500 സിസി ഹാര്‍ലി ഇന്ത്യയില്‍ ടെസ്റ്റ് ചെയ്യുന്നു
500സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച് ഒരു ഹാര്‍ലി ഡേവിസന്‍ ക്രൂയിസര്‍ ബൈക്ക് വരുമെന്ന് അത് ഇന്ത്യയില്‍ നിര്‍മിക്കുമെന്നും നേരത്തെ ഞങ്ങള്‍ അറിയിച്ചിരുന്നത് ഓര്‍മിക്കുക. യുഎസ്സില്‍ കമ്പനിയുടെ 110ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ നയപരമായ തീരുമാനം ഹാര്‍ലി സിഒഒ മാറ്റ്ത്യൂ ലെവാറ്റിച് അറിയിച്ചത്.
ലെവാറ്റിച്ചിന്റെ പ്രഖ്യാപനം വന്ന് മൂന്ന് ദിവസം പിന്നിടുന്നതേയുള്ളൂ. വാഹനത്തിന്റെ വരവ് അര്‍മാദം നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് ഒരു പുതിയ വാര്‍ത്ത വന്ന് കോള്‍മയിര് കൊള്ളിക്കുന്നു. ഓണ്‍ലൈന്‍ ഡിസ്‌കഷന്‍ ഫോറമായ ടീംബിഎച്ച്പിയിലെ മെമ്പർ മെറ്റാലിക്ക, 500 സിസി ഹാര്‍ലി ഡേവിസന്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചാരപ്പടങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

ഗുഡ്ഗാവ് - ഫരീദാബാദ് ഹൈവേയിലാണ് 500 സിസി ഹാര്‍ലി ഡേവിസന്‍ ടെസ്റ്റ് ചെയ്യുന്നത്. സാധാരണ ടെസ്റ്റ് വാഹനങ്ങള്‍ക്ക് ചെയ്യാറുള്ളതു പോലെ മറയ്ക്കുകയും മറ്റും ചെയ്തിരുന്നില്ല ബൈക്ക്. ബ്രാന്‍ഡ് ഏതെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളും വാഹനത്തിലുണ്ടായിരുന്നില്ല.

ടെസ്റ്റ് ചെയ്യുന്നത് ഹാര്‍ലി തന്നെയാണെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ടതില്ല. ഡിസൈന്‍ സ്വഭാവത്തില്‍ നിന്നുതന്നെ ഹാര്‍ലിയെ തിരിച്ചറിയാനൊക്കും. നിലവില്‍ ഹാര്‍ലിയുടെ ഏറ്റവും എന്‍ജിന്‍ ശേഷി കുറഞ്ഞ ക്രൂയിസറായ എച്ച്ഡി സ്‌പോര്‍ട്‌സ്റ്ററുമായുള്ള (883 സിസി) ടെസ്റ്റ് വാഹനത്തിന്റെ സാമ്യവും ശ്രദ്ധേയമാണ്.

വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ടെസ്റ്റ് തകൃതിയായി നടക്കുന്ന സ്ഥിതിക്ക് വളരെ താമസം കൂടാതെ ലോഞ്ച് നടക്കും എന്നുതന്നെ കരുതാം

എച്ച് ഡി സ്‌പോര്‍ട്‌സ്റ്റര്‍
ഇന്ത്യയിലായിരിക്കും പുതിയ ഹാര്‍ലിയുടെ നിര്‍മാണം നടക്കുക. എന്‍ജിന്‍ തുടങ്ങിയ ചിരിക്കം ചില ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യും. 5 ലക്ഷത്തിന് താഴെയായി വാഹനത്തിന് വി കാണുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.


Click it and Unblock the Notifications








