ഗ്രാമീണരുടെ പ്രിയതാരം, വില 44,000 രൂപ മുതൽ! ടിവിഎസ് XL 100 വൻ കുതിപ്പിൽ

ഇന്ത്യന്‍ വിപണിയില്‍ ദശകങ്ങളായി സ്ഥാനം ഉറപ്പിച്ചു നില്‍ക്കുന്ന ജനപ്രിയ മൊപെഡാണ് ടിവിഎസ് XL 100 (TVS XL 100). സാധാരണക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ വാഹനം 2026 മാര്‍ച്ച് മാസത്തില്‍ വിസ്മയകരമായ വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വലിയ വാര്‍ഷിക വളര്‍ച്ചയാണ് ടിവിഎസ് XL 100 കൈവരിച്ചിക്കുന്നത്. ലളിതമായ രൂപകല്‍പ്പനയും കാര്യക്ഷമതയും ഇതിനെ ഇന്ത്യന്‍ ഗ്രാമീണ വിപണിയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാക്കി മാറ്റിയിട്ടുണ്ട്. ഈ ടിവിഎസ് ഇരുചക്രവാഹനത്തിന്റെ വിപണിയിലെ പ്രകടനവും സാങ്കേതിക സവിശേഷതകളും ഈ ലേഖനത്തില്‍ നമുക്ക് പരിശോധിക്കാം.

2026 മാര്‍ച്ച് മാസത്തില്‍ 46,192 യൂണിറ്റ് ടിവിഎസ് XL 100 മൊപെഡുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2025 മാര്‍ച്ചില്‍ ഇത് 35,181 യൂണിറ്റുകളായിരുന്നു. അതായത് കൃത്യം 11,011 യൂണിറ്റുകളുടെ അധിക വില്‍പ്പനയാണ് ഇത്തവണ ടിവിഎസ് രേഖപ്പെടുത്തിയത്. വളരെ താങ്ങാനാവുന്ന വിലയും എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാനുള്ള സൗകര്യവുമാണ് ഉപഭോക്താക്കളെ ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.

tvs xl 100 sales

ഈ ടിവിഎസ് ഉല്‍പ്പന്നത്തിന്റെ ജനപ്രീതി വരും മാസങ്ങളിലും തുടരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. മൊപെഡ് സെഗ്മെന്റില്‍ ടിവിഎസിന്റെ അപ്രമാദിത്വം ഇതിലൂടെ വ്യക്തമാകുന്നു. ഏകദേശം 44,350 രൂപ മുതല്‍ 61,560 രൂപ വരെയാണ് ഈ മൊപെഡിന്റെ എക്‌സ്‌ഷോറൂം വില. വളരെ കുറഞ്ഞ ചിലവില്‍ വാങ്ങാനും ഉപയോഗിക്കാനും കഴിയുന്നതിനാല്‍ സാധാരണക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇതൊരു മുതല്‍ക്കൂട്ടാണ്.

അധിക ഭാരവുമായി സഞ്ചരിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള കരുത്തുറ്റ ഡിസൈനാണ് ഇതിന്റേത്. ഗ്രാമീണ മേഖലകളില്‍ ചരക്കുഗതാഗതത്തിനും ദൈനംദിന യാത്രകള്‍ക്കും XL 100 മികച്ച പങ്കാളിയാണ്. കുറഞ്ഞ പ്രവര്‍ത്തന ചിലവാണ് ഈ ടൂവീലറിന്റെ മറ്റൊരു പ്രധാന മേന്മ. സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍, 99.7 സിസി ഫോര്‍-സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്.

4.4 PS പവറും 6.5 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തമാണ് ഈ എഞ്ചിന്‍. ടിവിഎസ് XL 100 മോപ്പെഡ് ലിറ്ററിന് 55 മുതല്‍ 65 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. വളരെ കരുത്തുറ്റ എഞ്ചിന്‍ ആയതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതിന് സാധിക്കുന്നു. ലളിതമായ മെക്കാനിക്കല്‍ ഘടകങ്ങള്‍ ആയതിനാല്‍ തന്നെ മെയിന്റനന്‍സും അധികം ചെലവ് വരുന്നില്ല.

കേവലം 89 കിലോ മാത്രം ഭാരമുള്ള XL 100 പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വളരെ എളുപ്പത്തില്‍ ഓടിക്കാന്‍ സാധിക്കും. വലിപ്പം കുറവായതിനാല്‍ ട്രാഫിക്കുകളില്‍ പോലും എളുപ്പത്തില്‍ കടന്നുപോകാന്‍ സാധിക്കുന്നു. മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് പാര്‍ക്ക് ചെയ്യാനും എളുപ്പമാണ്. ഈ സൗകര്യം തന്നെയാണ് ഗ്രാമീണ മേഖലയില്‍ ഈ ടിവിഎസ് മോഡല്‍ ഇത്രകണ്ട് ഹിറ്റാകാന്‍ കാരണം. റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ XL 100 പോലുള്ള ചെറിയ വാഹനങ്ങള്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്.

ഭാവിയില്‍ XL 100-ന്റെ ഇലക്ട്രിക് വകഭേദം വരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ടിവിഎസ് E XL, ടിവിഎസ് XL EV എന്നീ പേരുകള്‍ കമ്പനി പേറ്റന്റ് ചെയ്തിട്ടുണ്ട്. ടിവിഎസ് ഐക്യൂബ് നേടിയ വന്‍ വിജയത്തിന്റെ ചുവടുപിടിച്ച് ഇലക്ട്രിക് മൊപെഡുകള്‍ കൂടി വരികയാണെങ്കില്‍ വിപണിയില്‍ അത് വലിയ തരംഗം സൃഷ്ടിക്കും. എങ്കിലും മോപ്പെഡിന്റെ ഇലക്ട്രിക് പതിപ്പിനെ കുറിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ടിവിഎസ് നല്‍കിയിട്ടില്ല.

മൊപെഡുകളുടെ കാലം കഴിഞ്ഞു എന്ന് കരുതിയവര്‍ക്ക് മറുപടിയാണ് XL 100-ന്റെ ഈ വളര്‍ച്ച. ഉപഭോക്തൃ മുന്‍ഗണനകളും സാങ്കേതികവിദ്യകളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ ടിവിഎസ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ടിവിഎസ് ഉയര്‍ത്തുന്നത്. താങ്ങാനാവുന്ന വിലയും വിശ്വസനീയമായ എഞ്ചിനും ചേര്‍ന്നാല്‍ ഏത് ഉല്‍പ്പന്നവും ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് XL 100 തെളിയിക്കുന്നു. ഈ വിജയഗാഥ തുടരുമെന്ന് തന്നെയാണ് വിപണി നല്‍കുന്ന സൂചന.

Article Published On: Wednesday, April 29, 2026, 11:41 [IST]
English summary
Tvs xl 100 sales growth march 2026 registered 31 per cent growth
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X