എകെ 47 വാങ്ങാന്‍ കര്‍ഷകന്‍ 7 ലക്ഷം ചെലവിട്ടു
സമ്പന്നരായ ജന്മിമാരുടെ നാടാണ് പഞ്ചാബ്. ഈ നാടന്‍ ജന്മിമാര്‍ക്ക് കൃഷിയിലൂടെ ഉണ്ടാക്കുന്ന പണം എന്തു ചെയ്യണമെന്ന് സംബന്ധിച്ച് വന്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ആഡംബരമേറിയ വാഹനങ്ങള്‍ വാങ്ങുകയും അവയ്ക്ക് ഫാന്‍സ് നമ്പരുകള്‍ അന്തംവിട്ട വിലയ്ക്ക് ലേലം ചെയ്ത് പിടിക്കുകയും ചെയ്യുക എന്നത് ഇവരുടെ ഒരു ഹോബിയാണ്. ഈയിടെ ഒരു യുവകര്‍ഷകന്‍ തന്‍റെ 45000 രൂപ വിലയുള്ള വെസ്പ സ്കൂട്ടറിന് വിഐപി നമ്പര്‍ കിട്ടാനായി 12 ലക്ഷം രൂപ ചെലവാക്കിയത് വാര്‍ത്തയായിരുന്നു.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹോഷിയാര്‍പൂരിലെ കടോവല്‍ വില്ലേജ്‍കാരനായ കുല്‍ബിര്‍ സിംഗ് എന്ന മഹാന്‍ തന്‍റെ ആക്ടിവ സ്കൂട്ടറിന് ഒരു ഫാന്‍സി നമ്പരിനായി ലേലം വിളിച്ചതിനെ കുറിച്ചാണ്. എകെ 47 എന്ന നമ്പരിനായാണ് ലേലം. പണത്തിന് യാതൊരു പഞ്ഞവുമില്ലാത്ത കുല്‍ബീര്‍ 7 ലക്ഷം രൂപവരെ വിളിച്ച് നമ്പര്‍ സ്വന്തമാക്കി. അദ്ദേഹത്തിന്‍റെ വാഹനത്തിന്‍റെ വില 53,000 രൂപയാണ്!

PB-07 AK-47 എന്ന നമ്പരാണ് 7 ലക്ഷം രൂപ അടയ്ക്കുന്നതിലൂടെ കുല്‍ബീറിന് സ്വന്തമാകുന്നത്. 16 പേര്‍ ലേലത്തിനെത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാവരും മത്സരിച്ചുമുന്നേറിയെങ്കിലും കുല്‍ബീറിന്‍റെ ഭ്രാന്തമായ ആവേശത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 16 പേരില്‍ അഞ്ച് മഹാന്മാര്‍ അഞ്ച ലക്ഷം രൂപ വരെ വിളിച്ചതായി സാക്ഷിമൊഴികള്‍ പറയുന്നു.
പഞ്ചാബിലെ തീവ്രവാദകാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട തോക്കാണ് എകെ47.
38കാരനായ കുല്‍ബീര്‍ അടുത്തുതന്നെ ഒരു ഫോര്‍ച്യൂണര്‍ വാങ്ങാന്‍ പദ്ധയിട്ടിട്ടുണ്ട്. ഈ നമ്പര്‍ ആ വാഹനത്തിലേക്ക് മാറ്റുക എന്നതാണ് പരിപാടി. 12-13 ലക്ഷം വരെ ഈ നമ്പരിനായി വിളിക്കാന്‍ തയ്യാറായിട്ടാണ് ഇദ്ദേഹം വന്നത്. വിരോധമില്ലെങ്കില്‍ കുല്‍ബീറിന്‍റെ പക്കലുള്ള സ്കോഡ ലോറയുടെ നമ്പര്‍ കൂടി അറിയുക: PB-38 0001.


Click it and Unblock the Notifications








