71.33KM മൈലേജുള്ള സ്‌കൂട്ടര്‍ 76700 രൂപക്ക്, ഷോറൂം 'കൈയ്യേറി' ജനം! R15, FZ ബൈക്കുകളെ മറികടന്ന് ഒന്നാമൻ

സ്‌കൂട്ടര്‍ വിപണിയില്‍ തരംഗമായി മാറിയ യമഹ റേZR (Yamaha RayZR) വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. നഗരവീഥികളിലെ ചടുലതയും യുവാക്കളെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്ടി ലുക്കും ഒത്തുചേരുന്ന ഈ മോഡല്‍ 2026 ഫെബ്രുവരിയില്‍ വില്‍പ്പന ചാര്‍ട്ടുകള്‍ വിറപ്പിച്ച് മുന്നേറി. ഓട്ടോപണ്ഡിറ്റ്‌സ് (Autopunditz) പങ്കുവെച്ച 2026 ഫെബ്രുവരിയിലെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം, കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് യമഹ റേZR. കഴിഞ്ഞ മാസം മാത്രം 22,593 യൂണിറ്റ് റേ സ്‌കൂട്ടറുകളാണ് യമഹ ഇന്ത്യയിലുടനീളം വിതരണം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ (2025 ഫെബ്രുവരി) 14,010 യൂണിറ്റുകള്‍ മാത്രമായിരുന്നു റേയുടെ വില്‍പ്പന. അതായത്, 1 കൊല്ലം കൊണ്ട് 61.26 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി വന്‍ കുതിപ്പാണ് സ്‌കൂട്ടര്‍ നടത്തിയിരിക്കുന്നത്. 2026 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ മാണായ ജനുവരിയുമായി തട്ടിച്ച് നോക്കുമ്പോഴും വില്‍പ്പനയില്‍ വളര്‍ച്ചയാണ്. 19815 യൂണിറ്റുകള്‍ വിറ്റ ജനുവുയക്കാള്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചു.

yamaha rayzr sales Feb 2026 sales

യമഹയുടെ മറ്റ് സ്‌കൂട്ടര്‍ മോഡലുകളായ ഫാസിനോ , എയ്‌റോക്‌സ് എന്നിവയുടെ വില്‍പ്പന കുറഞ്ഞിട്ടും മികച്ച മുന്നേറ്റം നടത്തി റേ യമഹക്ക് ആശ്വാസമായി. പുതുക്കിയ ഗ്രാഫിക്‌സുകളും ആകര്‍ഷകമായ പുതിയ നിറങ്ങളുമായി അടുത്തിടെ അപ്‌ഡേറ്റ് ചെയ്തത് സ്‌കൂട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കിയതായി തോന്നുന്നു. സ്‌പോര്‍ട്ടിര്‍ ഡിസൈനിനൊപ്പം സാങ്കേതിക മികവും റേയുടെ ഈ വിജയത്തിന് പിന്നിലുണ്ട്.

8.2 PS പവറും 10.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 125 സിസി എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജെക്റ്റഡ് (Fi) എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഈ എഞ്ചിന്‍, യമഹയുടെ സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സാങ്കേതികവിദ്യയിലുള്ള ഹൈബ്രിഡ് സിസ്റ്റവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആക്‌സിലറേഷനെയും എഞ്ചിന്‍ ലോഡിനെയും സ്വാധീനിക്കുന്ന ഹൈബ്രിഡ് സിസ്റ്റവും ട്രാഫിക്കില്‍ ഓട്ടോമാറ്റിക്കായി ഓഫാകുന്ന സ്‌റ്റോപ്പ് & സ്റ്റാര്‍ട്ട് സിസ്റ്റവും സ്‌കൂട്ടറിന് ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്നു.

yamaha rayzr sales Feb 2026 sales

ഈ ഹൈബ്രിഡ് സ്‌കൂട്ടറിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 71.33 കിലോമീറ്ററാണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ലിറ്ററിന് 55 മുതല്‍ 65 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുമെന്ന് പറയപ്പെടുന്നു. ഉയര്‍ന്ന മൈലേജ് ലഭിക്കുന്നതിനാല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ ഈ സ്‌കൂട്ടറിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഭാരക്കുറവാണ് ഈ സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. വെറും 99 കിലോ ഗ്രാം മാത്രം ഭാരമുള്ള റേZR, നഗരങ്ങളിലെ തിരക്കേറിയ റോഡുകളില്‍ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്ത് ഓടിക്കാം.

യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം (UBS), സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ആധുനിക സവിശേഷതകള്‍ ഇതില്‍ ലഭ്യമാണ്. കൂടാതെ, 21 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് വരും മാസങ്ങളിലും വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ റേ യമഹയെ സഹായിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍ തുടങ്ങിയ കരുത്തരായ എതിരാളികളുമായി മത്സരിക്കുമ്പോഴും യമഹ റേ സ്‌കൂട്ടര്‍ വിഭാഗത്തില്‍ തന്‍േറതായ ഒരിടം കണ്ടെത്തുന്നു.

yamaha rayzr sales Feb 2026 sales

നിലവില്‍ 76700 രൂപ മുതലാണ് കേരളത്തില്‍ റേZR സ്‌കൂട്ടറിന്റെ (ഡ്രം) എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. നാല് നിറങ്ങളില്‍ ലഭ്യമാകുന്ന സ്‌കൂട്ടറിന്റെ ഡിസ്‌ക് വേരിയന്റുകള്‍ക്ക് 83,200 രൂപ മുതല്‍ 84,100 രൂപ വരെയാണ് മുടക്കേണ്ടത്. വിലയും മൈലേജും കണക്കിലെടുക്കുമ്പോള്‍ നിലവില്‍ ഇന്ത്യയില്‍ വാങ്ങാവുന്ന മികച്ച 125 സിസി സ്‌കൂട്ടറുകളില്‍ ഒന്നാണ് യമഹ റേZR. വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഭാവിയില്‍ റേ പുത്തന്‍ അപ്ഡേറ്റുകള്‍ക്ക് വിധേയമായേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, March 29, 2026, 12:11 [IST]
English summary
Yamaha rayzr brands volume driver in feb 2026 with 22593 unit sales
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X