വെറും 43,900 രൂപ പ്രാരംഭ വിലയിൽ 65 കി.മീ മൈലേജ്! ടിവിഎസ് XL 100 വാങ്ങാൻ ആളുകൾ ഇരച്ചെത്തുന്നു
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ എക്കാലത്തെയും മികച്ച മോപ്പഡ് മോഡലായ ടിവിഎസ് XL 100 (TVS XL 100) 2026 മേയ് മാസം വമ്പന്‍ വില്‍പ്പന വളര്‍ച്ച കൈവരിച്ചു. സാധാരണക്കാരുടെയും ചെറുകിട വ്യാപാരികളുടെയും വിശ്വസ്ത വാഹനമായ XL സീരീസിന്റെ വില്‍പ്പനയില്‍ ഉണ്ടായ ഈ കുതിച്ചുചാട്ടം കമ്മ്യൂട്ടര്‍ ടൂവീലര്‍ വിപണിക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് പോര്‍ട്ടലുകള്‍ പുറത്തുവിട്ട 2026 മെയ് മാസത്തിലെ ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടിലാണ് ടിവിഎസ് മോഡലിന്റെ ഈ അസാധാരണ വളര്‍ച്ച വ്യക്തമാക്കുന്നത്.
ഗ്രാമീണ വിപണികളിലും നഗരങ്ങളിലെ ഡെലിവറി മേഖലകളിലും മോപ്പഡിനുള്ള ഡിമാന്‍ഡ് ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ടിവിഎസ് XL 100 മോപ്പഡിന്റെ വില്‍പ്പനയില്‍ ഇത്തവണ വളരെ ശ്രദ്ധേയമായ വളര്‍ച്ചണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അതായത് 2025 മെയില്‍ രാജ്യത്തുടനീളം മൊത്തം 37,264 യൂണിറ്റ് XL 100 മോപ്പഡുകളായിരുന്നു ടിവിഎസ് വിറ്റഴിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ മാസം ജനപ്രിയ മോഡലിന്റെ വില്‍പ്പന 48,569 യൂണിറ്റുകളായി കുതിച്ചുയര്‍ന്നു. ഒറ്റ വര്‍ഷം കൊണ്ട് ഏകദേശം 11,305 മോപ്പഡുകള്‍ അധികം വിറ്റഴിക്കാന്‍ ടിവിഎസിന് സാധിച്ചു. ഏകദേശം 30.34 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ടിവിഎസ് XL സീരീസ് സ്വന്തമാക്കിയിരിക്കുന്നത്. ഈ മികച്ച പ്രകടനത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 ടൂവീലറുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാക്കാനും ഈ മോഡലിന് സാധിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി നേടിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന വളര്‍ച്ചയ്ക്ക് പിന്നില്‍ മോപ്പഡിന്റെ പങ്കാളിത്തം വളരെ വലുതാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. നഗരങ്ങളിലെ ഇ-കൊമേഴ്‌സ് ഡെലിവറി ശൃംഖലകളുടെ വ്യാപനവും കാര്‍ഷിക വിപണിയിലെ ഉണര്‍വുമാണ് ഈ മോഡലിന്റെ വില്‍പ്പന വര്‍ദ്ധിപ്പിച്ചത്. കുറഞ്ഞ വിലയും കൂടുതല്‍ ഭാരം ചുമക്കാനുള്ള ശേഷിയുമാണ് ടിവിഎസ് XL 100 മോഡലിനെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമാക്കുന്നത്.

മികച്ച ഇന്ധനക്ഷമത നല്‍കുന്ന 99.7 സിസി, ഫോര്‍-സ്‌ട്രോക്, സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. പ്രോഗ്രാംഡ് ഇക്കോ-ട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ET-Fi) സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിശ്വസനീയമായ എഞ്ചിന്‍ പരമാവധി 6,000 ആര്‍പിഎമ്മില്‍ 4.3 bhp പവറും 3,500 ആര്‍പിഎമ്മില്‍ 6.5 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കും. റൈഡിംഗ് കൂടുതല്‍ ലളിതമാക്കുന്നതിനായി ഈ എഞ്ചിന്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.
സാധാരണക്കാരായ ഉപഭോക്താക്കള്‍ ഈ ടിവിഎസ് ഉല്‍പ്പന്നം തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതിന്റെ കുറഞ്ഞ പരിപാലന ചെലവും മികച്ച ഇന്ധനക്ഷമതയുമാണ്. ലിറ്ററിന് ഏകദേശം 60 മുതല്‍ 65 കിലോമീറ്റര്‍ വരെ ഉയര്‍ന്ന മൈലേജ്തരാന്‍ ശേഷിയുള്ള ഈ മോഡല്‍ മികച്ച സാമ്പത്തിക നേട്ടമാണ് ഉടമകള്‍ക്ക് സമ്മാനിക്കുന്നത്. ഭാരമേറിയ വസ്തുക്കള്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ സഹായിക്കുന്ന ശക്തമായ ഹെവി-ഡ്യൂട്ടി ട്യൂബുലാര്‍ ഫ്രെയിം ഷാസിയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കമ്പനി ഈ വര്‍ഷം വിപണിയിലിറക്കിയ പുത്തന്‍ XL 100 ഹെവി ഡ്യൂട്ടി അലോയ് (Heavy Duty Alloy) വേരിയന്റാണ് നിലവിലെ വില്‍പ്പന വളര്‍ച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ കാരണം. ഇതില്‍ നല്‍കിയിട്ടുള്ള 16 ഇഞ്ചിന്റെ സ്‌റ്റൈലിഷ് അലോയ് വീലുകളും, എല്‍ഇഡി ഹെഡ്ലാമ്പുകളും, ട്യൂബ്ലെസ് ടയറുകളും മോപ്പെഡിന്റെ സുരക്ഷിതത്വവും റോഡ് സ്റ്റെബിലിറ്റിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
43,900 രൂപ മുതലാണ് ഇന്ത്യന്‍ വിപണിയില്‍ ടിവിഎസ് XL 100 മോഡലുകളുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇതിന്റെ എല്ലാ ആധുനിക ഫീച്ചറുകളുമുള്ള ഹെവി ഡ്യൂട്ടി ഐ-ടച്ച് സ്റ്റാര്‍ട്ട് അലോയ് വേരിയന്റുകള്‍ക്ക് 59,800 രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ഈ പ്രതാപം നിലനിര്‍ത്തുന്നതിനായി ടിവിഎസ് ഈ പ്ലാറ്റ്ഫോമില്‍ പുതിയ സാങ്കേതിക മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനം എടുത്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ പുത്തന്‍ 'XL ഇലക്ട്രിക്' (XL EV) പതിപ്പും വിപണിയില്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് കമ്പനി. വരാനിരിക്കുന്ന ഉത്സവ സീസണുകളിലും കാര്‍ഷിക വിളവെടുപ്പ് കാലങ്ങളിലും ഡിസ്‌കൗണ്ടുകളിലൂടെയും മികച്ച ഫിനാന്‍സ് സ്‌കീമുകളിലൂടെയും XL 100 വില്‍പ്പന കുതിപ്പ് തുടരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications