കെടിഎം ഡ്യൂക്ക് 390 ലോഞ്ച് തിയ്യതി പുറത്ത്
ഇന്ത്യന്‍ ബൈക്ക് ഭ്രാന്തന്മാരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് കെടിഎം ഡ്യൂക്ക് 390 വിപണിയിലെത്തുന്നു. ജൂണ്‍ 25നാണ് വാഹനം വരിക. കെടിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തു വന്നത്. ലോഞ്ച് തിയ്യതി സൂചിപ്പിച്ചുകൊണ്ടുള്ള ഒരു വാള്‍പേപ്പര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു കെടിഎം.
ഈ വാഹനത്തിന്‍റെ ഇന്ത്യന്‍ വരവ് സംബന്ധിച്ച പറച്ചിലുകള്‍ തുടങ്ങിയത് ഓസ്ട്രിയയില്‍ കെടിഎം സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര പ്രസ് മീറ്റിനു ശേഷമാണ്. കുറെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ പത്രപ്രവര്‍ത്തകരും മീറ്റില്‍ പങ്കെടുത്തിരുന്നു. ബജാജുമായുള്ള സഖ്യത്തിലൂടെ ഈ വാഹനവും ഇന്ത്യയിലെത്തുമെന്ന് അവര്‍ ലോകത്തെ അറിയിച്ചു.
373 സിസി എന്‍ജിന്‍ ശേഷിയുണ്ട് കെടിഎം ഡ്യൂക്ക് 390ക്ക്. 43 കുതിരകളെ പൂട്ടിയ ഈ എന്‍ജിന്‍ 35 എന്‍എം ചക്രവീര്യവും പകരുന്നു. ഡ്യൂക്ക് 390യില്‍ ഉപയോഗിക്കുക മെറ്റ്സിലര്‍ ടയറുകളാണ്. നിലവില്‍ ഇന്ത്യയിലുള്ള ഡ്യൂക്ക് 200ന്‍റെ ടയറുകള്‍ എംആര്‍എഫിന്‍റേതാണ്. മെറ്റസിലര്‍ ടയറുകള്‍ കൂടുതല്‍ ഗ്രിപ്പുള്ളതും ബൈക്കിന്‍റെ ഉയര്‍ന്ന പ്രകടനത്തിന് ശരിയായ പിന്തുണ കൊടുക്കാന്‍ ശേഷിയുള്ളതുമാണ്.









Click it and Unblock the Notifications








