മഹീന്ദ്ര ടൂ വീലേഴ്സ് വൻ കുതിപ്പിലേക്ക്

ഇടക്കാലത്ത് ഉൽപന്ന ഗുണനിലവാരത്തിന്റെ പേരിൽ ഏറെ പഴി കേൾക്കേണ്ടി വന്ന മഹീന്ദ്ര ടൂ വീലേഴ്സിന്റെ മഹത്തായ തിരിച്ചുവരവിന്റെ കോലാഹലങ്ങളാണ് മോട്ടോർസൈക്കിൾ വിപണിയിൽ നിന്നു കേൾക്കുന്നത്. പുതുതായി ലോഞ്ച് ചെയ്ത പന്റീറോ, സെന്റ്യൂറോ തുടങ്ങിയ വാഹനനിരയുടെ പിൻബലത്തിൽ 157 ശതമാനം വളർച്ചയാണ് മഹീന്ദ്ര ടൂവീലേഴ്സ് ഇതുവരെയായി നടപ്പുവർഷത്തിൽ നേടിയത്.

ഒക്ടോബർ മാസത്തിൽ മാത്രം 29,696 യൂണിറ്റ് വിൽപന നടത്താൻ കമ്പനിക്ക് സാധിച്ചു. ഇതിൽ സെന്റ്യൂറോ ബൈക്കിന്റെ സ്വാധീനം വളരെ വലുതാണ്. സെഗ്മെന്റിൽ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത സംവിധാനങ്ങൾ ഘടിപ്പിച്ചാണ് സെന്റ്യൂറോ വിപണിയിലെത്തിയത്.

Mahindra Centuro Sets Big Growth

മഹീന്ദ്ര പേറ്റന്റ് ചെയ്ത ല്യൂബ്രിക്കന്‍ഡ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നു സെന്റ്യൂറോയില്‍. സ്വര്‍ണനിറമുള്ള റിബ്‌സ്, മഹീന്ദ്ര മോജോ ബൈക്കിന്റെ നിലവിൽ പുറത്തുവന്നിട്ടുള്ള ചിത്രങ്ങളിൽ കാണുന്നതിന് സമാനമാണ്. സ്‌റ്റൈലിന്റെ കാര്യത്തില്‍ വാഹനത്തെ മുമ്പില്‍ നിറുത്തുന്ന ഘടകങ്ങളിലൊന്നാണിത്. എംസിഐ-5 എന്‍ജിനാണ് ബൈക്കിനോട് ചേർത്തിരിക്കുന്നത്. റിമോട്ട് കീ സംവിധാനം ഈ സെഗ്മെന്റില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്നു. കീ ലൈറ്റ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

Mahindra Centuro Sets Big Growth

ബൈക്ക് മോഷണം തടയാന്‍ അലാറം, ഫൈന്‍ഡ് മി ലാമ്പുകള്‍, ഗൈഡ് ലാമ്പുകള്‍ തുടങ്ങിയ സെഗ്മെന്റിൽ തന്നെ ആദ്യമായ സന്നാഹങ്ങൾ ഇതിൽ കാണാവുന്നതാണ്. സെമി ഡിജിറ്റല്‍ കണ്‍സോളാണ് വാഹനത്തിന്. ഡിജിറ്റൽ സ്പീഡോമീറ്റര്‍ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് സെഗ്മെന്റിൽ ആദ്യമാണ്.

Mahindra Centuro Sets Big Growth

ലിറ്ററിന് 85.4 കിലോമീറ്റർ മൈലേജ് പകരും സെന്റ്യൂറോ. പന്റേറോയെക്കാള്‍ 31 എംഎം നീളവും 61 എംഎം ഉയരവും കൂടുതലുണ്ട് ഇവന്. 7500 ആര്‍പിഎമ്മില്‍ 8.38 കുതിരശക്തി പകരുന്നു ഈ എന്‍ജിന്‍. 5500 ആര്‍പിഎമ്മില്‍ 8.5 എന്‍എം ആണ് ചക്രവീര്യം.

Mahindra Centuro Sets Big Growth

106.7 സിസി ശേഷിയിള്ള 4 സ്‌ട്രോക്, എംസിഐ-5 എന്‍ജിനാണ് സെന്റ്യൂറോയുടേത്.

More from DriveSpark

Article Published On: Sunday, November 3, 2013, 12:37 [IST]
English summary
Mahindra Two Wheelers is still a small player in the country trying to make a strong comeback post the Stallio era.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X