സ്പ്ലന്‍ഡര്‍ ഐസ്മാര്‍ടും പുതിയ കരിസ്മയും
ഇന്ത്യയുടെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹീറോയുടെ പുതിയ വാഹനനിര അവതരിപ്പിക്കപ്പെട്ടിരുന്നു രണ്ടുദിവസം മുമ്പ്. ഈ വാഹനനിരയിലെ പ്രധാനപ്പെചട്ട മോഡലുകളുടെ ചിത്രങ്ങളും കമ്പനി പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍.
പുതിയ പ്ലാറ്റഫോമുകളില്‍ നിര്‍മിച്ച ഹീറോ വാഹനങ്ങളെല്ലാം തന്നെ, വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടും എന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലേക്ക് നാല് മാസത്തോളം ദൂരമുണ്ട്. അതിനു മുമ്പ് ചില പ്രധാന വാഹനങ്ങളെ നമുക്കൊന്ന് പരിചയപ്പെട്ടു വെക്കാം.

ഐ3എസ് സാങ്കേതികതയില്‍ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്
ഐഡില്‍ സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട് സിസ്റ്റത്തോടെയാണ് പുതിയ സ്പ്ലന്‍ഡര്‍ എത്തുക. സ്റ്റാര്‍ട്-സ്റ്റോപ് സാങ്കേതികതയില്‍ വരുന്ന ഇന്ത്യയിലെ ആദ്യത്തെ ടൂവീലറായിരിക്കും സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്. ഇന്ധനക്ഷമത വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതായിരിക്കും ഈ സന്നാഹം.

വരുംതലമുറ സിബിസെഡ് എക്‌സ്ട്രീം
ബൈക്ക് മോഷണം തടയാന്‍ സഹായിക്കുന്ന എന്‍ജിന്‍ ഇമ്മൊബിലൈസര്‍ ഘടിപ്പിച്ചാണ് ഈ 150 സിസി ബൈക്ക് വരുന്നത്. ശരിയായ കീ ഉപയോഗിച്ചില്ലെങ്കില്‍ വാഹനം സ്റ്റാര്‍ട് ചെയ്യാന്‍ കഴിയില്ല. ഈ സന്നാഹം സാധാരണയായി കാറുകളിലാണ് കണ്ടുവരാറുള്ളത്. പുതിയ ഗ്രാഫിക്‌സ്, എല്‍ഇഡി ടെയ്ല്‍ ലൈറ്റ്, മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ് എന്നിവയും എക്‌സ്ട്രീമിന്റെ ആകര്‍ഷണങ്ങളാണ്.

ഹീറോ കരിസ്മ ആര്‍
ട്വിന്‍ ഹെഡ്‌ലൈറ്റുകള്‍, പുതിയ ബോഡി പാനലുകള്‍, പുതിയ ഡിസൈനിലുള്ള സീറ്റുകള്‍, വീതിയേറിയ ടയറുകള്‍ എന്നിവയാണ് പുതിയ കരിസ്മ ആറിലെ പ്രധാന പ്രത്യേകതകള്‍.

ഹീറോ കരിസ്മ സെഡ്എംആര്‍
ഹീറോയുടെ പുതിയ സാങ്കേതിക പങ്കാളിയായ എറിക് ബ്യുവല്‍ റേസിംഗില്‍ നിന്നുള്ള കാര്യമായ സംഭാവനകള്‍ പുതിയ കരിസ്മ റെയ്ഞ്ച് ബൈക്കുകളിലുണ്ട്. പുറത്തു വിട്ട ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നവയല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

ഹീറോ കരിസ്മ സെഡ്എംആര്‍
ട്വിന്‍ ഹെഡ്‌ലൈറ്റ്, സ്‌പോര്‍ടിയായ ഹാന്‍ഡില്‍ ബാര്‍, മസിലന്‍ ഫ്രണ്ട് ഫെന്‍ഡറുകള്‍, പുതിയ മഫ്‌ലര്‍ കവര്‍, പുതിയ സീറ്റുകള്‍ എന്നിങ്ങനെ നിരവധി മാറ്റങ്ങള്‍ പുറത്തു കാണാം.


Click it and Unblock the Notifications








