കാപ്റ്റന്‍ അമേരിക്കയില്‍ സ്ട്രീറ്റ് 750 അഭിനയിക്കുന്നു
ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിട്ടുള്ള വാഹനങ്ങളാണ് ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 500, സ്ട്രീറഫ്‌റ് 750 എന്നിവ. അഞ്ച് ലക്ഷത്തില്‍ താഴെ വിലവരുന്ന ഹാര്‍ലികള്‍ എന്ന നിലയില്‍ രാജ്യത്ത് ഈ വാഹനങ്ങള്‍ ഇതിനകം തന്നെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.
കാപ്റ്റന്‍ അമേരിക്ക സിനിമകളില്‍ നായകന്‍ സാധാരണയായി ഉപയോഗിക്കാറുള്ളത് ഹാര്‍ലി ഡേവിസന്‍ ബൈക്കുകളാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹാര്‍ലിയുടെ സ്ട്രീറ്റ് 750 ബൈക്ക് ഇനി വരാനിരിക്കുന്ന കാപ്റ്റന്‍ അമേരിക്ക സിനിമയായ 'ദി വിന്റര്‍ സോള്‍ജ്യ'റിലെ നായകന്‍ ഓടിക്കുമെന്നാണ്. സിനിമയുടെ ട്രെയിലര്‍ താഴെ കാണാം.

കാപ്റ്റന്‍ അമേരിക്ക കോമിക് ബുക്കുകളിലും നായകന്റെ വാഹനം ഹാര്‍ലി ഡേവിസന്‍ ബൈക്കുകളാണ്. ഈ കോമിക്കുകള്‍ സിനിമകളാക്കിയപ്പോഴും നായകന്‍മാര്‍ ഹാര്‍ലികളില്‍ ചീറിപ്പായുന്നത് തുടര്‍ന്നു.

വരാനിരിക്കുന്ന കാപ്റ്റന്‍ അമേരിക്ക മൂവിയില്‍ ഹാര്‍ലി ഡേവിസന്‍ ബ്രേക്കൗട്ട് ക്രൂയസറും ഉപയോഗിച്ചിട്ടുണ്ട്.

ഹാര്‍ലി ഡേവിസന്‍ ബ്രാന്‍ഡിന്റെ ഹീറോയിക് സ്വഭാവം ശരിയായി പുറത്തെടുക്കാന്‍ കാപ്റ്റന്‍ അമേരിക്ക സിനിമകള്‍ക്ക് സാധിക്കാറുണ്ടെന്ന് ഹാര്‍ലിയുടെ മാര്‍ക്കറ്റിംഗ് തലവന്‍ ഡിനോ ബര്‍നാച്ചി പറയുന്നു.
ട്രെയിലർ
2014 ഏപ്രില്‍ 4നാണ് ഏറ്റവും പുതിയ കാപ്റ്റന്‍ അമേരിക്ക മൂവിയായ വിന്റര്‍ സോള്‍ജ്യറിന്റെ റിലീസ്.


Click it and Unblock the Notifications








