വിപ്ലവകരമായ സുരക്ഷാസന്നാഹവുമായി കെടിഎം അഡ്വഞ്ചര്‍

കെടിഎം 1190 അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ ആര്‍ ടൂറിംഗ് ബൈക്കുകളുടെ 2014 മോഡല്‍ പുറത്തിറങ്ങുമ്പോള്‍ മോട്ടോറിംഗ് ഉലകം ഉറ്റുനോക്കുന്നത് വാഹനത്തില്‍ ഘടിപ്പിച്ച വിപ്ലവകരമായ എബിഎസ് സന്നാഹത്തിലേക്കാണ്. ബോഷ് വികസിപ്പിച്ചെടുത്ത മോട്ടോര്‍സൈക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം ബൈക്കിന്റെ സ്റ്റബിലിറ്റി വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ബൈക്കുകളില്‍ സ്ഥാപിക്കാറുള്ള ആന്റി-ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയുടം ഒരു സംയോജനമാണ് ബോഷ്, എംഎസ്‌സി അഥവാ മോട്ടോര്‍സൈക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രത്യേകത. ഇന്നുവരെയുള്ള എബിഎസ് സന്നാഹങ്ങളില്‍ നിന്ന് വളരെ മുന്നേറി, കോര്‍ണറിംഗ് സമയത്തും എബിഎസ് പ്രവര്‍ത്തിക്കുന്നു എന്നതാണ് ബോഷ് വികസിപ്പിച്ചെടുത്ത സാങ്കേതികതയുടെ പ്രത്യേകത. ഇത് ബൈക്കര്‍മാരുടെ, പ്രത്യേകിച്ച് അഡ്വഞ്ചര്‍ ബൈക്കിംഗ് നടത്തുന്നവരുടെ സുരക്ഷ വലിയ തോതില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.

KTM 1190 Adventure With Bosch Motorcycle Stability Control

ബൈക്കിന്റെ നീക്കങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചാണ് ബോഷിന്റെ എംഎസ്‌സി പ്രവര്‍ത്തിക്കുന്നത്. പിച്ച് ആംഗിള്‍, വീലുകള്‍ തിരിയുന്നതിന്റെ വേഗത, ബ്രേക്കിംഗ് പ്രഷര്‍, ആക്‌സിലറേഷന്‍ എന്നിവയെല്ലാം കണക്കിലെടുക്കുന്നു. കെടിഎമ്മിന്റെ ഏറ്റവും ഉയര്‍ന്ന മോഡലുകളില്‍ മാത്രമേ ഈ സന്നാഹത്തെ കാണാനാകൂ.

KTM 1190 Adventure With Bosch Motorcycle Stability Control

വരാനിരിക്കുന്ന കെടിഎം 1290 സൂപ്പര്‍ഡ്യൂക്കിലും ഈ സംവിധാനം ഘടിപ്പിക്കും. എബിഎസ്, എംടിസി, എംഎസ്‌സി എന്നീ സംവിധാനങ്ങളെല്ലാം ചേര്‍ന്ന് സൂപ്പര്‍ഡ്യൂക്കിന്റെ സുരക്ഷാ സംവിധാനങ്ങളെ ലോകോത്തരമാക്കും.

KTM 1190 Adventure With Bosch Motorcycle Stability Control

ബ്രേക്കിംഗ് സമയത്ത് ചെരിഞ്ഞ് സ്ലിപ്പാവുന്നത് കാര്യക്ഷമമായി തടയാന്‍ മോട്ടോര്‍സൈക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സഹായിക്കും. ടേണ്‍ റേഡിയസ് കുറയ്ക്കുക വഴി എമര്‍ജന്‍സി ബ്രേക്കിംഗ് സമയത്ത് തലകുത്തി മറിയുന്നത് തടയാന്‍ സന്നാഹത്തിനാകുന്നു.

KTM 1190 Adventure With Bosch Motorcycle Stability Control

വളവുകളില്‍ എബിഎസ് സന്നാഹം കാര്യക്ഷമമല്ല. ചെരിച്ചെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ പിന്‍വീലുകള്‍ സ്‌കിഡ് ചെയ്യുന്നത് തടയാന്‍ എംഎസ്‌സിക്ക് സാധിക്കുന്നു. കൂടാതെ, പെട്ടെന്ന് ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ മുന്‍വീലുകള്‍ പൊന്തുന്നത് തടയുവാനും എംഎസ്‌സിക്ക് സാധിക്കും. ബൈക്കിന്റെ ഡൈനമിക് പ്രകടനത്തെ തടയുകയോ ബൈക്കിംഗ് ത്രില്‍ കുറയ്ക്കുകയോ ടെയ്യുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.

വീഡിയോ കാണാം

മോട്ടോര്‍സൈക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ ബോഷ് വിശദീകരിക്കുന്നു.

More from DriveSpark

Article Published On: Wednesday, September 25, 2013, 15:25 [IST]
English summary
MSC is an advanced electronic rider assistance system that combines the bike's ‘Combined Anti-locking Braking System (C-ABS) and Motorcycle Traction Control (MTC) into one comprehensive safety feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X