'രക്തചന്ദ്ര'നെ റോഡിൽ കാണാമെന്ന് യെസ്ഡി! റോഡ്‌സ്റ്റര്‍ റെഡ് വൂള്‍ഫ് ഇന്ത്യൻ വിപണിയില്‍, വില അറിയാം

ക്ലാസിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ജാവ യെസ്ഡി (Jawa Yezdi) തങ്ങളുടെ ജനപ്രിയ മോഡലായ റോഡ്സ്റ്ററിന്റെ പ്രത്യേക പതിപ്പ് 'റെഡ് വുള്‍ഫ്' (Red Wolf) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,22,500 രൂപയാണ് ഈ മോട്ടേര്‍സൈക്കിളിന്റെ എക്‌സ്-ഷോറൂം വില. 2026 മാര്‍ച്ച് മൂന്നാം തീയതി ഈ വര്‍ഷത്തെ ആദ്യ സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോട് അനുബന്ധിച്ച് രാത്രി ആകാശത്ത് 'റെഡ് മൂണ്‍' (ബ്ലഡ് മൂണ്‍) എന്ന അപൂര്‍വ പ്രതിഭാസം ദൃശ്യമാകാന്‍ പോകുകയാണ്. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി കൃത്യമായി വരുമ്പോള്‍ സംഭവിക്കുന്ന 'ബ്ലഡ് മൂണ്‍' എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസത്തോട് അനുബന്ധിച്ചാണ് റോഡ്‌സ്റ്ററിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഇനി മറ്റൊരു രക്ത ചന്ദ്രനെ കാണണമെങ്കില്‍ 2029 വരെയാണ് കാത്തിരിക്കേണ്ടത്. റെഡ് വൂള്‍ഫ് എഡിഷനിലേക്ക് മടങ്ങിവന്നാല്‍ 1970-കളിലെ ഐക്കണിക് ഡിസൈനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കടും ചുവപ്പ് നിറവും ക്രോം ഡീറ്റെയിലിംഗുകളും ബൈക്കിന് മികച്ച റെട്രോ ലുക്ക് നല്‍കുന്നു. ക്ലാസിക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള ബ്രാന്‍ഡ് ആധുനിക സവിശേഷതകളുമായാണ് ഈ പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കുന്നത്.

yezdi roadster red wolf launched

ഡിസൈന്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സ്‌കള്‍പ്റ്റഡ് ടാങ്കും ഭംഗിയേറിയ ബ്രൗണ്‍ സീറ്റുമാണ് ബൈക്കിനെ ശ്രദ്ധേയമാക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും വീതിയേറിയ റിയര്‍ ടയറുകളാണ് യെസ്ഡി റോഡ്‌സ്റ്ററിന് ലഭിക്കുന്നത്. ലഗേജ് സൗകര്യങ്ങള്‍ക്കായി മോഡുലാര്‍ സോളോ/പില്യണ്‍ സീറ്റ് ക്രമീകരണവും ഇതിലുണ്ട്. ടൂറിംഗ് ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത ഹാന്‍ഡില്‍ ബാറുകളും എര്‍ഗണോമിക്‌സുമാണ് ഇതില്‍ സജ്ജീകരിച്ചിട്ടുള്ളത്.

മികച്ച ബ്രേക്കിംഗ് പെര്‍ഫോമന്‍സിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം ആധുനിക എബിഎസ് സംവിധാനവും നല്‍കിയിരിക്കുന്നു. കുറഞ്ഞ സീറ്റ് ഹൈറ്റും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഇന്ത്യന്‍ റോഡുകളില്‍ മികച്ച നിയന്ത്രണം ഉറപ്പാക്കുന്നു. ഹഗ്ഗര്‍ ഫെന്‍ഡറുകളും വീതിയേറിയ റിയര്‍ ഡിസൈനും ബൈക്കിന്റെ മസ്‌കുലര്‍ ലുക്കിന് കൂടുതല്‍ മിഴിവ് ഏകുന്നുണ്ട്.

സ്റ്റാന്‍ഡേര്‍ഡ് റോഡ്‌സ്റ്ററിന് സമാനമായ മെക്കാനിക്കല്‍ പാക്കേജിംഗാണ് ഇതില്‍ വരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ച 350സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്ക് മികച്ച പ്രകടനവും സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗും ഉറപ്പാക്കുന്നു.

ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി പ്രത്യേക ഓണര്‍ഷിപ്പ് അഷ്വറന്‍സ് പ്രോഗ്രാമും (Ownership Assurance Programme) പ്രഖ്യാപിച്ചു. 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയാണ് ഈ ബൈക്കിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എട്ട് വര്‍ഷം വരെ റോഡ് സൈഡ് അസിസ്റ്റന്‍സ്, അഞ്ച് വര്‍ഷത്തെ മെയിന്റനന്‍സ് പ്ലാനുകള്‍ എന്നിവയും കമ്പനി നല്‍കുന്നു.

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 450-ലധികം സെയില്‍സ് ആന്‍ഡ് സര്‍വീസ് പോയിന്റുകളുണ്ട്. ഇന്ത്യയില്‍ ക്ലാസിക് ബൈക്കുകളുടെ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. ജാവ, യെസ്ഡി, ബിഎസ്എ (BSA) എന്നീ ബ്രാന്‍ഡുകളാണ് നിലവില്‍ കമ്പനിക്ക് കീഴില്‍ വരുന്നത്.

റെഡ് വുള്‍ഫിന്റെ വരവ് പ്രീമിയം ക്ലാസിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ യെസ്ഡിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും. റെട്രോ സ്‌റ്റൈലിംഗും ആധുനിക എഞ്ചിന്‍ കരുത്തും ആഗ്രഹിക്കുന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇന്ത്യയിലെ എല്ലാ പ്രമുഖ ഷോറൂമുകളിലും പുതിയ യെസ്ഡി റോഡ്‌സ്റ്റര്‍ റെഡ് വുള്‍ഫ് ലഭ്യമായി തുടങ്ങുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

More from DriveSpark

Article Published On: Monday, March 2, 2026, 18:50 [IST]
English summary
Yezdi roadster red wolf special edition launch price specs features
കൂടുതല്‍... #yezdi #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X