ഹീറോ സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട് അവതരിപ്പിച്ചു

തനതായ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലിറക്കുവാനുള്ള ഹീറോ മോട്ടോകോര്‍പിന്റെ നീക്കങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം, പൂര്‍ണമായും ഹീറോ സാങ്കേതികതയില്‍ നിര്‍മിക്കപ്പെട്ട ഒരു സ്പ്ലന്‍ഡര്‍ മോഡല്‍ ഹീറോയുടെ പങ്കാളികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 'സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്' എന്നാണ് ഈ പുതിയ മോഡലിന് പേര് നല്‍കിയിരിക്കുന്നത്. മകാവുവില്‍ വെച്ച് നടന്ന 'ഹീറോ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സേല്‍സ് കോണ്‍ഫറന്‍സി'ലാണ് ഹീറോ ഐസ്മാര്‍ടിന്റെ അവതരണം നടന്നത്.

ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബൈക്കാണ് സ്പ്ലന്‍ഡര്‍. ഹോണ്ടയുമായുള്ള വേര്‍പിരിയലിനു ശേഷവും ഹീറോയുടെ വില്‍പനയില്‍ ഇടിവൊന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഹോണ്ടയുമായുള്ള എന്‍ജിന്‍ കരാര്‍ 2014ല്‍ അവസാനിക്കുന്നതിനാല്‍ ഹീറോ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. സ്പ്ലന്‍ഡറിന്റെ ആധിപത്യം തുടര്‍ന്നു നിലനിര്‍ത്തുവാന്‍ ഹീറോയുടെ തനത് സൃഷ്ടിക്ക് കഴിഞ്ഞേ മതിയാവൂ.

Hero MotoCorp Splendor iSmart debuts

മകാവുവിലെ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഡീലര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നിലവിലെ സ്പ്ലന്‍ഡറിനെക്കാള്‍ കിടിലന്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഐസ്മാര്‍ടില്‍. പുതിയ തലമുറ സാങ്കേതികതകളാണ് വാഹനത്തെ വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഘടകം. ഇവയുടെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Hero MotoCorp Splendor iSmart debuts

സ്പ്ലന്‍ഡര്‍ ഐസ്മാര്‍ടിന്റെ മീറ്റര്‍ കണ്‍സോള്‍ പുതിയതും തികച്ചും ന്യൂ ജനറേഷന്‍ ശൈലിയില്‍ നിര്‍മിക്കപ്പെട്ടതുമാണെന്ന് അറിയുന്നു.

Hero MotoCorp Splendor iSmart debuts

യുവാക്കളെ ആകര്‍ഷിക്കാന്‍ സജ്ജമായ ബോഡി ഗ്രാഫിക്‌സ് വാഹനത്തിനുണ്ട്. സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് ബട്ടണ്‍ അടക്കമുള്ള നിരവധി സംവിധാനങ്ങള്‍ ഘടിപ്പിച്ചാണ് ബൈക്ക് അവതരിപ്പിക്കപ്പെട്ടത്.

Hero MotoCorp Splendor iSmart debuts

സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട് ബൈക്ക് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിപമിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ബൈക്ക് കൂടാതെ പതിന്നാലോളം പുതിയ വാഹനങ്ങള്‍ (അപ്‌ഗ്രേഡുകള്‍ അടക്കം) മകാവുവിലെ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി.

More from DriveSpark

Article Published On: Monday, September 30, 2013, 10:53 [IST]
English summary
Hero MotoCorp has unveiled the Splendor iSmart in Global Marketing & Sales Conference in Macau last week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X