ഹോണ്ട ദില്ലി സ്ത്രീകളെ പ്രതിരോധം പഠിപ്പിക്കുന്നു

Honda Training Delhi Women In Self Defence
ദില്ലിയിലെ പെണ്ണുങ്ങളെ സര്‍ക്കാര്‍ സന്നാഹങ്ങളെല്ലാം കൈവിട്ടതോടെ സഹായത്തിന് വന്നിരിക്കുന്നത് ഹോണ്ട പോലുള്ള കമ്പനികളാണ്. ഹോണ്ടയ്ക്കും ചെയ്യാവുന്നതിന് പരിമിതികളുണ്ട്. ഇക്കാരണത്താലാവണം, പെണ്ണുങ്ങളെ സ്വയം പ്രതിരോധിക്കാന്‍ പഠിപ്പിക്കാമെന്ന് കമ്പനി തീരുമാനിച്ചത്. ദില്ലിയില്‍ സംഘടിപ്പിച്ച സെല്‍ഫ് ഡിഫന്‍സ് ക്ലാസിനൊപ്പം വണ്ടിയോടിക്കാനറിയാത്തവര്‍ക്ക് പ്രാഥമികമായ ടൂ വീലര്‍ ട്രെയിനിംഗും നല്‍കി ഹോണ്ട.

മെയ് 14ന് ആരംഭിച്ച ക്യാമ്പ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

നാനക് പുരയില്‍ മോഡല്‍ ടൗണിലെ കൃപാല്‍ ബാഗ് ആശ്രമത്തിലും ജാമിയ മില്ലിയ സര്‍വകലാശാലയിലെ സ്പോര്‍ട്സ് കോംപ്ലക്സിലുമാണ് ക്യാമ്പിന്‍റെ ആദ്യഘട്ടം സംഘടിപ്പിച്ചത്.

രണ്ടാംഘട്ടം രാജധാനി എന്‍ക്ലേവിലെ സ്നേ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ കഴിഞ്ഞ ദിവസം തുടക്കമിട്ടു. ഇത് അടുത്ത മാസം 5 വരെയുണ്ടാകും.

അപകടങ്ങള്‍ മുന്‍കൂട്ടി കാണുവാനും സ്വയം പ്രതിരോധിക്കാനുമുള്ള യാത്രക്കാരിയുടെ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ക്യാമ്പില്‍ പരിശീലിപ്പിക്കുന്ന പ്രധാന സംഗതികളിലൊന്ന്.

സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രത്യേക ടൂവീലര്‍ പരിശീലനത്തിന് വേറെ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഈ പരിപാടി ഇന്ത്യയിലൊട്ടുക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹോണ്ട. രാജ്യത്തെമ്പാടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എക്കാലത്തെക്കാളുമധികം കൂടിയിട്ടുണ്ടെന്നും ഈ സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നല്ലതാണെന്നും ഹോണ്ട മനസ്സിലാക്കുന്നു.

More from DriveSpark

Article Published On: Friday, May 24, 2013, 18:37 [IST]
English summary
Honda Motorcycles and Scooters India is conducting self defence classes for women in Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X