250ആറിനെ മാറ്റാന്‍ സിബിആര്‍300ആര്‍എത്തി

ഹോണ്ട സിബിആര്‍300ആര്‍ 2014 മിലന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിക്കപ്പെട്ടു. ചൈനയില്‍ സിമ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണിത്. ഈ ബൈക്കും മിലന്‍ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തവണ എല്ലാ വിശദാംശങ്ങളോടും കൂടിയാണ് 300ആറിന്റെ പ്രദര്‍ശനം.

ഹോണ്ട സിബിആര്‍300ആര്‍ മിക്കവാറും മാര്‍ക്കറ്റുകളില്‍ സിബിആര്‍250ആറിന് പകരക്കാരനാകും. ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് അറിയുന്നത്. നിഞ്ജ 300 വരുത്തി വെക്കുന്ന നാശനഷ്ടങ്ങള്‍ക്ക് തടയിടാന്‍ ഈ വാഹനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

Honda CBR300R Debuts At EICMA

സിബിആര്‍1000ആറില്‍ നിന്ന് കടമെടുത്ത ഡിസൈന്‍ സവിശേഷതകള്‍ 300ആറില്‍ കാണാവുന്നതാണ്. ട്വിന്‍ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിനുള്ളത്.

Honda CBR300R Debuts At EICMA

എക്‌സോസ്റ്റ് പൈപ്പ് ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്.

Honda CBR300R Debuts At EICMA

286സിസി ശേഷിയുള്ള എന്‍ജിനാണ് സിബിആര്‍300ആറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

Honda CBR300R Debuts At EICMA

8500 ആര്‍പിഎമ്മില്‍ 30.4 കുതിരകളുടെ കരുത്ത് ഈ എന്‍ജിനുണ്ട്. 27 എന്‍എം ചക്രവീര്യവും എന്‍ജിന്‍ പകരുന്നു.

Honda CBR300R Debuts At EICMA

സിബിആര്‍250ആറിന് 26 കുതിരശക്തിയും 23.86 എന്‍എം ചക്രവീര്യവുമാണുള്ളത് എന്നതോര്‍ക്കുക.

Honda CBR300R Debuts At EICMA

ഭാരമേറിയ ഒരു ബാലന്‍സ് ഷാഫ്റ്റ് ഘടിപ്പിച്ചാണ് കരുത്തേറിയ എന്‍ജിന്‍ സൃഷ്ടിക്കാനിടയുള്ള വൈബ്രേഷന്‍ തടയുന്നത്. എന്‍ജിന്‍ മൗണ്ടുകള്‍ കരുത്തുറ്റതാക്കിയിട്ടുണ്ട്.

Honda CBR300R Debuts At EICMA

ഫുള്‍ ടാങ്കില്‍ 389 കിലോമീറ്റര്‍ ദൂരം പോകാന്‍ കഴിയും ഈ വാഹനത്തിനെന്ന് ഹോണ്ട സാക്ഷ്യപ്പെടുത്തുന്നു. 12.87 ലിറ്റര്‍ ശേഷിയാണ് ടാങ്കിനുള്ളത്. ലിറ്ററിന് 30 കിലോമീറ്റര്‍ മൈലേജ് പകരാന്‍ വാഹനത്തിന് കഴിയുമെന്ന് ചുരുക്കം.

More from DriveSpark

Article Published On: Tuesday, November 5, 2013, 19:14 [IST]
English summary
Honda did reveal to us the 2014 CBR300R, the possible successor to the CBR250R at the CIMAMotor show in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X