ഇലക്ട്രിക് സ്കൂട്ടറുകളിലെ 'ഫാമിലി' പോരാട്ടം; ഏഥർ റിസ്‌തയെ വെല്ലുവിളിക്കാൻ യമഹ EC-06 എത്തി, ഏതാണ് മികച്ചത്?

നമ്മുടെ രാജ്യത്ത് നിലവില്‍ ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്‍ഡ് കൂടി വരികയാണ്. വിപണിയില്‍ ആവശ്യം കൂടുമ്പോള്‍ വാഹന നിര്‍മാതാക്കള്‍ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത് പതിവാണ്. ഇന്ത്യയിലെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ പോരാട്ടം മുറുക്കിക്കൊണ്ട് ജാപ്പനീസ് കരുത്തുമായി യമഹ EC-06 കഴിഞ്ഞ ദിവസം പുറത്തിറങ്ങി. യമഹയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ EC-06 ഇതിനോടകം വിപണിയില്‍ തരംഗമായ ഏഥര്‍ റിസ്തയുമായാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന നിലയില്‍ ഇവയില്‍ ഏതാണ് കൂടുതല്‍ മൂല്യം നല്‍കന്നതെന്നാണ് ഈ ലേഖനത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്.

ഡിസൈന്‍

ഫാമിലി സ്‌കൂട്ടറുകള്‍ ആയതിനാല്‍ തന്നെ രണ്ട് മോഡലുകളും വൈഡ് ബോഡി സ്‌റ്റൈലാണ് പിന്തുടരുന്നത്. യമഹ EC-06 റിവര്‍ ഇന്‍ഡി സ്‌കൂട്ടറിന് സമാനമായ ഡിസൈന്‍ ഭാഷയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍വശത്തെ സിംഗിള്‍ എല്‍ഇഡി ഹെഡ്ലാമ്പും പിന്നിലെ വലിയ ഗ്രാബ് റെയിലും ഇതിനെ ഒരു മികച്ച ഫാമിലി ഇവി സ്‌കൂട്ടറാക്കി മാറ്റുന്നു. അതേസമയം, ഏഥര്‍ റിസ്ത പരമ്പരാഗതമായ ഡിസൈനിലും വലിയ സീറ്റും പില്യണ്‍ ബാക്ക്റെസ്റ്റും നല്‍കി ഫാമിലി റൈഡുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു.

yamaha ec-06 vs ather rizta

റേഞ്ചും പെര്‍ഫോമന്‍സും

ബാറ്ററി ശേഷിയുടെ കാര്യത്തില്‍ യമഹ EC-06 ആണ് മുന്നിട്ടുനില്‍ക്കുന്നത്. 4 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന യമഹ മോഡല്‍ സിംഗിള്‍ ചാര്‍ജില്‍ 169 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഏഥര്‍ റിസ്ത 2.7 kWh മുതല്‍ 3.7 kWh വരെ വിവിധ ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്. 159 കിലോമീറ്റര്‍ വരെയാണ് റിസ്തയുടെ ക്ലെയിംഡ് റേഞ്ച്.

പെർഫോമൻസ്


സവിശേഷതകൾ Yamaha EC-06 Ather Rizta (Z)
ബാറ്ററി കപ്പാസിറ്റി 4 kWh 3.7 kWh
മോട്ടോർ പവർ (Peak) 6.7 kW 4.3 kW
പരമാവധി ടോർക്ക് 26 Nm 22 Nm
പരമാവധി റേഞ്ച് (IDC) 169 km 159 km
ടോപ്പ് സ്പീഡ് 79 km/h 80 km/h
ചാർജിംഗ് സമയം (0-100%) 10 മണിക്കൂർ 8.5 മണിക്കൂർ

സേഫ്റ്റിയും ഘടകങ്ങളും

സുരക്ഷയുടെ കാര്യത്തില്‍ യമഹ EC-06 രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം ഏഥര്‍ റിസ്തയില്‍ മുന്നില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്. എങ്കിലും ഏഥറിന്റെ ലൈറ്റ് വെയിറ്റ് അലുമിനിയം ഷാസിയും റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷനും മികച്ച റൈഡ് ക്വാളിറ്റി ഉറപ്പാക്കുന്നു. യമഹ ഇവി സ്‌കൂട്ടറില്‍ കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷനാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്.

വലിപ്പം & സേഫ്റ്റി


സവിശേഷതകൾ Yamaha EC-06 Ather Rizta
നീളം (Length) 1995 mm 1850 mm
വീൽബേസ് 1354 mm 1285 mm
ഗ്രൗണ്ട് ക്ലിയറൻസ് 145 mm 150 mm
ടയർ വലിപ്പം (Alloy) 14 Inch 12 Inch
ബ്രേക്കിംഗ് സിസ്റ്റം Disc (Front & Rear) Disc (F), Drum (R)
ബൂട്ട് സ്റ്റോറേജ് 24.5 L 34 L
ഷാസി (Chassis) Steel Tubular Light Aluminium

ടെക്‌നോളജിയും ഫീച്ചറുകളും

ഇന്ന് ഉപയോക്താക്കള്‍ അവരുടെ വാഹനങ്ങളില്‍ നിന്ന് കണക്റ്റഡ് അനുഭവം പ്രതീക്ഷിക്കുന്നു കണക്റ്റഡ് ഫീച്ചറുകളുടെ കാര്യത്തില്‍ ഏഥര്‍ റിസ്ത എതിരാളിയെ ബഹുദൂരം പിന്നിലാക്കുന്നു. സ്മാര്‍ട്ട് നാവിഗേഷന്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവയില്‍ ഏഥര്‍ മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നു. യമഹയുടെ വൈ-കണക്ട് (Y-Connect) അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും റിസ്തയുടെ ഫീച്ചര്‍ ലിസ്റ്റിന്റെ അത്രയും വിപുലമല്ല.

വിലയും മൂല്യവും

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് വാഹനത്തിന്റെ വിലയും അത് നല്‍കുന്ന പ്രായോഗിക ഗുണങ്ങളുമാണ്. വ്യത്യസ്ത വേരിയന്റുകളിലായി ഏകദേശം 1.10 ലക്ഷം രൂപ മുതല്‍ 1.45 ലക്ഷം രൂപ വരെ വിലയില്‍ ഏഥര്‍ റിസ്ത വാങ്ങാന്‍ സാധിക്കും. എന്നാല്‍ യമഹ EC-06 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഇതിനേക്കാള്‍ അല്‍പ്പം കൂടുതലാണ്. നിലവില്‍ 1.67 ലക്ഷം രൂപ വിലയിലാണ് യമഹ സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.

yamaha ec-06 vs ather rizta

മൊത്തത്തിലുള്ള മൂല്യം പരിഗണിക്കുമ്പോള്‍ ഏഥര്‍ റിസ്തയാണ് ഫാമിലി സെഗ്മെന്റില്‍ കൂടുതല്‍ ലാഭകരമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. എന്നാല്‍ യമഹയുടെ ബ്രാന്‍ഡ് മൂല്യം, വലിയ വീലുകള്‍ നല്‍കുന്ന സുരക്ഷിതത്വം, ഉയര്‍ന്ന റേഞ്ച് എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് യമഹ EC-06 മികച്ച ചോയ്‌സാണ്. ചുരുക്കി പറഞ്ഞാല്‍, ഫീച്ചറുകള്‍ക്കും സ്റ്റോറേജിനും ഏഥര്‍ റിസ്തയും പെര്‍ഫോമന്‍സിനും പെര്‍ഫോമന്‍സിനും യമഹ EC-06 ഇവി സ്‌കൂട്ടറും മുന്‍തൂക്കം നല്‍കുന്നു.

More from DriveSpark

Article Published On: Sunday, February 8, 2026, 11:49 [IST]
English summary
Yamaha ec 06 vs ather rizta electric scooter comparison malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X