ഡ്യൂക്ക് ആര്‍സി390 ചിത്രങ്ങള്‍ ലീക്കായി
390 ഡ്യൂക്കിന്റെ ഫെയറിംഗ് ചേര്‍ത്ത പതിപ്പ്, കെടിഎം ആര്‍സി390 ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു. വരാനിരിക്കുന്ന മിലന്‍ ഓട്ടോഷോയില്‍ അവതരിപ്പിക്കപ്പെടാനുള്ള ബൈക്കിന്റെ ചിത്രങ്ങള്‍ ലീക്കായത് കെടിഎമ്മിന്റെ കനേഡിയന്‍ വെബ്‌സൈറ്റിലൂടെയാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫെയേഡ് കെടിഎം ഡ്യൂക്ക് 390യെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. യൂറോപ്യന്‍ വിപണിയിലും ഇന്ത്യന്‍ വിപണിയിലും കൃത്യമായ മാര്‍ക്കറ്റ് ഈ ബൈക്കിനുണ്ട്. യൂറോപ്പില്‍ തുടക്കക്കാരായ റേസ്‌ബൈക്ക് പ്രണയികളെ ആകര്‍ഷിക്കാന്‍ ഡ്യൂക്ക് ആര്‍സി390ക്ക് സാധിക്കും. ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ബൈക്ക് വിപണിയുടെ മുന്നേറ്റം മുതലെടുക്കാനും ഈ ബൈക്കിന് കഴിയും.

എയ്‌റോഡൈനമിക് ഫെയറിംഗ് കൂട്ടിച്ചേര്‍ത്തതു തന്നെയാണ് കെടിഎം ഡ്യൂക്ക് 390യില്‍ നിന്ന് ആര്‍സി390ക്ക് വന്നിട്ടുള്ള ഡിസൈനിലെ പ്രധാന മാറ്റം. ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാറുകളാണ് ആര്‍സി90ക്കുള്ളത്.

പിന്‍വശത്തിന് കൂടുതല്‍ ഷാര്‍പ്പായ ഡിസൈന്‍ നല്‍കിയിരിക്കുന്നു.

മുമ്പില്‍ ഹെഡ്‌ലാമ്പ് വലിയ തോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഇന്‍ട്രുമെന്റ് പാനലിന്റെ ചിത്രം പുറത്തുവന്നിട്ടില്ല. ഇതും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ.

എന്ജിന്
1 സിലിണ്ടര്‍ 4 സ്‌ട്രോക്ക് വാട്ടര്‍കൂള്‍ഡ് 373.2 സിസി ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിനുള്ളത്. 43 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും.

6 സ്പീഡ് ട്രാന്‍സ്മിഷനാണ് ഡ്യൂക്ക് ആര്‍സി390ക്ക് ഘടിപ്പിച്ചിരിക്കുന്നത്.

ഫ്രണ്ടില്‍ നാല് തുളയുള്ള ബ്രേക് കാലിപ്പറോടെയുള്ള ഡിസ്‌ക് ബ്രേക്കുകളാണ് വാഹനത്തിന്. പിന്‍വശത്ത് സിംഗിള്‍ പോട്ട് കാലിപ്പറോടെയുള്ള ഡിസ്‌ക് ബ്രേക്കാണുള്ളത്.

178.5 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുണ്ട് ആര്‍സി390ക്ക്. ഇന്ധനമൊഴിക്കാത്ത നിലയില്‍ 147 കിലോഗ്രാം ഭാരം വാഹനത്തിന് വരും.


Click it and Unblock the Notifications








