പള്‍സര്‍ 375 ലോഞ്ച് ഉടന്‍?

കെടിഎം ഡ്യൂക്ക് 390 ഇന്ത്യയിലേക്ക് കടക്കുമ്പോള്‍ കൂടെ പ്രതീക്ഷിക്കുന്ന വാഹനമാണ് പള്‍സര്‍ 375. ഡ്യൂക്ക് 200ന്‍റെ അതേ എന്‍ജിന്‍ കടംകൊണ്ട് പള്‍സര്‍ 200 വന്നതുപോലെ. എന്‍ജിനില്‍ ഭാരത്തിന് ആനുപാതികമായി എന്‍ജിന്‍ ട്യൂണ്‍ ചെയ്താണ് പുതിയ പള്‍സറില്‍ ഘടിപ്പിക്കുക.

ബജാജ് നിലവില്‍ കെടിഎമ്മിന്‍റെ ഭാഗമാണ്. ബജാജിന് സാങ്കേതിക സഹായം നല്‍കുകയാണ് കെടിഎം ചെയ്യുന്നത്. ഇതിന് പകരമായി രാജ്യത്തെ ബജാജ് വില്‍പനാ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കെടിഎമ്മിന് കഴിയും.

Bajaj Pulsar 375

ബജാജ് 375 ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചില ചാരപ്പടങ്ങള്‍ ഇന്‍റര്‍നെറ്റിലെമ്പാടും പരന്നിരുന്നു ഈ വര്‍ഷമാദ്യം. ഡിസൈനില്‍, പള്‍സര്‍ 200 എന്‍എസിന്‍റെ ചില ഘടകങ്ങള്‍ പള്‍സര്‍ 375ലും ഉണ്ടാകുമെന്ന് പ്രസ്തുത ചിത്രങ്ങള്‍ കാണിച്ചു തന്നിരുന്നു.

ട്വിന്‍ പോഡ് പ്രൊജക്ടര്‍ ഹെഡ്‍ലാമ്പുകളാണ് പള്‍സര്‍ 375ല്‍ ഉണ്ടാവുക. ഇത് ഇന്നുവരെയുള്ള ബജാജ് ബൈക്കുകളിലൊന്നും കാണാത്ത സവിശേഷതയാണിത്.

പള്‍സര്‍ 200 നേക്കഡ് ബൈക്കിലെ അതേ ശൈലിയിലുള്ള പെയിന്‍റിംഗ് പണികളാണ് ചാരപ്പടങ്ങളില്‍ കാണുന്ന 375നുള്ളത്. എന്നാല്‍, ഇത് നിര്‍മാണ മോഡലിലും ഇങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ ഉറപ്പിക്കേണ്ടതില്ല.

എന്‍ജിനിന്‍റെ സാങ്കേതിക സവിശേഷതകള്‍ സംബന്ധിച്ച് കൂടുതലൊന്നും അറിവായിട്ടില്ല. 38 കുതിരശക്തി മുതല്‍ 42 കുതിരശക്തി വരെ പകരാന്‍ കഴിയുന്ന വിധത്തില്‍ എന്‍ജിനെ ട്യൂണ്‍ ചെയ്യും എന്നാണ് പ്രതീക്ഷിക്കേണ്ടത്. വാഹനത്തിന്‍റെ കെര്‍ബ് വെയ്റ്റ് 140 കിലോഗ്രാമിന്‍റെ ചുറ്റുപാടിലായി വരും.

2 ലക്ഷത്തിന്‍റെ പരിസരത്തിലായിരിക്കും പുതിയ പള്‍സറിന്‍റെ വില.

More from DriveSpark

Article Published On: Tuesday, May 21, 2013, 17:04 [IST]
English summary
Bajaj Pulsar 375 could be enter into roads very soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X