ഹോണ്ടയുടെ കാത്തിരിപ്പ്സമയം കുറയും

ഹോണ്ട യൂണികോണ്‍ പോലുള്ള മോഡലുകള്‍ക്ക് കാത്തിരിപ്പ് സമയം കൂടുവാന്‍ ഈ വളര്‍ച്ച കാരണമായിട്ടുണ്ട്. ഹീറോയില്‍ നിന്നുള്ള വേര്‍പാടിന് പിന്നാലെ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഹോണ്ട ദ്രുതഗതിയിലാക്കിയിരുന്നു.
ഇന്ത്യയിലെ മൂന്നാമത്തെ ഹോണ്ട പ്ലാന്‍റാണ് കര്‍ണാടകയില്‍ സ്ഥാപിച്ചിരിക്കുന്നത്. കോലാറിലെ നര്‍സാപുരയിലാണ് പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. ഈ പ്ലാന്‍റിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നതോടെ ഹോണ്ട മോഡലുകളുടെ കാത്തിരിപ്പ് സമയം വലിയ തോതില്‍ കുറഞ്ഞു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
1,350 കോടിയുടെ നിക്ഷേപമാണ് പുതിയ പ്ലാന്‍റിന് വേണ്ടി നടത്തിയിരിക്കുന്നത്. 4,500 തൊഴിലാളികള്‍ ഈ പ്ലാന്‍റില്‍ പ്രവര്‍ത്തിക്കും. ഒന്നാം ഘട്ടത്തില്‍ ഈ പ്ലാന്‍റില്‍ നിന്ന് പുറത്തുവരിക 12 ലക്ഷം വാഹനങ്ങളായിരിക്കും. ഇത് 18 ലക്ഷമാക്കി ഉയര്‍ത്തും രണ്ടാം ഘട്ടത്തില്‍.
ജൂണ്‍ മാസം മുതല്‍ പ്ലാന്‍റില്‍ നിന്ന് വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങും. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് ഉല്‍പാദനശേഷി 46 ലക്ഷമാക്കി ഉയര്‍ത്താന്‍ കഴിയുമെന്നാണ് ഹോണ്ടയുടെ പ്രഖ്യാപനം.
മികവുറ്റ സാങ്കേതിക സന്നാഹങ്ങളാണ് പ്ലാന്‍റില്‍ ഒരുക്കിയിട്ടുള്ളത്. വേഗമേറിയ ട്രാന്‍സ്ഫര്‍ ലൈന്‍, വെല്‍ഡിംഗ് ജോലികള്‍ക്കും പെയിന്‍റിംഗ് വേലകള്‍ക്കും റോബോട്ട് സംവിധാനം തുടങ്ങിയവ പ്ലാന്‍റിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു.
പ്ലാന്‍റ് പരമാവധി പരിസ്ഥിതി സൗഹൃദം പാലിക്കുന്നതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഹോണ്ട അറിയിക്കുന്നു. ആവശ്യമായി വരുന്ന വെള്ളത്തിന്‍റെ 30 ശതമാനം പ്ലാന്‍റില്‍ സ്ഥാപിച്ചിട്ടുള്ള മഴക്കൊയ്ത്ത് സംവിധാനങ്ങളിലൂടെ സംഭരിക്കും.


Click it and Unblock the Notifications








