ഇമ്മൊബിലൈസറും സറ്റാർട്-സ്‌റ്റോപ്പും ഹീറോ ബൈക്കുകളിലേക്ക്
2014 എന്ന വര്‍ഷം ഹീറോയെ സംബന്ധിച്ച് അതീവ നിര്‍മായകമാണ്. ഹോണ്ടയില്‍ നിന്നുള്ള എന്‍ജിനുകളും സാങ്കേതികതയും സ്വീകരിക്കുന്നത് അവസാനിപ്പിക്കേണ്ടത് ഈ വര്‍ഷമാണ്. ഈ മുഹൂര്‍ത്തത്തെ നേരിടാന്‍ ഹീറോ എല്ലാത്തരത്തിലും ഒരുങ്ങിക്കഴിഞ്ഞു. ഹീറോ തലവന്‍ പവന്‍ മുഞ്ജാളിന്റെ നേതൃത്വത്തില്‍ ആക്രാമകമായ നീക്കങ്ങളാണ് കമ്പനി നടത്തിവരുന്നത്. നിരവധി വിദേശ കമ്പനികളുമായി സൗങ്കേതികവും ഡിസൈന്‍പരവുമായ സഹകരണങ്ങളില്‍ കമ്പനി ഏര്‍പ്പെട്ടുവരികയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മകാവുവില്‍ നടന്ന ഹീറോ ഡീലര്‍മാരുടെയും പങ്കാളികളുടെയും കോണ്‍ഫറന്‍സില്‍ വെച്ച് കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതിക - ഡിസൈന്‍ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുകയുണ്ടായി. സ്പ്ലന്‍ഡര്‍ അടക്കമുള്ള ബൈക്കുകളുടെ നിലവിലെ സ്വഭാവത്തെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കാന്‍ കഴിയുന്ന പുതുതലമുറ സംവിധാനങ്ങളാണ് മകാവുവില്‍ അവതരിപ്പിക്കപ്പെട്ടത്.

സ്റ്റാര്‍ട്/സ്റ്റോപ്
സ്റ്റാര്‍ട്/സ്റ്റോപ് സന്നാഹവുമായി സ്പ്ലന്‍ഡര്‍
ഹീറോയുടെ ഏറ്റവും വിജയകരമായ മോഡലായ സ്പ്ലന്‍ഡര്‍ സ്റ്റാര്‍ട്/സ്റ്റോപ് സവിശേഷത പേറിയായിരിക്കും ഇനി നിരത്തിലിറങ്ങുക. 'സ്പ്ലന്‍ഡര്‍ ഐസ്മാര്‍ട്' എന്നു പേരിട്ടിരിക്കുന്ന ഈ വാഹനം അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ വിപണിയിലെത്തിയേക്കും.

സ്റ്റാര്‍ട്/സ്റ്റോപ് സന്നാഹവുമായി സ്പ്ലന്‍ഡര്‍
സാധാരണയായി ഉയര്‍ന്ന വിലനിലവാരത്തിലുള്ള ഫോര്‍വീലറുകളില്‍ കാണാറുള്ള സംവിധാനമാണ് സ്റ്റാര്‍ട്-സ്‌റ്റോപ് ബട്ടണ്‍. ഹീറോ വികസിപ്പിച്ചെടുത്ത സംവിധാനത്തിന് സ്റ്റാര്‍ട്-സ്റ്റോപ് സംവിധാനത്തിന് പേര് ഐ3എസ് എന്നാണ്. വിപണിയിലെത്തിയാല്‍ ഹീറോ സ്പ്ലന്‍ഡര്‍ ആയിരിക്കും സ്റ്റാര്‍ട്-സ്റ്റോപ് സവിശേഷതയുമായി ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യത്തെ സ്‌കൂട്ടര്‍.

സ്റ്റാര്‍ട്/സ്റ്റോപ് സന്നാഹവുമായി സ്പ്ലന്‍ഡര്‍
സ്റ്റാര്‍ട്-സ്റ്റോപ് സംവിധാനം വരുന്നതോടെ സ്പ്ലന്‍ഡറിന്റെ ഇന്ധനക്ഷമതയില്‍ വന്‍ കുതിച്ചുചാട്ടം തന്നെയുണ്ടാകും. ഇത് ബൈക്ക് വിപണിയില്‍ കാര്യമായ മാറ്റങ്ങള്‍ക്കു തന്നെ വഴിവെക്കുന്ന ഒരു സംഗതിയായി പരിണമിക്കാന്‍ സാധ്യതയുണ്ട്. ഹോണ്ട ഡ്രീം യുഗ പോലുള്ള വാഹനങ്ങളുമായി ഏറ്റുനില്‍ക്കാന്‍ ഹീറോയ്ക്ക് വളരെ എളുപ്പത്തില്‍ സാധിക്കും ഇത്തരം സംവിധാനങ്ങളുടെ സഹായത്തോടെ.

ഇന്റഗ്രേറ്റഡ്/കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം
ഹോണ്ടയുടെ ടൂവീലറുകളില്‍ കമ്പൈന്‍ഡ് ബ്രേക്കിംഗ് സംവിധാനം നിലവിലുണ്ട്. ഇരുവീലുകളിലും ഒരേ പോലെ ബ്രേക്കിംഗ് നടക്കുവാന്‍ സഹായിക്കുന്ന ഈ സംവിധാനം അപകടങ്ങള്‍ കുറയ്ക്കുവാനും വാഹനത്തിന്റെ സ്ഥിരത വര്‍ധിപ്പിക്കുവാനും സഹായകമാകും.

ഇന്റഗ്രേറ്റഡ്/കമ്പൈന്‍ഡ് ബ്രേക്കിംഗ്
ഹീറോ പ്ലഷര്‍ ഓട്ടോമാറ്റിക് സ്‌കൂട്ടറിന്റെ വരും തലമുറ പതിപ്പ് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനത്തോടു കൂടിയായിരിക്കും വിപണിയിലെത്തുക. ഒരു ബ്രേക് ലിവര്‍ മാത്രം പ്രയോഗിച്ചാലും മുന്‍-പിന്‍ ബ്രേക്കുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുക വഴി കൃത്യമായ ബ്രേക്കിംഗ് ഉറപ്പുവരുത്തുന്നു ഇത്.

എന്‍ജിന്‍ ഇമ്മൊബിലൈസര്‍
കാറുകളുമായി ചേര്‍ത്ത് കേള്‍ക്കാറുള്ള ഒന്നാണ് എന്‍ജിന്‍ ഇമ്മൊബിലൈസര്‍. കാര്‍ മോഷണങ്ങല്‍ തടയുന്നതിന് ഈ സന്നാഹം ഏറെ ഉപകാരപ്പെടാറുണ്ട്. വാഹനത്തിന്റേതല്ലാത്ത ഒരു കീ ഉപയോഗിച്ച് കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് തിരിച്ചറിയുന്നതാണ് എന്‍ജിന്‍ ഇമ്മൊബിലൈസര്‍ സങ്കേതം. സംഗതി സെന്‍സ് ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഇഗ്നീഷ്യന്‍ ബന്ധം വേര്‍പെടുത്തുകയും എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നത് തടയുകയും ചെയ്യുന്നു.

എന്‍ജിന്‍ ഇമ്മൊബിലൈസര്‍
ഹീറോ സിബിസെഡ് എക്‌സ്-ട്രീം ബൈക്കില്‍ ഈ സങ്കേതം ഘടിപ്പിക്കുമെന്നാണ് അറിയുന്നത്. കരിസ്മയുടെ പുതുതലമുറ മോഡലുകള്‍ക്കും എന്‍ജിന്‍ ഇമ്മൊബിലൈസര്‍ ഉണ്ടായിരിക്കും.

പുതിയ കരിസ്മ സെഡ്എംആര്‍
മകാവുവില്‍ അവതരിപ്പിച്ച പുതിയ തലമുറ സെഡ്എംആര്‍ നിരവധി പുതിയ സന്നാഹങ്ങള്‍ പേറുന്നുണ്ട്. എന്‍ജിന്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്ന രീതിയില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. പുതിയ ഹെഡ്‌ലൈറ്റുകള്‍ അടക്കമുള്ള ഡിസൈന്‍ പരമായ മാറ്റങ്ങളും നിരവധിയാണ്.


Click it and Unblock the Notifications








