ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ 'പിങ്ക്' വിപ്ലവത്തിന് സെലോ; 100KM റേഞ്ചുമായി നൈറ്റ് പ്ലസ് റാണീ എഡിഷൻ
ഇന്ത്യന്‍ നിരത്തുകളില്‍ പെണ്‍കരുത്തിന്റെ അടയാളമായി മാറാന്‍ സീലിയോ ഇലക്ട്രിക് (ZELO Electric) തങ്ങളുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറായ 'നൈറ്റ് പ്ലസ് റാണി എഡിഷന്‍' അവതരിപ്പിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ആത്മവിശ്വാസവും വ്യക്തിത്വവും തുളുമ്പുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കേവലം 999 യൂണിറ്റുകള്‍ മാത്രമാണ് രാജ്യത്തുടനീളം ലഭ്യമാകുക. ഏറ്റവും പുതിയ സീലിയോ നൈറ്റ് പ്ലസ് റാണി എഡിഷന്‍ ഇവി സ്‌കൂട്ടറിനെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
ആകര്‍ഷകമായ ഡിസൈനും പ്രത്യേകതകളും
നൈറ്റ് പ്ലസ് റാണീ എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എക്‌സ്‌ക്ലൂസീവ് ബേബി പിങ്ക് കളര്‍വേയാണ്. പാസ്റ്റല്‍ ബോഡി ടോണിനൊപ്പം കോണ്‍ട്രാസ്റ്റിംഗ് വൈറ്റ് പാനലുകളും സൂക്ഷ്മമായ ഡീറ്റൈലിംഗും ഇവി സ്‌കൂട്ടറിന് മൊഞ്ചേകുന്നു. സിറ്റി റൈഡുകള്‍ക്ക് പറ്റിയ വ്യത്യസ്തമായ വാഹനം തേടുന്ന മോഡേണ്‍ റൈഡര്‍മാരെ ലക്ഷ്യം വെച്ചാണ് നൈറ്റ് പ്ലസ് റാണി എഡിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിലയും ലഭ്യതയും
സീലിയോയുടെ ഫ്‌ലാഗ്ഷിപ്പ് പ്ലാറ്റ്ഫോമായ നൈറ്റ് പ്ലസിന്റെ എല്ലാ കരുത്തും ഈ എഡിഷനും നിലനിര്‍ത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ 69,990 രൂപയാണ് റാണി എഡിഷന്റെ എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സീലിയോയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഈ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്. യൂണിറ്റുകള്‍ പരിമിതമായതിനാല്‍ താല്‍പര്യമുള്ളവര്‍ ഇവി നേരത്തെ ബുക്ക് ചെയ്യാന്‍ കമ്പനി നിര്‍ദേശിക്കുന്നു.
കരുത്തുറ്റ എഞ്ചിനും മികച്ച റേഞ്ചും
സാങ്കേതിക മികവിന്റെ കാര്യത്തിലും റാണി എഡിഷന്‍ പിന്നിലല്ല. 1.8 kWh ശേഷിയുള്ള പോര്‍ട്ടബിള്‍ LFP ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ ഇവി സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. വാഹനം വാഗ്ദാനം ചെയ്യുന്നു. 1.5 kW ഇലക്ട്രിക് മോട്ടോര്‍ കരുത്ത് പകരുന്ന ഈ സ്‌കൂട്ടറിന് മണിക്കൂറില്‍ പരമാവധി 55 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍
സവാരികള്‍ക്ക് പ്രീമിയം അനുഭവം സമ്മാനിക്കുന്നതിനായി നിരവധി അത്യാധുനിക ഫീച്ചറുകള്‍ സീലിയോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കയറ്റങ്ങളില്‍ വാഹനം സുരക്ഷിതമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഇതില്‍ പ്രധാനമാണ്. തുടക്കക്കാര്‍ക്ക് ഈ ഫീച്ചര്‍ ഏറെ ഉപകാരമാണ്. ദീര്‍ഘദൂര യാത്രകളില്‍ സുഖകരമായ റൈഡിംഗ് അനുഭവം നല്‍കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും ഇതിലുണ്ട്.
സുരക്ഷയും സൗകര്യവും
രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം റൈഡര്‍ക്ക് വഴി കാണിക്കുന്ന 'ഫോളോ-മീ-ഹോം' ഹെഡ്ലാമ്പുകള്‍ ഉടമകള്‍ക്ക് അധിക സുരക്ഷയേകുന്നു. യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും ഇവിയില്‍ ഒരുക്കിയിട്ടുണ്ട്. എവിടെയും കൊണ്ടുപോയി ചാര്‍ജ് ചെയ്യാവുന്ന പോര്‍ട്ടബിള്‍ ബാറ്ററി സംവിധാനമാണ് മറ്റൊരു വലിയ പ്രത്യേകത.
സീലിയോയുടെ കാഴ്ചപ്പാട്
എസ്എല്‍എസ്ആര്‍ ഇലക്ട്രോ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള സീലിയോ ഇലക്ട്രിക്, കുറഞ്ഞ വിലയില്‍ പ്രീമിയം ഫീച്ചറുകള്‍ നല്‍കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിച്ച് ശ്രദ്ധേയരായവരാണ്്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് കൊണ്ട് അവര്‍ വിപണിയില്‍ വളരുകയാണ്. 2025 ഓഗസ്റ്റില്‍ പുറത്തിറക്കിയ നൈറ്റ് പ്ലസ് പ്ലാറ്റ്ഫോം ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്
ഇന്ത്യന്‍ വനിതകളുടെ കരുത്തിനെയും വ്യക്തിത്വത്തെയുമാണ് 'റാണി' എന്ന വാക്കിലൂടെ കമ്പനി ഉയര്‍ത്തിക്കാട്ടുന്നത്. വനിതകള്‍ക്ക് ഇരുചക്ര വാഹന വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സീലിയോ ഇലക്ട്രിക് വ്യക്തമാക്കുന്നു. എല്ലാ വിഭാഗം റൈഡര്‍മാര്‍ക്കും പ്രാപ്യമായ രീതിയിലാണ് ഇവി സ്‌കൂട്ടറിലെ പ്രീമിയം ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








