65 കി.മീ വരെ മൈലേജ്, അടിമയെ പോലെ 'പണി'യുമെടുക്കും! ₹46,850 മാത്രം വിലയുള്ള ടുവീലർ വാങ്ങിപ്പോയത് 42,000+ ആളുകൾ

എത്ര അത്യാധുനിക ബൈക്കുകള്‍ വന്നാലും സാധാരണക്കാരുടെയും കച്ചവടക്കാരുടെയും ആശ്രയമായ തങ്ങളുടെ ഈ ഇരുചക്ര വാഹനത്തിന്റെ ജനപ്രീതിക്ക് കോട്ടം തട്ടില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി. 2026 ഏപ്രില്‍ മാസത്തില്‍ 42,000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് വമ്പന്‍ കുതിപ്പ് നടത്തിയ ടിവിഎസ് XL 100 (TVS XL 100) മോപ്പെഡിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ വര്‍ഷങ്ങളായി തങ്ങളുടെ സ്ഥാനം ഒരേ നിലയില്‍ നിലനിര്‍ത്തുന്ന ഏക മൊപെഡ് ബ്രാന്‍ഡും നിലവില്‍ ടിവിഎസ് XL മാത്രമാണ്.

2025 ഏപ്രില്‍ മാസത്തില്‍ 38748 യൂണിറ്റായിരുന്നു ഈ ടൂവീലറിന്റെ വില്‍പ്പന. കഴിഞ്ഞ മാസം 3498 യൂണിറ്റ് അധികം വിറ്റഴിക്കപ്പെട്ടതോടെ ഈ മോഡലിന് 9.03 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാനായി. മുന്‍ വര്‍ഷത്തെക്കാള്‍ നേരിയ വ്യത്യാസം മാത്രമാണെങ്കിലും ഗ്രാമീണ മേഖലകളില്‍ ഈ ഇരുചക്ര വാഹനത്തിനുള്ള ഡിമാന്‍ഡ് ഇപ്പേഴും വളരെ മികച്ച നിലയില്‍ തുടരുകയാണെന്ന് വേണം മനസിലാക്കാന്‍.

tvs xl100 sales april 2026

ടിവിഎസ് കമ്പനിയുടെ ആകെ ഇരുചക്ര വാഹന വില്‍പ്പനയുടെ 12.40 ശതമാനം വിപണി വിഹിതവും (Market Share) സ്വന്തമാക്കിയിരിക്കുന്നത് ഈ ഒരൊറ്റ മൊപെഡ് മോഡലാണെന്നതാണ് ശ്രദ്ധേയം. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡിന്റെ മൂന്നാമത്തെ മോഡല്‍ ആണ് ടിവിഎസ് XL 100. ഏപ്രിലില്‍ 1.17 ലക്ഷം യൂണിറ്റ് വില്‍പ്പനയോടെ ജുപ്പിറ്റര്‍ സ്‌കൂട്ടറും, 49,390 യൂണിറ്റുകളുമായി ടിവിഎസ് അപ്പാച്ചെ ബൈക്ക് റേഞ്ചുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്.

വിവിധ തരത്തിലുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി 5 വ്യത്യസ്ത വേരിയന്റുകളിലാണ് ടിവിഎസ് XL 100 നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഹെവി ഡ്യൂട്ടി, ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട്, വിന്‍ എഡിഷന്‍, കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് എന്നിവയാണ് ഇതിന്റെ പ്രധാന വേരിയന്റുകള്‍. ഇവ കൂടാതെ അടുത്തകാലത്താണ് ഹെവി ഡ്യൂട്ടി അലോയ് (Heavy Duty Alloy) എന്ന അഞ്ചാമത്തെ വേരിയന്റ് വിപണിയിലെത്തിച്ചത്.

tvs xl100 sales april 2026

വ്യത്യസ്തമായ ഫീച്ചറുകളും ഗ്രാഫിക്സ് ഡിസൈനുകളുമാണ് ഓരോ വേരിയന്റിനെയും പരസ്പരം വേറിട്ടു നിര്‍ത്താന്‍ സഹായിക്കുന്നത്. ടോപ് സ്‌പെക് അലോയ് വീല്‍ വേരിയന്റില്‍ ആകര്‍ഷകമായ അലോയ് വീലുകള്‍, ട്യൂബ്ലെസ് ടയറുകള്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ ആധുനിക ഫീച്ചറുകളും ടിവിഎസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ പുതിയ സാങ്കേതികവിദ്യകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ചൊരു ഓപ്ഷനാണ്.

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, ടിവിഎസ് XL 100 മോഡലിന്റെ എല്ലാ വേരിയന്റുകളിലും ഒരേ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 99.7 സിസി, സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂല്‍ഡ് എഞ്ചിന്‍ പരമാവധി 4.3 hp പവറും 6.5 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്ടിവിഎസ് XL 100 ലിറ്ററിന് 65 മുതൽ 67 കിലോമീറ്റർ വരെ മൈലേജ് നൽകുന്നുവെന്ന് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

tvs xl100 sales april 2026

ഭാരക്കുറവാണ് ഈ ടൂവീലറിന്റെ പ്രധാന ആകര്‍ഷണമായി വിലയിരുത്തപ്പെടുന്നത്. വെറും 89 കിലോഗ്രാം മാത്രമാണ് ഈ മൊപെഡിന്റെ ആകെ ഭാരം. അതിനാല്‍ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വരെ ഇത് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ ടൂവീലറിന്റെ മുന്നിലും പിന്നിലും കാര്യക്ഷമമായ ഡ്രം ബ്രേക്കുകളാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഏത് തരം മോശം റോഡിലും സുഗമമായി സവാരി ചെയ്യുന്നതിനായി മികച്ച സസ്പെന്‍ഷന്‍ സംവിധാനവും ഈ മോപെഡിന് നല്‍കിയിട്ടുണ്ട്.

എഞ്ചിന്‍ കരുത്തിന്റെ കാര്യത്തില്‍ മറ്റ് മോഡേണ്‍ ബൈക്കുകളെക്കാള്‍ താഴെയാണെന്ന് തോന്നാമെങ്കിലും ഹെവി ലോഡുകള്‍ കയറ്റി യാത്ര ചെയ്യാനുള്ള ഇതിന്റെ ശേഷി കണ്ട് നാം അത്ഭുതപ്പെടും. കാര്‍ഷിക ഉല്‍പ്പന്നങ്ങളും മറ്റ് സാധനങ്ങളും എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നത് കൊണ്ട് ഗ്രാമീണര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കുമിടയില്‍ ഇതിന് വലിയ സ്വീകാര്യതയുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കളുടെ ബജറ്റിന് ഇണങ്ങുന്ന തരത്തില്‍ വളരെ ആകര്‍ഷകമായ വില നിലവാരത്തിലാണ് ഈ മൊപെഡ് ടിവിഎസ് വിപണിയില്‍ എത്തിക്കുന്നത്. വെറും 46,850 രൂപ മുതലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് പോലും 61,860 രൂപ മാത്രമേ വില വരുന്നുള്ളൂ. എക്‌സ്-ഷോറൂം വിലകളാണ് ഇത്. നിലവില്‍ കുറഞ്ഞ പരിപാലനച്ചെലവും ഇത്രയേറെ പ്രായോഗിക ഗുണങ്ങളുമുള്ള മറ്റൊരു ഇരുചക്ര വാഹനം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Article Published On: Saturday, May 23, 2026, 8:00 [IST]
English summary
Tvs xl100 moped sales report april 2026 price specs features mileage
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X