ബജാജ് പള്‍സര്‍ 390 ചിത്രങ്ങള്‍ ലീക്കായി

വരാനിരിക്കുന്ന 390 സിസി പള്‍സറിനെക്കുറിച്ച് നമ്മള്‍ സംസാരിച്ചിരുന്നു. ഓട്ടോകാര്‍ ഇന്ത്യ ഇടപെട്ട് ചില ചാരപ്പടങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ വാഹനത്തിന്‍റെ മുന്‍വശത്തിന്‍റെ ചിത്രം സൈബറില്‍ വൈറലായിരുന്നു.

പള്‍സര്‍ 200 വഴി പള്‍സറിന്‍റെയും ബജാജിന്‍റെയും സ്ഥിരം രാസവാക്യത്തെ മാറ്റി നിര്‍വചിക്കുകയായിരുന്നു കമ്പനി ചെയ്തത്. ഈ നിലപാടില്‍ തന്നെ മുമ്പോട്ട് പോകാനുള്ള ശ്രമമാണ് പള്‍സര്‍ 390 വഴി ബജാജ് ശ്രമിക്കുന്നത്. പെര്‍ഫോമന്‍സ് ബൈക്കിംഗ് സെഗ്മെന്‍റില്‍ മികച്ചൊരു ഒരു സ്പേസ് നിര്‍മിച്ചെടുക്കുക എന്നതാണ് ബജാജിന്‍റെ ഇപ്പോഴത്തെ ലക്ഷ്യം.

ഓസ്ട്രിയന്‍ കമ്പനിയായ കെടിഎമ്മിന്‍റെ എന്‍ജിന്‍ സാങ്കേതികത ഉപയോഗിച്ചാണ് പെര്‍ഫോമന്‍സ് ബൈക്ക് സെഗ്മെന്‍റില്‍ ഇടംപിടിക്കാനുള്ള ശ്രമങ്ങള്‍ ബജാജ് നടത്തുന്നത്. പള്‍സര്‍ 200എന്‍എസ്സില്‍ കെടിഎം എന്‍ജിന്‍ ഉപയോഗിച്ച അതേ രീതിയില്‍, ഇന്ത്യന്‍ വിപണിയില്‍ അടുത്തു തന്നെ പുറത്തിറങ്ങാനിരിക്കുന്ന കെടിഎം 390യുടെ എന്‍ജിന്‍ പള്‍സര്‍ ഉപയോഗിക്കും. ബൈക്കുകളുടെ ഭാരത്തിന് ആനുപാതികമായ ട്യൂണിംഗ് വ്യതിയാനം മാത്രമായിരിക്കും ഇവ തമ്മിലുണ്ടാകാനിടയുള്ള സാങ്കേതിക വ്യത്യാസം എന്നാണ് കരുതേണ്ടത്.

കാവസാക്കി നി‍ഞ്ജയുടേതിന് സമാനമായ ഹെഡ്‍ലൈറ്റുകളാണ് പുതിയ പള്‍സറിനുള്ളതെന്ന് ചിത്രങ്ങള്‍ കാണിക്കുന്നു.

45 കുതിരശക്തിയുള്ളതാണ് കെടിഎം 375സിസി എന്‍ജിന്‍.

45 കുതിരശക്തിയുള്ളതാണ് കെടിഎം 375സിസി എന്‍ജിന്‍.

2 ലക്ഷത്തിന്‍റെ പരിധിയിലായിരിക്കും വാഹനത്തിന്‍റെ വില കാണുക.

2 ലക്ഷത്തിന്‍റെ പരിധിയിലായിരിക്കും വാഹനത്തിന്‍റെ വില കാണുക.

More from DriveSpark

Article Published On: Friday, May 24, 2013, 12:52 [IST]
English summary
The first images of the upcoming ‘larger' Pulsar sportsbike are now out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X