R15-ന്റെ ചേട്ടൻ വരുന്നു! കരുത്തുറ്റ 200 cc എഞ്ചിനുമായി 'യമഹ YZF-R2' അടുത്ത മാസം വിപണിയിലേക്ക്

സ്‌പോര്‍ട്‌സ് ബൈക്ക് പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയുമായി ജാപ്പനീസ് ബ്രാന്‍ഡായ യമഹ മോട്ടോര്‍ (Yamaha Motor). ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിനായി 200 സിസി എഞ്ചിന്‍ ശേഷിയുള്ള ഒരു പുത്തന്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം യമഹ ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്ത 'YZF-R2' എന്ന പുതിയ മോഡലായിരിക്കും അടുത്ത മാസം വിപണിയിലെത്തുകയെന്നാണ് സൂചനകള്‍.

നിലവില്‍ വിപണിയില്‍ തരംഗമായി തുടരുന്ന ജനപ്രിയ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കായ R15 (R15)-ന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് യമഹ ഈ പുതിയ മോഡലും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഒരു പതിറ്റാണ്ടിലേറെയായി വിജയകരമായി പ്രയാണം തുടരുന്ന R15 ബൈക്കിന്റെ ആരാധകര്‍ പുതിയ പതിപ്പിന്റെ വരവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

yamaha r15

വിപണിയിലെ ലൈനപ്പില്‍ R15 മോഡലിന് തൊട്ടുമുകളിലായിട്ടായിരിക്കും പുതിയ യമഹ R2 സ്ഥാനം പിടിക്കുക. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ R15 പതിവ് പോലെ തുടരും. സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, ആര്‍15-ലെ 155 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് പുത്തന്‍ 200 സിസി എഞ്ചിനും കമ്പനി വികസിപ്പിച്ചിരിക്കുന്നത്.

ഈ പുതിയ പവര്‍പ്ലാന്റിന് പരമാവധി 25 PS പവറും 19 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ വേഗതയും സുഗമമായ റൈഡിംഗും ഉറപ്പാക്കുന്നതിനായി 6-സ്പീഡ് ഗിയര്‍ബോക്‌സും യമഹയുടെ പ്രശസ്തമായ VVA (Variable Valve Actuation) സാങ്കേതികവിദ്യയും ഈ എഞ്ചിനൊപ്പം ലഭ്യമാകും. ദൈനംദിന സിറ്റി റൈഡുകള്‍ക്കും ഹൈവേകളിലെ പെട്ടെന്നുള്ള ഓവര്‍ടേക്കിംഗിനും ഒരുപോലെ അനുയോജ്യമായ ശക്തമായ ആക്‌സിലറേഷന്‍ ഈ കോമ്പിനേഷന്‍ വഴി ബൈക്കിന് ലഭിക്കും.

മെക്കാനിക്കല്‍ ഘടന പരിശോധിച്ചാല്‍, മികച്ച ഹാന്‍ഡ്ലിംഗ് നിലനിര്‍ത്താനായി ഡെല്‍റ്റാബോക്‌സ് ഫ്രെയിമും അലുമിനിയം സ്വിംഗാര്‍മും തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. ഇതിന് പുറമെ മുന്‍വശത്ത് യുഎസ്ഡി (USD) ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷന്‍ സജ്ജീകരണവും സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് (ABS) സഹിതമുള്ള ഡിസ്‌ക് ബ്രേക്കുകളും ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡായി ഉണ്ടായിരിക്കും.

ഫീച്ചറുകളുടെ കാര്യത്തിലും പുത്തന്‍ യമഹ ആര്‍2 ഉപഭോക്താക്കളെ ഒട്ടും നിരാശപ്പെടുത്തില്ല. ദ്രുതഗതിയിലുള്ള ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി ക്വിക്ക് ഷിഫ്റ്റര്‍, സ്ലിപ്പര്‍ ആന്‍ഡ് അസിസ്റ്റ് ക്ലച്ച്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ക്ലാസ്-ഡി ബയോ-ഫങ്ഷണല്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, യമഹ വൈ-കണക്ട് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി എന്നിവ ഇതില്‍ പ്രതീക്ഷിക്കാം.

നിലവില്‍ MT-15 നെക്കഡ് ബൈക്കുമായി എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് സെഗ്മെന്റ് ഭരിക്കുന്ന യമഹയ്ക്ക് ഈ പുതിയ 200 സിസി മോഡല്‍ വലിയ മൈലേജാകും. വിപണിയില്‍ എത്തുമ്പോള്‍ ബജാജ് പള്‍സര്‍ RS200, ഹീറോ കരിസ്മ XMR, കെടിഎം RC 200 (KTM RC 200) എന്നിവയുമായാകും യമഹ YZF-R2 പ്രധാനമായും മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, July 5, 2026, 10:00 [IST]
English summary
Yamaha yzf r2 200cc india launch date here is expectations malayalam
കൂടുതല്‍... #yamaha #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X