ഇരുചക്രവണ്ടികള്‍ക്ക് പുതിയ കരിമ്പുകച്ചട്ടം വരുന്നു

ഇരുചക്രവാഹനങ്ങളുടെ കരിമ്പുകച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. 2015നുള്ളില്‍ പുതിയ ചട്ടങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാനാണ് നീക്കം.

പുതിയ കരിമ്പുകച്ചട്ടങ്ങള്‍ വരുന്നതോടെ ഇരുചക്രവാഹനങ്ങള്‍ക്ക് വില കൂടുമെന്നതാണ് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രാഥമികപ്രശ്‌നം. പുതുക്കിയ ചട്ടങ്ങള്‍ക്കനുസൃതമായി പുതിയ സാങ്കേതികതകള്‍ എന്‍ജിന്‍ നിര്‍മാണത്തിനായി ഉപയോഗിക്കേണ്ടിവരും.

New Emission Norms For Two Wheelers

എല്ലാത്തരത്തിലുമുള്ള കരിമ്പുക പുറന്തള്ളല്‍ ഗണ്യമായ തോതില്‍ കുറച്ചുകൊണ്ടുവരാന്‍ സജ്ജമായ രീതിയിലായിരിക്കും പുതിയ ചട്ടങ്ങള്‍. നിലവിലുള്ള കരിമ്പുകപുറന്തള്ളലിന്റെ നാലിലൊന്ന് ഭാഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

എന്‍ജിനില്‍ നിന്ന് പുറന്തള്ളുന്ന കരിമ്പുകയെ നിയന്ത്രിക്കുകയും ഇന്ധനം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലെത്തുന്നത് തടയുകയും ചെയ്യുന്ന തരത്തിലുള്ള ചട്ടങ്ങള്‍ പുതിയ കരിമ്പുകച്ചട്ടങ്ങളിലുണ്ടായിരിക്കും. ബാഷ്പീകരണം തടയുന്നതിനാവശ്യമായ സന്നാഹങ്ങളൊരുക്കുന്നതിന് വാഹനനിര്‍മാതാക്കള്‍ നിക്ഷേപം നടത്തേണ്ടതായി വന്നേക്കും. എന്‍ജിന്‍ ഗുണനിലവാരം കൂട്ടുന്നതിനും നിക്ഷേപമാവശ്യമാണ്.

സാധാരണ ബൈക്കുകള്‍ക്ക് 1500ന്റെ ചുറ്റുപാടിലും പെര്‍ഫോമന്‍സ് ബൈക്കുകള്‍ക്ക് 10,000ത്തിന്റെ ചുറ്റുപാടിലും വിലവര്‍ധിക്കുന്നതിന് പുതിയ ചട്ടങ്ങള്‍ കാരണമായേക്കും.

More from DriveSpark

Article Published On: Monday, December 2, 2013, 18:59 [IST]
English summary
The Government of India will bring into effect revised emission norms for two wheelers from 2015 onwards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X