ആര്‍സി125, ആര്‍സി200 ചിത്രങ്ങളും ലീക്കടിച്ചെത്തി

ആര്‍സി390 ചിത്രങ്ങള്‍ ലീക്കടിക്കുകയും നെറ്റില്‍ വൈറലാവുകയും ചെയ്തത് രണ്ട് ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ്. ഇതിനു പിന്നാലെ, വരുന്ന മിലന്‍ ഓട്ടോഷോയില്‍ പങ്കെടുക്കാനിരിക്കുന്ന രണ്ട് ബൈക്കുകളുടെ ചിത്രങ്ങള്‍ കൂടി വെളിച്ചത്തായി. ആര്‍സി125, ആര്‍സി200 ബൈക്കുകളുടെ ചിത്രങ്ങളാണ് ലീക്കടിച്ചെത്തിയിരിക്കുന്നത്.

ഈ രണ്ട് ബൈക്കുകളും ഡിസൈനിന്റെ കാര്യത്തില്‍ ആര്‍സി 390യോട് വന്‍ തോതില്‍ കടപ്പെട്ടിരിക്കുന്നതായി കാണാം.

KTM RC200 And KTM RC125 Images Appear

പുതിയ ആര്‍സി റെയ്ഞ്ച് ബൈക്കുകള്‍ എല്ലാം തന്നെ ഇന്ത്യയിലെത്തും. അവ ബജാജിന്റെ ഛക്കന്‍ പ്ലാന്റില്‍ നിന്നായിരിക്കും പുറത്തുവരിക. ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ബൈക്ക് സെഗ്മെന്റിന്റെ വളര്‍ച്ച വലിയ തോതില്‍ മുതലെടുക്കുവാന്‍ ഈ വാഹനങ്ങള്‍ക്ക് സാധിക്കും.

KTM RC200 And KTM RC125 Images Appear

ധാരാളം കളര്‍ ചോയ്‌സുകള്‍ ഈ വാഹനങ്ങള്‍ക്കില്ല എന്നാണ് ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് ഊഹിച്ചെടുക്കാവുന്നത്.

KTM RC200 And KTM RC125 Images Appear

റേസിംഗ് സ്‌പെസിഫിക്കേഷനോടു കൂടി പുറത്തിറങ്ങുന്ന മോഡലുകള്‍ പക്ഷെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കാനിടയില്ല. ഇവ യൂറോപ്യന്‍, യുഎസ് വിപണികളെ ലക്ഷ്യമാക്കിയുള്ളവയാണ്.

KTM RC200 And KTM RC125 Images Appear

അഗ്രസീവ് ലുക്ക് പ്രദാനം ചെയ്യുമെന്ന കാഴ്ചപ്പാടില്‍ നിര്‍മിച്ചതാണ് ഈ ബൈക്കുകളുടെ പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പുകള്‍. ആര്‍സി390-യിലും ഇതേ ഹെഡ്‌ലാമ്പാണുള്ളത്. ഇവ പക്ഷെ, എല്ലാവരെയും ആകര്‍ഷിക്കണമെന്നില്ല. എന്തു പറയുന്നു?

KTM RC200 And KTM RC125 Images Appear

നീണ്ട യാത്രകളെക്കൂടി ലാക്കാക്കിയുള്ള സന്നാഹങ്ങള്‍ നല്‍കിയിട്ടുണ്ട്. പിന്‍വശത്ത് ഘടിപ്പിച്ചിരിക്കുന്ന ട്രാവല്‍ ബാഗ് കാണുക ഹാന്‍ഡില്‍ബാറില്‍ ജിപിഎസ് സന്നാഹമുള്ളതും കാണാം.

KTM RC200 And KTM RC125 Images Appear

നവംബറില്‍ ഇറ്റലിയിലെ മിലനില്‍ നടക്കുന്ന ഇഐസിഎംഎ അഥവാ മിലന്‍ ഓട്ടോഷോയില്‍ ഇപ്പറഞ്ഞ എല്ലാ ബൈക്കുകളെയും നേരിട്ടു കാണാവുന്നതാണ്.

More from DriveSpark

Article Published On: Tuesday, October 29, 2013, 18:45 [IST]
English summary
Following leaked images of the Family patriarch, the RC390 it was only natural for the other two to follow, the RC125 and RC200.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X