ഹീറോ ലാറ്റിനമേരിക്കയിലേക്ക്!
നേരത്തെ, ഹോണ്ടയുമായുള്ള സഖ്യം നിലനിന്ന കാലത്ത്, ഇന്ത്യയ്ക്ക് പുറത്തേക്ക് നീങ്ങാന്‍ ഹീറോയ്ക്ക് പരിമിതികളുണ്ടായിരുന്നു. ഇപ്പോള്‍ ഹോണ്ടയില്‍ നിന്ന് വേര്‍പിരിഞ്ഞ് വിപണിയുടെ ശാക്തിക ബലാബലത്തില്‍ ഒട്ടും പിന്നിലല്ല തങ്ങളെന്ന് തെളിയിച്ചതിനു ശേഷം ഹീറോ കടല്‍ കടക്കാനൊരുങ്ങുകയാണ്. ആഫ്രിക്കയിലേക്കും സൗത്ത് അമേരിക്കയിലേക്കുമാണ് ഹീറോ ആദ്യം കടന്നെത്തുക.
വോള്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ടൂ വീലര്‍ നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ് ആഫ്രിക്കയിലും അമേരിക്കയിലും തങ്ങളെ അവതരിപ്പിക്കുന്നതിന്‍റെ ആദ്യ നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് പുറത്ത് പത്ത് ലക്ഷം ബൈക്കുകള്‍ വിറ്റഴിക്കാനാണ് ഹീറോയുടെ പരിപാടി.
വാഹനങ്ങള്‍ ആഫ്രിക്കയിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും നീങ്ങിത്തുടങ്ങിയെന്ന് കമ്പനി അറിയിക്കുന്നു. ലാറ്റിന്‍ അമേരിക്കയിലെ പെറു, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും ആഫ്രിക്കയിലെ ബര്‍കിന ഫസോ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലേക്കുമാണ് കയറ്റുമതി നടത്തിയിരിക്കുന്നത്.
ആഫ്രിക്ക-ലാറ്റിനമേരിക്ക ഭൂഭാഗങ്ങളിലെ 30 രാഷ്ട്രങ്ങളിലേക്ക് സ്വയം വ്യാപിപ്പിക്കാന്‍ ഹീറോ പരിപാടിയിട്ടിട്ടുണ്ട്. ഇത് ഏറ്റവും കുറഞ്ഞ കാലയളവില്‍ നടപ്പാക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications








