ബിസിനസ്സ് വളര്‍ത്താന്‍ ഇതാ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍; കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം! വില വെറും ₹56551 മാത്രം

ഇന്ത്യന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സീലിയോ ഇ-മൊബിലിറ്റി തങ്ങളുടെ പ്രമുഖ കാര്‍ഗോ ഇലക്ട്രിക് സ്‌കൂട്ടറായ ലോജിക്‌സിന്റെ (Logix) 2026 ഫേസ്ലിഫ്റ്റ് പതിപ്പ് വിപണിയിലിറക്കി. ഡെലിവറി പാര്‍ട്ണര്‍മാര്‍, ഗിഗ് വര്‍ക്കര്‍മാര്‍, ചെറുകിട ബിസിനസ്സ് ഉടമകള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 56,551 രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ വില ആരംഭിക്കുന്നത്.ലോജിസ്റ്റിക്‌സ് മേഖലയിലെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മെച്ചപ്പെട്ട സ്‌റ്റൈലിംഗും മികച്ച പ്രകടനവുമാണ് ഈ പുതിയ വേരിയന്റില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന തെന്ന് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

മുന്‍ഭാഗം അടിമുടി പരിഷ്‌കരിച്ചതിലൂടെ സീലിലോ ലോജിക്‌സ് ഫേസ്‌ലിഫ്റ്റിന്റെ റോഡ് പ്രസന്‍സ് കൂടിയിട്ടുണ്ട്. ഗ്രേ, വൈറ്റ്, ഗ്രീന്‍, ഗ്രീന്‍-ബ്ലാക്ക്, റെഡ്-ബ്ലാക്ക് എന്നിങ്ങനെ വിവിധ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ഭാരമേറിയ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായി പ്രത്യേകം നിര്‍മ്മിച്ച ഈ സ്‌കൂട്ടറിന് 150 കിലോഗ്രാം വരെ ലോഡിംഗ് കപാസിറ്റിയുണ്ട്.

zelio logix facelift launched

കഠിനമായ ഉപയോഗങ്ങള്‍ക്കും വിതരണ ശൃംഖലയിലെ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്. ഇത് സംരംഭകര്‍ക്ക് പ്രവര്‍ത്തന ചിലവ് കുറയ്ക്കാന്‍ വലിയ രീതിയില്‍ സഹായകരമാകും. റൈഡറുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി മുന്‍ഭാഗത്ത് ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്‍ഭാഗത്ത് സ്പ്രിംഗ് ലോഡഡ് സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്.

മുന്‍വശത്ത് 90/90-12 ടയറുകളും പിന്നില്‍ 90/100-10 ടയറുകളുമാണ് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഏത് തരം റോഡുകളിലും സുഗമമായ യാത്രയും മികച്ച നിയന്ത്രണവും ഉറപ്പാക്കാന്‍ സഹായിക്കുന്നു.സാങ്കേതികമായി ഏറെ മുന്നിലാണ് 2026 മോഡല്‍ ലോജിക്‌സ് ഫേസ്ലിഫ്റ്റ്. ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, കീലെസ് എന്‍ട്രി, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ആന്റി-തെഫ്റ്റ് ഡിറ്റക്ഷന്‍ (Anti-theft detection), പ്രോക്‌സിമിറ്റി ലോക്ക് ആന്‍ഡ് അണ്‍ലോക്ക് തുടങ്ങിയ സ്മാര്‍ട്ട് സുരക്ഷാ ഫീച്ചറുകളും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്.സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ടുകള്‍, വാഹനത്തിന്റെ തകരാറുകള്‍ തത്സമയം തിരിച്ചറിയാന്‍ സഹായിക്കുന്ന ഡയഗ്‌നോസ്റ്റിക് സംവിധാനം എന്നിവയും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. ഡ്യൂറബിള്‍ പ്ലാസ്റ്റിക് ബോഡിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. വാഹനത്തിന് രണ്ട് വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്കായി ഒരു വര്‍ഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കുന്നു. വിശ്വസ്തതയും കുറഞ്ഞ പ്രവര്‍ത്തന ചിലവുമാണ് ലാസ്റ്റ് മൈല്‍ ലോജിസ്റ്റിക്‌സില്‍ പ്രധാനമെന്ന് സീലിയോ ഇ-മൊബിലിറ്റി എംഡി കുനാല്‍ ആര്യ പറഞ്ഞു. സുരക്ഷാ ഫീച്ചറുകളും റൈഡ് ക്വാളിറ്റിയും വര്‍ദ്ധിപ്പിച്ചതിലൂടെ ഡെലിവറി റൈഡര്‍മാര്‍ക്ക് ഇതൊരു മികച്ച പണിയായുധമായി മാറും. പ്രാക്ടിക്കല്‍ ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഈ മോഡലിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

zelio logix facelift launched

ഇന്ത്യയിലെ അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് വിപണിയില്‍ ലോജിക്‌സ് ഫേസ്ലിഫ്റ്റ് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെലിവറി ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ ഈടുറ്റ സ്‌കൂട്ടര്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലളിതമായ ചാര്‍ജിംഗ് സൗകര്യങ്ങളും മികച്ച സ്റ്റോറേജ് ഓപ്ഷനുകളും ലോജിക്‌സിനെ ഈ സെഗ്മെന്റിലെ കരുത്തനാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 14, 2026, 11:17 [IST]
English summary
Zelio logix cargo electric scooter facelift launch price specs range load capacity malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X