ഏറ്റവും സാങ്കേതികത്തികവുള്ള കണ്ട് സൂപ്പര്‍ബൈക്ക്
2009ല്‍ ഒരു കണ്‍സെപ്റ്റ് എന്ന നിലയില്‍ അവതരിപ്പിച്ച വാഹനമാണ് മിഷന്‍ ആര്‍. മിഷന്‍ മോട്ടോര്‍സൈക്കിളിന് ഇലക്ട്രിക് വാഹന സാങ്കേതികതയിലുള്ള ആത്മവിശ്വാസം മോട്ടോര്‍സൈക്കിളിന്‍റെ രൂപം പൂണ്ടാതായിരുന്നു അത്.
ഐല്‍ ഓഫ് മാനിലെ ലഗൂന സെക ഇ-പവര്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുകയും ചെയ്തു ഇവന്‍. ഇലക്ട്രിക് ഓട്ടോമോട്ടീവ് ഘടകഭാഗങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന മിഷന്‍ ഇത്തവണ ലോകത്തിലെ ഏറ്റവും സാങ്കേതികത്തികവുള്ള ഇലക്ട്രിക് സൂപ്പര്‍ബൈക്ക് കണ്‍സെപ്റ്റുമായിട്ടാണ് എത്താനൊരുങ്ങുന്നത്. താഴെ മിഷന്‍ ആറിന്‍റെ ചിത്രങ്ങളും വിവരങ്ങളും കാണാം.

മിഷന്‍ ആര്‍ കരണ്ട് സൂപ്പര്‍ബൈക്ക്
ഇനി വരാനിരിക്കുന്ന ഇലക്ട്രിക് സൂപ്പര്‍ബൈക്കിന്‍റെ ടീസര്‍ ഇമേജ്. മിഷന്‍ മോട്ടോര്‍സൈക്കിളിന്‍റെ വെബ്‍സൈറ്റില്‍ പോസ്റ്റ് ചെയ്തതാണിത്. നിലവിലുള്ളവയില്‍ വെച്ച് ഏറ്റവും സാങ്കേതികത്തികവുള്ള ഇലക്ട്രിക് സൂപ്പര്‍ബൈക്കായിരിക്കും ഇതെന്ന് മിഷന്‍ പറയുന്നു.

മിഷന്‍ ആര്‍ കരണ്ട് സൂപ്പര്‍ബൈക്ക്
163 കുതിരശക്തിയുള്ള എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

മിഷന്‍ ആര്‍ കരണ്ട് സൂപ്പര്‍ബൈക്ക്
മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വൈഗത പിടിക്കാന്‍ ഇവന് 3 സെക്കന്‍ഡ് മാത്രം മതി.

മിഷന്‍ ആര്‍ കരണ്ട് സൂപ്പര്‍ബൈക്ക്
പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 257 കിലോമീറ്ററാണ്.

മിഷന്‍ ആര്‍ കരണ്ട് സൂപ്പര്‍ബൈക്ക്
മോട്ടോര്‍സൈക്കിള്‍ റേസിംഗ് പോലുള്ള ഇടങ്ങളില്‍ സാധാരണ എന്‍ജിന്‍ ഘടിപ്പിച്ച എന്‍ജിനുകളുമായി ഏറ്റുമുട്ടാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് മിഷന്‍ ആത്മവിശ്വാസപ്പെടുന്നു. ഇക്കാര്യം മിഷന്‍ തന്നെ പലവട്ടം തെളിയിച്ചിട്ടുള്ളതുമാണ്.

മിഷന്‍ ആര്‍ കരണ്ട് സൂപ്പര്‍ബൈക്ക്
ജൂണ്‍ 3നാണ് മിഷന്‍റെ പുതിയ സൂപ്പര്‍ബൈക്ക് അവതരിപ്പിക്കപ്പെടുക


Click it and Unblock the Notifications








