ജനങ്ങളുടെ ആവശ്യം നിറവേറ്റി യമഹ! XSR155 പുതിയ ലുക്കിൽ, റെട്രോ പ്രേമികളെ ആവേശത്തിലാഴ്ത്തി പുത്തൻ പതിപ്പ്
ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി ഇന്ത്യ യമഹ മോട്ടോര്‍ (IYM) പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ മോഡലായ XSR155-ന്റെ പുത്തന്‍ 'മെറ്റാലിക് ബ്ലാക്ക്' (Metallic Black) പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1,58,990 രൂപയാണ് യമഹ തടഞ155 മോട്ടോര്‍സൈക്കിളിന്റെ പുത്തന്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ബോഡി വര്‍ക്കിനൊപ്പം നല്‍കിയിരിക്കുന്ന ഗോള്‍ഡന്‍ യുഎസ്ഡി (USD) ഫ്രണ്ട് ഫോര്‍ക്കുകളാണ് ഈ ബൈക്കിന്റെ പ്രധാന ആകര്‍ഷണം. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് യമഹ ഈ പുതിയ ഷേഡ് അവതരിപ്പിച്ചത്.
മസ്‌കുലര്‍ ടാങ്ക്, മിനിമലിസ്റ്റ് ഡിസൈന്‍ തുടങ്ങിയ സിഗ്‌നേച്ചര്‍ റെട്രോ ശൈലികള്‍ നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ കളര്‍ സ്‌കീം നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ പ്രീമിയം അപ്പീല്‍ വര്‍ദ്ധിപ്പിക്കാനായി കൂടുതല്‍ ഡീപ്പും അഗ്രസീവുമായ ടോണാണ് ബോഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്. മോഡേണ്‍ ക്ലാസിക് ശൈലിയും ഒത്തുചേരുന്ന 'മോഡേണ്‍ റെട്രോ സ്‌പോര്‍ട്' ഫിലോസഫിയെ ഇത് പ്രതിഫലിപ്പിക്കുന്നു.

റൈഡര്‍മാര്‍ക്ക് തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സ്‌റ്റൈലിഷ് പാക്കേജായാണ് ഈ ബൈക്ക് യമഹ അവതരിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ യമഹ തടഞ155 ചുരുങ്ങിയ കാലയളവിനുള്ളില്‍ വലിയ സ്വീകാര്യതയാണ് നേടിയത്. റെട്രോ സ്‌റ്റൈലിംഗും സ്‌പോര്‍ട്ടി പെര്‍ഫോമന്‍സും ആഗ്രഹിക്കുന്ന യുവാക്കള്‍ക്കിടയില്‍ ഈ മോഡലിന് വന്‍ ഡിമാന്‍ഡുണ്ട്.
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള യമഹയുടെ ഈ നീക്കം വിപണിയില്‍ വലിയ ചലനമുണ്ടാക്കും.സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 155 സിസി ലിക്വിഡ് കൂള്‍ഡ്, 4-വാല്‍വ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇതിലെ വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) സാങ്കേതികവിദ്യ എല്ലാ സ്പീഡിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു.

13.5 കിലോവാട്ട് പവറും 14.2ചാ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6-സ്പീഡ് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.യമഹയുടെ പ്രശസ്തമായ ഡെല്‍റ്റാബോക്‌സ് (Deltabox) ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അലുമിനിയം സ്വിംഗ് ആം, ലിങ്ക്ഡ് ടൈപ്പ് മോണോക്രോസ് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ മികച്ച ഹാന്‍ഡ്ലിംഗ് നല്‍കുന്നു.
സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് (ABS), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 17 ഇഞ്ച് വീലുകളും ഭാരം കുറഞ്ഞ ഷാസിയും നഗരങ്ങളിലും ഹൈവേകളിലും ഒരുപോലെ ആത്മവിശ്വാസത്തോടെയുള്ള റൈഡ് വാഗ്ദാനം ചെയ്യുന്നു. ടക്ക് ആന്‍ഡ് റോള്‍ ഡിസൈനിലുള്ള സിംഗിള്‍ സീറ്റും ബൈക്കിന് റെട്രോ ലുക്ക് നല്‍കുന്നു.
XSR155 കൂടാതെ നിലവില്‍ യമഹയുടെ വാഹനനിരയില്‍ YZF-R15 V4, MT-15 V2 തുടങ്ങിയ നിരവധി 155 സിസി മോഡലുകള്‍ ലഭ്യമാണ്. ഉത്തര്‍പ്രദേശിലെ സൂരജ്പൂരിലും തമിഴ്നാട്ടിലെ കാഞ്ചീപുരത്തുമുള്ള അത്യാധുനിക പ്ലാന്റുകളിലാണ് യമഹയുടെ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്ന പുതിയ മാറ്റങ്ങളുമായി എത്തുന്ന പുത്തന്‍ മോഡലുകളുടെ ചിറകിലേറി വിപണിയില്‍ മുന്നേറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








