മദിരാശിപ്പട്ടണത്തില്‍ നിന്ന് ഏസ് കഫേയിലേക്ക്

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള കഫെ റേസര്‍, കോണ്‍ടിനെന്റല്‍ ജിടി യുകെയില്‍ ലോഞ്ച് ചെയ്തു. കമ്പനിയുടെ 60 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരു കഫെ റേസര്‍ വരുന്നത് നടാടെയാണ്. 50കളിലും 60കളിലും യുവാക്കളുടെ ഹരമായി മാറിയിരുന്നു കഫെ റേസര്‍ ഡിസൈനുകള്‍. വിഖ്യാതമായ ലണ്ടന്‍ ഏസ് കഫേയില്‍ വെച്ചാണ് വാഹനത്തിന്റെ ലോഞ്ച് നടന്നത്.

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ഏറ്റവും കരുത്തേറിയ ബൈക്ക് എന്ന വിശേഷണവും കോണ്‍ടിനെന്റല്‍ ജിടി പേറുന്നുണ്ട്. 5,200 പൗണ്ടാണ് വാഹനത്തിന് വിലയിട്ടിരിക്കുന്നത്. ഇന്നത്തെ രൂപയുടെ നിലവാരത്തില്‍ ഇത് 5.2 ലക്ഷം രൂപയോളം വരും. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ് കോണ്‍ടിനെന്റല്‍ ജിടി.

Royal Enfield Continental GT Cafe Racer

ചെന്നൈയിലെ ഒറഗഡം പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ ബൈക്കിന്റെ എന്‍ജിന്‍ ശേഷി 535 സിസിയാണ്.

Royal Enfield Continental GT Cafe Racer

5100 ആര്‍പിഎമ്മില്‍ കുതിരശക്തി പുറത്തെടുക്കാന്‍ കഴിവുണ്ട് കോണ്‍ടിനെന്റല്‍ ജിടി എന്‍ജിന്. 4000 ആര്‍പിഎമ്മില്‍ 44 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

Royal Enfield Continental GT Cafe Racer

ഹാരിസ് പെര്‍ഫോമന്‍സുമായി സാങ്കേതികവും ഡിസൈന്‍പരവുമായ സഹകരണമുണ്ടായിട്ടുണ്ട്, കോണ്‍ടിനെന്റല്‍ ജിടിയുടെ കാര്യത്തില്‍.

Royal Enfield Continental GT Cafe Racer

കഫെ റേസറിന്റെ ക്ലാസിക് ശില്‍പശൈലി തന്നെയാണ് കോണ്‍ടിനെന്റല്‍ ജിടി പിന്തുടരുന്നത്. താഴ്ന്ന പൊസിഷനിലുള്ള ഹാന്‍ഡില്‍ബാര്‍ കഫെ റേസറിന്റെ പ്രത്യേകതയാണ്.

Royal Enfield Continental GT Cafe Racer

കോണ്‍ടിനെന്റല്‍ ജിടിയുടെ ടയറുകള്‍ പിരെല്ലി സ്‌പോര്‍ട് ഡിമണില്‍ നിന്നുള്ളവയാണ്. വാഹനത്തിന്റെ ഭാരം 184 കിലോഗ്രാമാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ 500 സിസി ബൈക്കുകളില്‍ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് കോണ്‍ടിനെന്റല്‍.

വീഡിയോ

കഫേ റേസിംഗ് ഒരു ഉപസംസ്‌കാരമായാണ് മനസ്സിലാക്കപ്പെടുന്നത്. ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ 50കള്‍ മുതലാണ് ഈ ട്രെന്‍ഡ് സംഭവിക്കുന്നത്. വേഗതയ്ക്കും ഹാന്‍ഡ്‌ലിംഗ് ശേഷിക്കും പ്രാധാന്യമുള്ള ബൈക്കുകളാണ് കഫേ റേസറുകള്‍. കംഫര്‍ടിന് വളരെ കുറച്ച് പ്രാധാന്യം മാത്രമേയുള്ളൂ. ലണ്ടനിലെ ഏസ് കഫേയില്‍ നിന്ന് യാത്രയാരംഭിച്ച ഒരു റോക്ക് ബാന്‍ഡിലെ അംഗങ്ങളുടെ കഥയാണ് ഈ വീഡിയോ പറയുന്നത്. ലണ്ടനില്‍ നിന്ന് യാത്ര തുടങ്ങി മദിരാശിപ്പട്ടണത്തിലേക്ക് കഫേ റേസിംഗ് സംസ്‌കാരം എത്തിയതിന്റെ ചരിത്രം ഫിക്ഷന്‍ കലര്‍പ്പോടെ പറയുകയാണിവിടെ.

More from DriveSpark

Article Published On: Thursday, September 12, 2013, 17:54 [IST]
English summary
Royal Enfield has launched the India built Continental GT cafe racer in UK.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X