17 ലക്ഷത്തിന്റെ ലംബോര്‍ഗിനി സൈക്കിള്‍
ലംബോര്‍ഗിനി അതിന്‍റെ അമ്പതാം വയസ്സ് അര്‍മാദിച്ചാഘോഷിക്കുകയാണ്. ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ അമ്പതാം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കിയ ലംബോര്‍ഗിന് വെനെനോ എന്ന പ്രത്യേക എഡിഷന്‍ കാര്‍ വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു പ്രത്യേക എചിഷന്‍ പുറത്തുവന്നിരിക്കുകയാണ് ലംബോര്‍ഗിനിയുടേതായി.
ലംബോര്‍ഗിന് 50ാം എഡിഷന്‍ ഇംപെക് ബൈസിക്കിളാണ് താരം.ഈ ബൈസിക്കിള്‍ പുറത്തിറക്കുന്നത് ലംബോര്‍ഗിനിയും സ്വിറ്റ്സര്‍ലന്‍ഡിലെ റേസിംഗ് ബൈസിക്കിള്‍ നിര്‍മാതാവ് ബിഎംസിയും ചേര്‍ന്നിട്ടാണ്.

ലംബോര്‍ഗിനി ബൈസിക്കിള്‍
50ാം വാര്‍ഷിക പതിപ്പായി ഇറങ്ങുന്ന ഈ സൈക്കിള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ചാണ് ലംബോര്‍ഗിനി നിര്‍മിച്ചു നല്‍കുന്നത്.

ലംബോര്‍ഗിനി ബൈസിക്കിള്‍
മൊത്തം അന്‍പത് സൈക്കിളുകളാണ് നിര്‍മിക്കുക.

ലംബോര്‍ഗിനി ബൈസിക്കിള്‍
എല്ലാ സൈക്കിളിലും പ്രത്യേകം നമ്പരോടുകൂടിയ ബാഡ്ജ് ഉണ്ടായിരിക്കും. ഇത് ഡ്യൂപ്ലിക്കേഷനെ തടയുവാന്‍ സഹായിക്കും.

ലംബോര്‍ഗിനി ബൈസിക്കിള്‍
ലംബോര്‍ഗിനി അവന്‍റഡോറിന്‍റെ ചില സവിശേഷതകള്‍ ഈ ബൈസിക്കിള്‍ പേറുന്നുണ്ട്. അവന്‍റഡോറില്‍ ഉപയോഗിച്ചിരിക്കുന്ന ബ്രൈഡഡ് കാര്‍ബണ്‍ ഫൈബറാണ് ബൈസിക്കിള്‍ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്.

ലംബോര്‍ഗിനി ബൈസിക്കിള്‍
അവന്‍റഡോറില്‍ ഉപയോഗിച്ചിട്ടുള്ള അതേ നിലവാരത്തിലുള്ള തുകലാണ് ഇംപെക്കിലുമുള്ളത്.

ലംബോര്‍ഗിനി ബൈസിക്കിള്‍
ലംബോര്‍ഗിനി ഡീലര്‍ വഴിയോ ഇന്‍റര്‍നാഷണല്‍ ബിഎംസി വഴിയോ ബൈസിക്കിള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

ലംബോര്‍ഗിനി ബൈസിക്കിള്‍
32,000 അമേരിക്കന്‍ ഡോളറാണ് സൈക്കിളിന് വില. ഇന്ത്യന്‍ രൂപയില്‍ 1,766,322 മാത്രം.


Click it and Unblock the Notifications








