലവില്‍ നമ്മുടെ രാജ്യത്ത് പെട്രോള്‍ മോപ്പഡ് നിര്‍മിക്കുന്ന ഏക കമ്പനി. കേരളത്തില്‍ ഇത് അധികം കാണാനാകില്ലെങ്കിലും അയല്‍ സംസ്ഥാനമാത തമിഴ്‌നാട്ടിലും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ടിവിഎസ് XL 100 നല്ല രീതിയില്‍ വിറ്റുപോയിരുന്നു.

tvs xl 100 handle bar

താങ്ങാനാവുന്ന വിലയും ഉയര്‍ന്ന മൈലേജുമുള്ളതിനാല്‍ ഇന്ത്യയിലെ ചെറുകിട വ്യാപാരികളും ബിസിനസുകാരും ഇത് പരമാവധി ഉപയോഗപ്പെടുത്തുന്നു. ഗ്രാമപ്രദേശങ്ങളിലാണ് ഇതിന് ആവശ്യക്കാര്‍ കൂടുതല്‍. അതായത് കുറഞ്ഞ ഇന്ധനത്തില്‍ കൂടുതല്‍ ദൂരം താണ്ടാന്‍ സാധിക്കുന്നതിനാല്‍ ഗ്രാമീണരുടെ ആദ്യ ചോയ്സുകളില്‍ ഒന്നായി ടിവിഎസ് XL 100 മാറി.

ഭാരം വഹിക്കാന്‍ വേണ്ടി കൂടിയാണ് ടിവിഎസ് XL 100 മോപ്പഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാല്‍ ഉല്‍പ്പന്നങ്ങള്‍, പച്ചക്കറി, മീന്‍ തുടങ്ങിയവയുടെ കച്ചവടത്തിന് ഏറെ അനുയോജ്യമായതിനാല്‍ ചെറുകിട വ്യാപാരികള്‍ തങ്ങളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് പുറമെ കച്ചവടത്തിനും മോപ്പഡ് ഉപയോഗപ്പെടുത്തുന്നു. 5 പ്രധാന വേരിയന്റുകളിലായാണ് ടിവിഎസ് XL 100 നിലവില്‍ വില്‍പ്പനക്കെത്തുന്നത്.

ഹെവി ഡ്യൂട്ടി (Heavy Duty), ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട് (i-Touchstart), കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട്, ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട് വിന്‍ എഡിഷന്‍, ടിവിഎസ് XL 100 ഹെവി ഡ്യൂട്ടി അലോയ് എന്നിവയാണ് ഈ മോഡലുകള്‍. മിക്ക വേരിയന്റുകള്‍ക്കും 400 രൂപയുടെ വര്‍ദ്ധനവാണ് ലഭിച്ചത്. വില വര്‍ദ്ധനവ് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്താക്കളുടെ ബജറ്റിനെ ഇത് വലിയ രീതിയില്‍ ബാധിക്കില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ടിവിഎസിന്റെ തന്നെ മറ്റ് മോഡലുകളായ സ്റ്റാര്‍ സിറ്റി പ്ലസ്, റേഡിയന്‍ എന്നിവയ്ക്കും സമാനമായ രീതിയിലുള്ള നേരിയ വില വര്‍ദ്ധനവ് ഈയിടെ കമ്പനി നടപ്പാക്കിയിരുന്നു. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് പുതിയ നിരക്കുകള്‍ കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വില വര്‍ദ്ധനവ് നിലവില്‍ വന്ന ശേഷമുള്ള പുതിയ നിരക്കുകള്‍ പരിശോധിക്കാം.

tvs xl 100 handle

ഹെവി ഡ്യൂട്ടി വേരിയന്റിന്റെ വില 44,550 രൂപയായി ഉയര്‍ന്നു. 44,150 രൂപയായിരുന്നു പഴയ വില. ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട് പതിപ്പിന്റെ വില 55,750 രൂപയില്‍ നിന്ന് 56,150 രൂപയായി വര്‍ധിച്ചു. 8,450 രൂപയ്ക്ക് വിറ്റിരുന്ന ഐ-ടച്ച്സ്റ്റാര്‍ട്ട് വിന്‍ എഡിഷന് ഇനി മുതല്‍ 58,850 രൂപ മുടക്കണം. കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനി അവതരിപ്പിച്ച ഹെവി ഡ്യൂട്ടി അലോയ് വേരിയന്റിന് ഇപ്പോള്‍ 60,450 രൂപയാണ് എക്‌സ്-ഷോറൂം വില.

കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് വേരിയന്റിന് 350 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്. ഇതോടെ ഈ മോഡലിന്റെ വില 58,200 രൂപയില്‍ നിന്നും 58,550 രൂപയായി ഉയര്‍ന്നു. ഉപഭോക്താക്കളുടെ തുടര്‍ച്ചയായ ആവശ്യം പരിഗണിച്ച് 2025-ന്റെ തുടക്കത്തില്‍ കമ്പനി അലോയ് വീല്‍ വേരിയന്റ് ലോഞ്ച് ചെയ്തിരുന്നു. മെച്ചപ്പെട്ട യാത്രാസൗകര്യവും ഈടും ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പിലാക്കിയത്.

tvs xl 100 alloy wheel

പുതിയ വിലയിട്ടു എന്നല്ലാതെ ഇതിന്റെ സാങ്കേതിക വശങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 99.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഈ മോപ്പഡിന്റെ ഹൃദയം. 6,000 ആര്‍പിഎമ്മില്‍ 4.3 bhp പവറും 3,500 ആര്‍പിഎമ്മില്‍ 6.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ ഈ വാഹനം ഏകദേശം 80 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്ന് ചില ഉടമകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഉയര്‍ന്ന ഇന്ധന വില കാരണം പൊറുതിമുട്ടിയ ഗ്രാമീണരായ ആളുകള്‍ക്ക് ആശ്വാസം ടിവിഎസ് XL 100 പോലുള്ള ഉയര്‍ന്ന മൈലേജും കുറഞ്ഞ മൈലേജുമുള്ള ഇരുചക്ര വാഹനങ്ങളാണ്. അത് കൊണ്ട് തന്നെ ഈ മോഡല്‍ ടിവിഎസിന് മാന്യമായ വില്‍പ്പന നേടിക്കൊടുക്കുന്നുണ്ട്. കൂടുതല്‍ മൈലേജ് ലഭിക്കുന്നതിനൊപ്പം കൂടുതല്‍ ഭാരം കൊണ്ടുപോകാന്‍ സാധിക്കുന്നതുമായ ഒരു വാഹനം അന്വേഷിക്കുന്നവര്‍ക്ക് ടിവിഎസ് XL 100 ഒരു നല്ല ചോയ്സ് ആയിരിക്കും.

More from DriveSpark

Article Published On: Friday, February 6, 2026, 16:15 [IST]
English summary
Tvs xl 100 price hike 2026 latest ex showroom prices malayalam
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X