ബിഎംഡബ്ല്യു ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രദര്‍ശനത്തില്‍

ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈദ്യുതിയിലേക്ക് സ്വയം പരിവര്‍ത്തിപ്പിക്കാനുള്ള ബീമറിന്റെ ശ്രമങ്ങള്‍ക്ക് വേഗം കൂടിയിട്ടുണ്ട്. ഐ3 ഇലക്ട്രിക് കാറിന്റെ ലോഞ്ച് യിടെയാണ് നടന്നത്. ഐ8 എന്ന പേരില്‍ കുറെക്കൂടി വലിയ കാര്‍ മോഡലിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഫ്രാങ്ഫര്‍ട് മോട്ടോര്‍ഷോയില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത് സി ഇവല്യൂഷന്‍ ഇലക്ട്രിക് സ്‌കൂട്ടറാണ്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് സി ഇവല്യൂഷന്‍ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത് ഈ കണ്‍സെപ്റ്റിന്റെ ഉല്‍പാദന മോഡലാണ്. സ്‌കൂട്ടറിനെക്കുറിച്ചുള്ള മിക്ക വിവരങ്ങളും പുറത്തെത്തിയെങ്കിലും വിലനിലവാരം ഇനിയും പുറത്തുവിട്ടിട്ടില്ല.

BMW Motorrad C Evolution Electric Scooter Production Spec

15 കുതിരകളുടെ കരുത്ത് സ്ഥിരമായി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് സി ഇവല്യൂഷനുള്ളത്. ആക്‌സിലറേഷന്‍ കൂട്ടിക്കൊണ്ടിരിക്കുകയാണെങ്കില്‍ 47 കുതിരശക്തി വരെ പിടിക്കാന്‍ ഈ മോട്ടോറിന് സാധിക്കും. 71 എന്‍എം ചക്രവീര്യം ഈ മോട്ടോറിന് ഉല്‍പാദിപ്പിക്കാനാവും.

BMW Motorrad C Evolution Electric Scooter Production Spec

മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആണ് സി ഇവല്യൂഷന് പിടിക്കാവുന്ന പരമാവധി വേഗത. ഇത് വേഗപ്പൂട്ട് വെച്ച് നിയന്ത്രിച്ചതാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 2.7 സെക്കന്‍ഡ് നേരമാണെടുക്കുക. ഈ പ്രകടനം ഒരു സാധാരണ 600 സിസി എന്‍ജിന്‍ ബൈക്കിന് പുറത്തെടുക്കാന്‍ കഴിയുന്നതിന് സമാനമാണെന്നത് ഓര്‍ക്കുക.

BMW Motorrad C Evolution Electric Scooter Production Spec

ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണ കാണാറുള്ള റീജനറേറ്റീവ് ബ്രേക്കിഗ് സംവിധാനം സി ഇവല്യൂഷനിലുണ്ട്. എബിഎസ്, ബിഎംഡബ്ല്യു ട്രാക്ഷന്‍ കണ്‍ട്രോള്‍ അസിസ്റ്റ് സാങ്കേതികത, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സ്‌കൂട്ടറിനുണ്ട്.

BMW Motorrad C Evolution Electric Scooter Production Spec

റോഡ്, ഇക്കോ പ്രോ, സെയ്ല്‍, ഡൈനമിക് എന്നിങ്ങനെ നാല് മോഡുകളില്‍ ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ കഴിയും.

BMW Motorrad C Evolution Electric Scooter Production Spec

റോഡ്: പരമാവധി ആക്‌സിലറേഷന്‍ അനുവദിക്കുന്നു. ഊര്‍ജ പുനരുല്‍പാദന ശേഷി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്വര്‍ത്തിക്കുകയും ചെയ്യുന്നു ഈ മോഡില്‍.

BMW Motorrad C Evolution Electric Scooter Production Spec

ഇക്കോ പ്രോ: ആക്‌സിലറേഷന്‍ നിയന്ത്രിതമാണ്. ഊര്‍ജം പുനരുല്‍പാദിപ്പിക്കുന്നതിന് കുടൂതല്‍ ശ്രദ്ധ നല്‍കുന്നു.

BMW Motorrad C Evolution Electric Scooter Production Spec

എനര്‍ജി റീജനറേഷന്‍ പൂര്‍ണമായും ഒഴിവാക്കുന്നതു വഴി സ്മൂത്തായ റൈഡ് പ്രദാനം ചെയ്യുന്നൂ ഈ മോഡ്. ഇതിന്റെ പോരായ്മ ഊര്‍ജം പുനരുല്‍പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ്.

BMW Motorrad C Evolution Electric Scooter Production Spec

ഡൈനമിക്: ആക്‌സിലറേഷനും ഊര്‍ജത്തിന്റെ പുനരുല്‍പാദനവും സമതുലനം പാലിക്കുന്നു ഈ മോഡില്‍ ഓട്ടുമ്പോള്‍.

More from DriveSpark

Article Published On: Thursday, September 12, 2013, 10:49 [IST]
English summary
This time BMW Motorrad is displaying the production ready C Evolution.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X