'ബൈക്കുകളിലെ എസ്‌യുവി'കളുമായി വിപണി പിടിക്കാന്‍ ക്ലാസിക് ലെജന്‍ഡ്‌സ്; പുറത്തിറക്കിയത് 2 സ്‌ക്രാംബ്ലറുകള്‍

യെസ്ഡിയും BSA-യും (Yezdi & BSA) സംയുക്തമായി തങ്ങളുടെ രണ്ട് പുതിയ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകള്‍ വ്യാഴാഴ്ച (23 ഏപ്രില്‍ 2026) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 350 സിസി, 650 സിസി വിഭാഗങ്ങളിലായാണ് ഈ പുത്തന്‍ വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. സിറ്റി റൈഡുകള്‍ക്കും വാരാന്ത്യങ്ങളിലെ സാഹസിക യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ പുറത്തിറങ്ങിയ ഈ രണ്ട് മോഡലുകളിലൂടെ അതാത് സെഗ്‌മെന്റില്‍ പുതിയ ട്രെന്‍ഡിന് തുടക്കമിടാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്

ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ 350 സിസി സ്‌ക്രാംബ്ലറാണ് പുതിയ യെസ്ഡി സ്‌ക്രാംബ്ലര്‍. ലളിതമായ രൂപകല്‍പ്പനയും മികച്ച കരുത്തുമാണ് ഇതിന്റെ പ്രത്യേകത. 'കതാര്‍' (Katar) എന്ന് പേരിട്ടിരിക്കുന്ന പുതിയ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2026 യെസ്ഡി സ്‌ക്രാംബ്ലറിന് ശക്തി പകരുന്നത്. 30 PS പവറും 30 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ലിറ്ററിന് 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

yezdi scrambler 350 launched

മികച്ച ടോര്‍ക്കും ആക്‌സിലറേഷനും നല്‍കാന്‍ ശേഷിയുള്ള യെസ്ഡി സ്‌ക്രാംബ്ലറിന് കാഴ്ചയില്‍ വളരെ ആകര്‍ഷകമായ ഒരു ഫാക്ടറി-കസ്റ്റം ലുക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്. യെസ്ഡി സ്‌ക്രാംബ്ലറിന്റെ ഡിസൈനില്‍ ബ്രാന്‍ഡിന്റെ പഴയകാല റാലി പാരമ്പര്യം വ്യക്തമായി കാണാം. യുവാക്കള്‍ക്ക് ഏറെ പ്രിയങ്കരമാകുന്ന രീതിയിലാണ് ഈ മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചിരിക്കുന്നത്.

ഭാരം കുറഞ്ഞ ബോഡി ഘടനയും മികച്ച ബ്രേക്കിംഗ് സംവിധാനവും ഇതിനെ സുരക്ഷിതമാക്കുന്നു. സ്‌പോക്ക് വീലുകളും സെമി-നോബി ടയറുകളും ഏത് റോഡിലും മികച്ച ഗ്രിപ്പ് നല്‍കും. യെസ്ഡി സ്‌ക്രാംബ്ലര്‍ ലെഗസി ബ്ലാക്ക്, ഒജി യെല്ലോ, റോഗ് റെഡ്, റാലി ബ്ലൂ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്.

yezdi scrambler 350 bsa scrambler 650 launched

അതേസമയം, BSA സ്‌ക്രാംബ്ലര്‍ 650 സിസി വിഭാഗത്തില്‍ കരുത്തുറ്റ സാന്നിധ്യമാണ്. 650 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. വെറും 4,000 ആര്‍പിഎമ്മില്‍ 45 PS പവറും 55 Nm ടോര്‍ക്കും ഇത് പ്രദാനം ചെയ്യുന്നു. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവ് വിളിച്ചോതുന്ന ഡിസൈനാണ് BSA സ്‌ക്രാംബ്ലറിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ ചില പ്രത്യേക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സുഖകരമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കും. ഗോള്‍ഡ് സ്റ്റാര്‍ കറ്റലീന, A10 സ്പിറ്റ്ഫയര്‍ തുടങ്ങിയ ഐതിഹാസിക മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് BSA സ്‌ക്രാംബ്ലറിന്റെ രൂപകല്‍പ്പന. ക്രോം ആക്‌സന്റുകളുള്ള ടാങ്ക്, ഫ്‌ലാറ്റ് ബെഞ്ച് സീറ്റ് എന്നിവ മോട്ടോര്‍സൈക്കിളിന് റഗ്ഡ് ലുക്ക് നല്‍കുന്നു. ഇതിന്റെ എക്‌സ്‌പോസ്ഡ് സബ്‌ഫ്രെയിമും ഓവല്‍ സൈഡ് പാനലുകളും വളരെ സവിശേഷമാണ്.

bsa scrambler 650 launched

ക്ലാസിക് ലുക്കിലുള്ള മോട്ടോര്‍സൈക്കിള്‍ തേടുന്നവര്‍ക്ക് ഇതൊരു മികച്ച ചോയ്‌സായിരിക്കും. മാത്രമല്ല, യാത്രാ സുഖത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. BSA സ്‌ക്രാംബ്ലര്‍ റെവന്‍ ബ്ലാക്ക്, വിക്ടര്‍ യെല്ലോ, തണ്ടര്‍ ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. രണ്ട് കമ്പനികളും പുത്തന്‍ മോഡലുകളില്‍ തങ്ങളുടെ പാരമ്പര്യത്തെയും ആധുനിക സാങ്കേതികവിദ്യയെയും സംയോജിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മോട്ടോര്‍സൈക്കിളുകള്‍ക്ക് 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ സാധാരണ വാറണ്ടി ലഭ്യമാണ്. ഇത് 6 വര്‍ഷം വരെ നീട്ടാനും സൗകര്യമുണ്ട്. കൂടാതെ 8 വര്‍ഷം വരെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 5 വര്‍ഷം വരെ എഎംസി എന്നിവയും കമ്പനി നല്‍കുന്നു. രാജ്യത്തുടനീളം 400-ലധികം സര്‍വീസ് സെന്ററുകളിലൂടെ ഈ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും വിശ്വാസവും നല്‍കാന്‍ ഇത് സഹായിക്കും.

പുത്തന്‍ ലോഞ്ചുകളിലൂടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളില്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് ക്ലാസിക് ലെജന്‍ഡ്‌സിന്റെ പ്രതീക്ഷ. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ സ്‌ക്രാംബ്ലറുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. എസ്‌യുവികള്‍ കാര്‍ വിപണിയില്‍ വരുത്തിയ മാറ്റങ്ങള്‍ സ്‌ക്രാംബ്ലറുകള്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലും കൊണ്ടുവരുമെന്നാണ് കമ്പനി അധികൃതരുടെ അഭിപ്രായം. സ്‌ക്രാംബ്ലര്‍ ഫോര്‍മാറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ പുതിയ മോഡലുകളുടെ വരവ് സഹായിച്ചേക്കും. പവറും സ്‌റ്റൈലും ഒരുപോലെ ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

യെസ്ഡി സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന് കമ്പനി 1,99,950 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം 3,24,950 രൂപയാണ് BSA സ്‌ക്രാംബ്ലര്‍ മോഡലിന്റെ പ്രാരംഭ വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. കൃത്യമായ പ്ലാനിംഗോടെയാണ് ഈ രണ്ട് ബ്രാന്‍ഡുകളും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പുതിയ യെസ്ഡി, BSA മോട്ടോര്‍സൈക്കിളുകള്‍ നിരത്തുകളിലെത്തിയാല്‍ യൂത്തിനിടയില്‍ തരംഗമാകുമോ?. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.

Article Published On: Thursday, April 23, 2026, 19:09 [IST]
English summary
Yezdi scrambler 350 bsa scrambler 650 launched in india price specs features
കൂടുതല്‍... #yezdi #bsa #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X