എതിരാളിയുടെ വരെ കൈയടി നേടി ഫ്ലയിംഗ് ഫ്ലീ C6; ടെസ്റ്റ് റൈഡ് ചെയ്ത അൾട്രാവയലറ്റ് CEO പറഞ്ഞത് കേട്ടോ?

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡലായ ഫ്ലയിംഗ് ഫ്ലീ C6 (Royal Enfield Flying Flea C6) വിപണിയിലെത്തിച്ചതിന് പിന്നാലെ ശ്രദ്ധേയമായ ഒരു പ്രതികരണം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. പ്രമുഖ ഇന്ത്യന്‍ ഇലക്ട്രിക് പെര്‍ഫോമന്‍സ് ബൈക്ക് നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് സിഇഒ നാരായണ്‍ സുബ്രഹ്‌മണ്യമാണ് എന്‍ഫീല്‍ഡിന്റെ പുത്തന്‍ ഇലക്ട്രിക് ബൈക്ക് ടെസ്റ്റ് റൈഡ് ചെയ്തത്. ബെംഗളൂരുവില്‍ നടന്ന റൈഡിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മത്സരബുദ്ധിയോടെ നീങ്ങുന്ന ഇന്ത്യന്‍ ഇവി വിപണിയില്‍ ഒരു എതിരാളി മറ്റൊരു ബ്രാന്‍ഡിന്റെ ഉല്‍പ്പന്നത്തെ പരസ്യമായി അഭിനന്ദിക്കുന്നത് വിരളമായ കാഴ്ചയാണ്.

'ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രംഗത്തേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ ഗൗരവകരമായ ചുവടുവെപ്പ്' എന്നാണ് നാരായണ്‍ സുബ്രഹ്‌മണ്യം ഫ്ലയിംഗ് ഫ്ലീ C6 ഇവിയെ വിശേഷിപ്പിച്ചത്. റൈഡിംഗ് ഏറെ ആസ്വാദ്യകരവും സന്തുലിതവുമാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെഅനുഭവം പങ്കുവെച്ച നാരായണ്‍ സുബ്രഹ്‌മണ്യം സിദ്ധാര്‍ത്ഥ ലാലിനും ടീമിനും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ultraviolette ceo test ride flying flea c6

തന്റെ അള്‍ട്രാവയലറ്റ് X47 മോട്ടോര്‍സൈക്കിളിനൊപ്പം ഫ്ലയിംഗ് ഫ്ലീ C6 നില്‍ക്കുന്ന ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങളെ സ്വാഗതം ചെയ്യുന്നതിലും പരീക്ഷിക്കുന്നതിലും പ്രമുഖ കമ്പനികള്‍ കാണിക്കുന്ന ഉത്സാഹമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇവി ഇക്കോസിസ്റ്റത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

റോയല്‍ എന്‍ഫീല്‍ഡിന്റെ 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്ററി പവേര്‍ഡ് ബൈക്ക് മോഡല്‍ പുറത്തിറക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 'ഫ്ലയിംഗ് ഫ്ലീ' എന്ന ഐതിഹാസിക മോഡലിന്റെ പുനര്‍ജന്മമാണ് ഈ ഇലക്ട്രിക് പതിപ്പ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

ultraviolette ceo test ride flying flea c6

ലളിതമായ ഡിസൈനും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ വാഹനം സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ ഇവിയെന്ന നിലയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 3.91 kWh ബാറ്ററി പായ്ക്കാണ് ഫ്ലയിംഗ് ഫ്ലീ C6-ല്‍ റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 154 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ഇവി ബൈക്കിന് സാധിക്കും. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിലും ഹൈവേകളിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ മോട്ടോര്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ടിഎഫ്ടി ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍ എന്നിങ്ങനെ വിപുലമായ ഫീച്ചര്‍ പട്ടികയും ഈ ബൈക്കിലുണ്ട്.

ultraviolette ceo test ride flying flea c6

ക്ലാസിക് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന 'ഗിര്‍ഡര്‍ ഫോര്‍ക്ക്' (Girder Fork) സസ്‌പെന്‍ഷനാണ് ഫ്ലയിംഗ് ഫ്ലീയുടെ മറ്റൊരു പ്രത്യേകത. ഇതിനുപുറമെ, ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ 1.99 ലക്ഷം രൂപയ്ക്ക് ഫ്ലയിംഗ് ഫ്ലീ C6 ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്രാവയലറ്റ്. ആഗോളതലത്തില്‍ ഇന്ത്യന്‍ എന്‍ജിനീയറിംഗിന്റെ കീർത്തി പരത്തിയവയാണ് അവരുടെ F77, X47 ക്രോസ്ഓവര്‍ തുടങ്ങിയ മോഡലുകള്‍. അള്‍ട്രാവയലറ്റ് പോലുള്ള ഒരു ബ്രാന്‍ഡ് എന്‍ഫീല്‍ഡിന്റെ വിജയത്തെ ആഘോഷിക്കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെയും രാജ്യത്തിന് ലഭിക്കുന്ന അംഗീകാരത്തെയുമാണ് സൂചിപ്പിക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് വിപണിക്ക് ഗുണകരമാകും.

ഫ്ലയിംഗ് ഫ്ലീ C6-ന് ശേഷം സ്‌ക്രാംബ്ലര്‍ ടൈപ്പ് മോഡലായ 'S6' കൂടി ഈ വര്‍ഷം അവസാനം പുറത്തിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിന് പദ്ധതിയുണ്ട്. ഇലക്ട്രിക് കരുത്തില്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്ക് ഒരു പുതിയ അനുഭവം നല്‍കാന്‍ ഈ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഫ്ലയിംഗ് ഫ്ലീ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുന്നത്. വൈകാതെ തന്നെ രാജ്യത്തെ മറ്റ് നഗരങ്ങളിലും റോയല്‍ എന്‍ഫീല്‍ഡിന്റെ കന്നി ഇലക്ട്രിക് ബൈക്ക് എത്തും.

More from DriveSpark

Article Published On: Monday, April 13, 2026, 14:35 [IST]
English summary
Ultraviolette ceo narayan subramaniam praises royal enfield flying flea c6 ev after test ride
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X