ആ പരാതിയും തീര്‍ത്തു; ഒതുങ്ങിയ ലുക്കില്‍ കൂടുതല്‍ മൊഞ്ചായി ഫാസിനോ വിപണിയില്‍

സ്‌റ്റൈലിനും പെര്‍ഫോമന്‍സിനും ഒരുപോലെ മുന്‍ഗണന നല്‍കുന്ന യുവാക്കളുടെ പ്രിയ മോഡലായ യമഹ ഫാസിനോ 125 Fi ഹൈബ്രിഡ് (Yamaha Fascino 125 Fi Hybrid) പുത്തന്‍ ഡിസൈന്‍ മാറ്റങ്ങളുമായി വിപണിയിലെത്തി. യുവാക്കളുടെ മാറിവരുന്ന അഭിരുചികള്‍ മുന്‍നിര്‍ത്തി സ്‌കൂട്ടറിന്റെ പിന്‍ഭാഗത്താണ് പ്രധാനമായും പരിഷ്‌കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടുതല്‍ ഒതുക്കമുള്ളതും ആധുനികവുമായ ലുക്കിലാണ് പുത്തന്‍ ഫാസിനോ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്തെ നീളം കുറച്ച് കോംപാക്ട് ലുക്കും വഴക്കവും (Agility) തോന്നിപ്പിക്കുന്ന രീതിയിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ സെക്ഷന്‍, ടെയില്‍ ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഫാസിനോക്ക് പ്രീമിയം ലുക്ക് നല്‍കുന്നു. 'വികോണിക്' (Viconic) ടെയില്‍ ലൈറ്റ് ഡിസൈന്‍ സ്‌കൂട്ടറിന് മനോഹരമായ ഒരു ബാലന്‍സ് നല്‍കുന്നുണ്ട്. ഇന്ത്യയിലെ യമഹ ആര്‍ ആന്റ് ഡി (R&D) വിഭാഗമാണ് ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഈ മാറ്റങ്ങള്‍ വിഭാവനം ചെയ്തത്.

2026 yamaha fascino 125 fi hybrid launched

സ്‌കൂട്ടറിന്റെ മുന്‍ഭാഗം ആകര്‍ഷകമാക്കാന്‍ പുതിയ ഡെക്കലുകളും ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക്കിലും സിറ്റിയിലെ ഇടുങ്ങിയ റോഡുകളിലും അനായാസം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള നീളം 1780 മില്ലീമീറ്ററായി കുറച്ചിരിക്കുന്നത്. മെക്കാനിക്കലായി ഫാസിനോ 125 Fi ഹൈബ്രിഡ് സ്‌കൂട്ടറില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

125 സിസി എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജെക്റ്റഡ് എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്. യമഹയുടെ ബ്ലൂ കോര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് സ്‌കൂട്ടറിന്റെ എഞ്ചിന്‍ കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG), സൈലന്റ് സ്റ്റാര്‍ട്ട്, സ്റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റം എന്നീ സൗകര്യങ്ങള്‍ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നു. കയറ്റങ്ങളിലും കൂടുതല്‍ ഭാരം കയറ്റി പോകുമ്പോഴും ഹൈബ്രിഡ് സിസ്റ്റം സ്‌കൂട്ടറിന് അധിക കരുത്ത് നല്‍കുന്നു.

2026 yamaha fascino 125 fi hybrid launched

പ്രീമിയം വേരിയന്റായ ഫാസിനോ 'എസ്' (Fascino S) മോഡലില്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ആന്‍സര്‍ ബാക്ക് ഫങ്ഷന്‍ എന്നിവ ഇതിന്റെ കണക്റ്റിവിറ്റി ഫീച്ചറുകളില്‍ പ്രധാനമാണ്. 21 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നു.

പുതിയ ഫാസിനോ വിപണിയിലെത്തുമ്പോള്‍ തന്നെ 15 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന നാഴികക്കല്ല് യമഹ പിന്നിട്ടിരിക്കുകയാണ്. 2015-ല്‍ പുറത്തിറങ്ങിയത് മുതല്‍ ഉപഭോക്താക്കള്‍ നല്‍കുന്ന വിശ്വാസത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജിമെ അറ്റ പറഞ്ഞു. ഇത്രയും വലിയ നേട്ടം ആഘോഷിക്കുന്ന ഈ മാസം തന്നെ പരിഷ്‌കരിച്ച സ്‌കൂട്ടര്‍ എത്തിയത് വലിയ മാറ്റമാണ്.

2026 yamaha fascino 125 fi hybrid launched

ഫാസിനോ സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക് പതിപ്പിന് 76,500 രൂപയും ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 88,000 രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഹൈ-എന്‍ഡ് മോഡലായ ഫാസിനോ S പതിപ്പിന് 95,200 രൂപയാണ് പ്രാരംഭ വില നിശ്ചയിച്ചിരിക്കുന്നത്. മാറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക് തുടങ്ങി നിരവധി പുതിയ നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്.

ഫാസിനോ ഡ്രം വേരിയന്റിന് മുമ്പത്തേക്കാള്‍ 1,590 രൂപ കൂടിയിട്ടുണ്ട്. ഡിസ്‌ക് വേരിയന്റിന് 900 രൂപ അധികം മുടക്കേണ്ടി വരുമ്പോള്‍ ടോപ് സ്‌പെക് ഫാസിനോ S വേരിയന്റിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പരാതികള്‍ പരിഹരിച്ച് കൂടുതല്‍ ഒതുങ്ങിയ രൂപത്തില്‍ എത്തിയിരിക്കുന്ന 2026 ഫാസിനോ കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 16, 2026, 15:52 [IST]
English summary
Yamaha fascino 125 fi hybrid launched with redesigned tail section price features
കൂടുതല്‍... #yamaha #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X