കാവസാക്കിയുടെ വന്‍കുതിരകള്‍ നിരത്തുകളിലേക്ക്
കാവസാക്കി നിഞ്ജ സെഡ്എക്‌സ് 10 ആര്‍, സെഡ്എക്‌സ് 14 ആര്‍ ലിറ്റര്‍ ക്ലാസ് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇടിച്ചിറങ്ങി. സെഡ്എക്‌സ്14ആറിന്റഎ പ്രവേശത്തോടെ ലോകത്തിലെ (ഉല്‍പാദനത്തിലുള്ള) ഏറ്റവും വേഗമേറിയ ബൈക്കുകളിലൊന്ന് ഇന്ത്യന്‍ നിരത്തുകള്‍ക്ക് സ്വന്തമാകുകയാണ്. കാവസാക്കി 250ആര്‍, 300, 600 എന്നീ വാഹനങ്ങളാണ് ഇതുവരെ ഇന്ത്യന്‍ മോട്ടോറിസ്റ്റുകള്‍ക്ക് നേരിട്ടുവാങ്ങാന്‍ സാധിച്ചിരുന്നത്.
രണ്ട് വണ്ടികളും പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് രാജ്യത്തെത്തിക്കുകയാണ് ചെയ്യുന്നത്. ബജാജ് പ്രോബൈക്കിംഗ് ഷോറൂമുകളിലൂടെ ഈ വാഹനം നിരത്തുകളിലെത്തും.

കാവസാക്കി നിഞ്ജ സെഡ്എക്‌സ്10ആര്‍
15.70 ലക്ഷം രൂപ വിലയിലാണ് (മുംബൈ എക്‌സ്‌ഷോറൂം) ഈ വാഹനം നിരത്തിലിറങ്ങുന്നത്. 998സിസി എന്‍ജിന്‍ ശേഷിയില്‍ (ഇന്‍ലൈന്‍, ലിക്വിഡ് കൂള്‍ഡ്) വരുന്ന ഈ വണ്ടി 200 കുതിരകളുടെ കരുത്ത് പുറത്തെടുക്കും. 112 എന്‍എം വീര്യം ചക്രങ്ങളിലെത്തിക്കാന്‍ എന്‍ജിന് കഴിയും.

കാവസാക്കി നിഞ്ജ സെഡ്എക്‌സ്10ആര്‍
കാവസാക്കി ഇന്റലിജന്റ് ആന്റിലോക്ക് ബ്രേക്കിംഗ് സംവിധാനം സെഡ്എക്‌സ്10ആറിന് നല്‍കിയിരിക്കുന്നു. ലൈം ഗ്രീന്‍, മെറ്റാലിക് സ്പാര്‍ക് ബ്ലാക്, പേള്‍ ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക് സ്പാര്‍ക് ബ്ലാക് എന്നീ നിറങ്ങളില്‍ ഈ വണ്ടി പുറത്തിറങ്ങുന്നു.

കാവസാക്കി നിഞ്ജ സെഡ്എക്‌സ്14ആര്‍
ലോകത്തിലെ ഏറ്റവും വേഗമേറിയ ബൈക്കുകളിലൊന്നാണിത്. വാഹനത്തിന്റെ സവിശേഷതമായ എയ്‌റോഡൈനമിക്‌സ് ഡിസൈന്‍ എന്‍ജിനിലെ കുതിരകളെ അതിന്റെ അതിന്റെ അന്തംവിട്ട ശേഷി പുറത്തെടുക്കുന്നതിന് സഹായിക്കുന്നു.

കാവസാക്കി നിഞ്ജ സെഡ്എക്‌സ്14ആര്‍
1441 സിസി ശേഷിയുള്ള ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 210 കുതിരകളുടെ കരുത്ത് പുറത്തെടുക്കുന്നു. ബൈക്ക് വേഗത്തില്‍ പായുന്ന സന്ദര്‍ഭങ്ങളില്‍ എന്‍ജിനിലേക്ക് കൂടുതല്‍ കുളിരെത്തിക്കുന്ന പണി ഏറ്റെടുക്കുന്ന റാം-എയര്‍ കൂളിംഗ് സിസ്റ്റം വാഹനത്തിന്റെ സവിശേഷതയാണ്. 6 സ്പീഡ് ട്രാന്‍സിമിഷനാണ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലേക്ക് പകരുന്നത്.

കാവസാക്കി നിഞ്ജ സെഡ്എക്‌സ്14ആര്‍
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ കഴിയുന്ന ഈ ബൈക്കിന്റെ വേഗത ഇലക്ട്രികമായി നിജപ്പെടുത്തിയിരിക്കുകയാണ്. വില, മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 16.90 ലക്ഷമാണ്.


Click it and Unblock the Notifications








