റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി നാളെ
റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി കഫേ റേസര്‍ നാളെ (26-11-2013) ഇന്ത്യന്‍ നിരത്തുകളിലേക്കിറങ്ങും. എന്‍ഫീല്‍ഡിന്റെ കഫേ റേസര്‍ വിഭാഗത്തിലേക്കുള്ള പ്രവേശം സെപ്തംബര്‍ മാസത്തില്‍ തന്നെ നടന്നിരുന്നു. കഫെ റേസിംഗുകള്‍ക്ക് തുടക്കമിട്ട, ഹിപ്പി കാലഘട്ടത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്ന വിഖ്യാതമായ ഏസ് കഫേയില്‍ വെച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് കഫെ റേസര്‍ ലോഞ്ച് ചെയ്യപ്പെട്ടത്.
5,200 ബ്രിട്ടിഷ് പൗണ്ട് വിലയിലാണ് യുകെയില്‍ റോയല്‍ എന്‍ഫീല്‍ഡ് കഫെ റേസര്‍ വില്‍ക്കുന്നത്. കമ്പനി ഇന്നേവരെ നിര്‍മിച്ചവയില്‍ വെച്ചേറ്റവും ഭാരക്കുറവുള്ളതും വേഗതയേറിയതുമായ ബൈക്കെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കഫെ റേസറിനുള്ള വിശേഷണം. ഇന്ധനത്തോടെ 184 കിലോഗ്രാമാണ് കഫെ റേസറിന്റെ ഭാരം.

535 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു റോയല്‍ എന്‍ഫീല്‍ഡ് കഫെ റേസറില്‍. 5100 ആര്‍പിഎമ്മില്‍ 28.7 കുതിരകളുടെ കരുത്ത് പകരുന്നു ഈ എന്‍ജിന്‍. 4000 ആര്‍പിഎമ്മില്‍ 44 എന്‍എം ചക്രവീര്യം പകരുന്നു ഇവന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്ക് പകരുന്നു.
യുകെയില്‍ ഹാരിസ് പെര്‍ഫോമന്‍സുമായി ചേര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ആദ്യത്തെ കഫെ റേസര്‍ നിര്‍മിച്ചിരിക്കുന്നത്. 13.5 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്ക് ഘടിപ്പിച്ചിരിക്കുന്നു വാഹനത്തില്‍. പിരെല്ലി സ്‌പോര്‍ട് ഡെമണ്‍ ടയറുകളാണ് കോണ്‍ടിനെന്റലിലുള്ളത്.
ഇന്ത്യയില്‍ 2.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലായിരിക്കും കോണ്‍ടിനെന്റല്‍ ജിടി-ക്ക് വില. ഗോവയിൽ വെച്ചാണ് ലോഞ്ച് നടക്കുക.
<center><iframe width="100%" height="450" src="//www.youtube.com/embed/2QKTBdigs5M" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








