കാവസാക്കി സി250 നേക്കഡ് ഇതാ ഇവിടെ!
കാവസാക്കി സി250 നേക്കഡ് സ്‌പോര്‍ട്‌സ് ബൈക്ക് ടോക്കിയോ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. സി1000ന്റെ ഡിസൈന്‍ സൗന്ദര്യം പേറിക്കൊണ്ടാണ് സി250 ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ ലിറ്റര്‍ ക്ലാസ് ബൈക്കിനെ അപേക്ഷിച്ച് ഇവന്റെ ശരീരത്തില്‍ മസിലുകള്‍ കുറവാണെന്നു കാണാം.
നിഞ്ജ 300ല്‍ നിന്നുള്ള ഡിസൈന്‍ സവിശേഷതകളും ഈ വാഹനത്തില്‍ കാണാവുന്നതാണ്. അലോയ് വീല്‍ ഡിസൈനിലും ക്രോമിയം പൂശിയ എക്‌സോസ്റ്റ് കാനിലും നിഞ്ജ 300 ശൈലിയുടെ പ്രത്യേകതകളുണ്ട്.

വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല കാവസാക്കി. ഊഹിക്കപ്പെടുന്നത് പ്രകാരം സി250യുടേത് 33 കുതിരകളുടെ കരുത്തുള്ള 249 സിസി എന്‍ജിനാണ്.

ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്‌സ്, പിന്നില്‍ സിംഗിള്‍ ബ്രേക് ഡിസ്‌ക് തുടങ്ങിയവയാണ് എടുത്തു പറയേണ്ട മറ്റ് സവിശേഷതകള്‍.

നിഞ്ജ 250യെ പിന്‍വലിച്ച് നിഞ്ജ 300 പ്രസ്തുത സ്ഥാനത്ത് ഇടംപിടിച്ചിരുന്നു. ഇതിനിടെ കേട്ടിരുന്ന ഒരു റ്യൂമര്‍ നിഞ്ജ 250യെ തിരികെ കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നാണ്. എന്നാലിപ്പോള്‍, സി250യുടെ വരവ് കണ്ട ചിലരുടെ അഭിപ്രായം നിഞ്ജ 250ക്കു പകരും ഇവന്‍തന്നെ വിപണിയിലെത്തുമെന്നാണ്.

വരുന്ന ഡിസംബറില്‍ സി1000 ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സെഡ്എക്‌സ്10ആര്‍, സെഡ്എക്‌സ്14ആര്‍ എന്നിവയുടെ വരവിനെക്കുറിച്ചും കേള്‍വിയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള സന്നാഹങ്ങള്‍ കാവസാക്കി ഒരുക്കിക്കഴിഞ്ഞു.


Click it and Unblock the Notifications








