71 KM മൈലേജ്, വില ₹76,700 മുതൽ; 19,815 യൂണിറ്റ് വിൽപ്പനയുമായി യമഹ റേZR ടോപ് 10 ലിസ്റ്റിൽ

2026 ജനുവരി മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടിക പുറത്തുവന്നപ്പോള്‍ ശ്രദ്ധേയ മുന്നേറ്റം നടത്തി യമഹ റേZR (Yamaha RayZR). രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പത്ത് സ്‌കൂട്ടറുകളുടെ പട്ടികയിലാണ് യമഹയുടെ ഈ ഹൈബ്രിഡ് സ്‌കൂട്ടര്‍ ഇടംപിടിച്ചിരിക്കുന്നത്. ഓട്ടോപണ്ഡിറ്റ്‌സ് (autopunditz) പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ജനുവരിയില്‍ മാത്രം 19,815 റേZR സ്‌കൂട്ടറുകളാണ് ജാപ്പനീസ് കമ്പനി വിറ്റഴിച്ചത്. 2025 ജനുവരി മാസം ഈ സ്‌കൂട്ടറിന്റെ വില്‍പ്പന 15209 യൂണിറ്റ് മാത്രമായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന 30 ശതമാനം വര്‍ധിച്ചു.

മുന്‍ മാസമായ 2025 ഡിസംബറുമായി തട്ടിച്ച്‌നോക്കുമ്പോഴും ജനുവരിയില്‍ വളര്‍ച്ചയാണ്. 2025 ഡിസംബറിലെ 14153 യൂണിറ്റിനേക്കാള്‍ 40 ശതമാനം വളര്‍ച്ചയാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. യൂത്തിനെ ആകര്‍ഷിക്കുന്ന വേറിട്ട ഡിസൈനും അത്യാധുനിക ഫീച്ചറുകളും കിടിലന്‍ മൈലേജുമാണ് റേZR ഹൈബ്രിഡ് സ്‌കൂട്ടറിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

yamaha rayzr

ജനുവരിയിലെ ടോപ്പ് 10 സ്‌കൂട്ടറുകളുടെ പട്ടികയില്‍ അവസാന സ്ഥാനത്താണ് ഈ യമഹ സ്‌കൂട്ടര്‍.
ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ആക്‌സസ്, ടിവിഎസ് ഐക്യൂബ്, ടിവിഎസ് എന്‍ടോര്‍ഖ്, ബജാജ് ചേതകളാ ഹീറോ ഡെസ്റ്റിനി 125, സുസുക്കി ബര്‍ഗ്മാന്‍, ഏഥര്‍ റിസ്ത എന്നീ മോഡലുകളാണ് റേയുടെ മുന്നിലുള്ളത്. റേZR സ്‌കൂട്ടറിന്റെ ഈ മികച്ച പ്രകടനത്തിന് പിന്നില്‍ അതിന്റെ സാങ്കേതിക മികവും ഹൈബ്രിഡ് സംവിധാനവുമാണ്.

125 സിസി എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് ബ്ലൂ കോര്‍ എഞ്ചിനാണ് റേ ZR-ന് തുടിപ്പേകുന്നത്. 'സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍' (SMG) വഴി പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് പവര്‍ അസിസ്റ്റ് സാങ്കേതികവിദ്യയാണ് ഈ സ്‌കൂട്ടറിന്റെ ഹൈലൈറ്റ്. ഇത് വാഹനത്തിന് ട്രാഫിക്കില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അധിക ടോര്‍ക്ക് നല്‍കുകയും ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

yamaha rayzr

ഈ സ്‌കൂട്ടര്‍ ലിറ്ററിന് ഏകദേശം 71 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വെറും 99 കിലോഗ്രാം ഭാരം മാത്രമുള്ള റേZR ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 125 സിസി സ്‌കൂട്ടറുകളില്‍ ഒന്നാണ്. ഇത് നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെ അനായാസം കൈകാര്യം ചെയ്യാന്‍ റൈഡര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നു.

ടെലിസ്‌കോപ്പിക് ഫോര്‍ക്ക് ഫ്രണ്ട് സസ്‌പെന്‍ഷനും മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷനും മികച്ച റൈഡ് വാഗ്ദാനം ചെയ്യുന്നു.സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം (UBS) യമഹ ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌ക് ബ്രേക്ക് വേരിയന്റുകള്‍ക്കൊപ്പം വരുന്ന ഈ സംവിധാനം ബ്രേക്കിംഗ് ദൂരം കുറയ്ക്കാനും ബാലന്‍സ് നിലനിര്‍ത്താനും സഹായിക്കുന്നു. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വിശാലമായ സീറ്റും ദീര്‍ഘദൂര യാത്രകള്‍ക്കും ഈ സ്‌കൂട്ടറിനെ അനുയോജ്യമായ വാഹനമായി മാറ്റുന്നുണ്ട്.

yamaha rayzr

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍ പുതിയ തലമുറയെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള Y-കണക്ട് ആപ്പ് വഴി ഫോണ്‍ കോള്‍ അലേര്‍ട്ടുകള്‍, ലാസ്റ്റ് പാര്‍ക്കിംഗ് ലൊക്കേഷന്‍, റൈഡിംഗ് ഹിസ്റ്ററി എന്നിവ ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും. ഇത് ലൈഫ്സ്‌റ്റൈല്‍ സ്‌കൂട്ടര്‍ എന്ന നിലയില്‍ വിപണിയില്‍ വലിയ സ്വീകാര്യത നല്‍കുന്നു.

നിലവില്‍ സുസുക്കി ആക്‌സസ്, ടിവിഎസ് എന്‍ടോര്‍ഖ് തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന റേZR സ്‌കൂട്ടറിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില 76,700 രൂപ മുതലാണ് ആരംഭിക്കുന്നത്. . ജനുവരിയിലെ റേയുടെ ഈ മികച്ച വില്‍പ്പന കണക്കുകള്‍ യമഹയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വരും മാസങ്ങളില്‍ വില്‍പ്പന കൂടുതല്‍ മെച്ചപ്പെടുത്തി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് യമഹ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Tuesday, February 24, 2026, 11:34 [IST]
English summary
Yamaha rayzr sales report january 2026 growth 30 per cent price mileage features
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X