70കളെ ബിഎംഡബ്ല്യു ഓര്‍ത്തെടുക്കുമ്പോള്‍
ബിഎംഡബ്ല്യു ആര്‍90എസ് ഒരു കിടു സംഭവമായിരുന്നു. 1970കളില്‍ ഒരു മിന്നായം പോലെ വന്നുപോയ ഈ വാഹനം ഇന്നും മോട്ടോര്‍സൈക്കിള്‍ പ്രണയികളുടെ ഇഷ്ട വാഹനമാണ്. ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ബൈക്ക് ഏതെന്ന ചോദ്യത്തിന് പൊതുവില്‍ അംഗീകരിക്കപ്പെട്ട ഉത്തരമാണ് ആര്‍90എസ്. 898 സിസി ശേഷിയുള്ള എന്‍ജിനായിരുന്നു വാഹനത്തില്‍ അന്നുപയോഗിച്ചിരുന്നത്.
ബിഎംഡബ്ല്യു മോട്ടോറാഡ് അതിന്‍റെ 90 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആര്‍90എസ്സിനെ ഓര്‍ത്തെടുക്കുകയാണ്. ഈ നൊസ്റ്റാള്‍ജിക് കുളിര് ബിഎംഡബ്ല്യൂവിനെ സ്നേഹിക്കുന്ന ആരെയും ബാധിക്കും എന്നുറപ്പ്.
ഈ ഓര്‍ത്തെടുക്കല്‍ ഒരു പുതിയ കണ്‍സെപ്റ്റിലൂടെയാണെന്നതാണ് ഏറെ ആകര്‍ഷിക്കുന്ന ഘടകം. കണ്‍സെപ്റ്റ് നയന്‍റി എന്ന് പേര് ചൊല്ലി വിളിക്കുന്ന ഈ വാഹനം ആര്‍90എസ്സിനെ ആധാരമാക്കിയുള്ളതാണ്.
കഴിഞ്ഞ മിലന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് കണ്‍സെപ്റ്റ് നയന്‍റി പ്രഖ്യാപിക്കപ്പെട്ടത്. കസ്റ്റം ബൈക്ക് നിര്‍മാതാക്കളായ റോളന്‍ഡ് സാന്‍ഡ്സ് ഡിസൈനുമായി ചേര്‍ന്നാണ് ബിഎംഡബ്ല്യു ഈ വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ആധുനിക ഡിസൈന്‍ സൗന്ദര്യശാസ്ത്രത്തെ 70കളുടെ സങ്കല്‍പങ്ങളുമായി മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു ഇതില്‍.

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി

കണ്‍സെപ്റ്റ് നയന്‍റി



Click it and Unblock the Notifications








