സല്‍മാന്‍ ഖാന്റെ 'ബീയിംഗ് ഹ്യൂമന്‍' സുസൂക്കിയിലും

സുസൂക്കി മോട്ടോര്‍സൈക്കിള്‍ അംബാസ്സഡര്‍ കൂടിയായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നടത്തുന്ന 'ബീയിംഗ് ഹ്യൂമന്‍' എന്ന 'സന്നദ്ധ സംഘടന' സുസൂക്കിയുമായി ചേര്‍ന്ന് പുതിയൊരു ബിസിനസ്സിലേക്ക് കടന്നു. സുസൂക്കിയുടെ 125 സിസി ആക്‌സസ്സ് സ്‌കൂട്ടറിന് 'ബീയിംഗ് ഹ്യൂമന്‍' എന്ന ബാഡ്‌ജോടു കൂടിയ ഒരു പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. കുറെ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പ്രത്യേക പതിപ്പ് എത്തുന്നത്.

നിലവില്‍ സുസൂക്കിയുമായുള്ള കരാറില്‍ തന്റെ സന്നദ്ധ സംഘടനയെക്കൂടി ചേര്‍ക്കുകയാണ് സല്‍മാന്‍ ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്നാണ് അറിയുന്നത്. ആക്‌സസ് പ്രത്യേക പതിപ്പില്‍ എന്തെല്ലാമുണ്ടെന്ന് താഴെ വിശദമായി അറിയാം.

'ബീയിംഗ് ഹ്യൂമന്‍'

'ബീയിംഗ് ഹ്യൂമന്‍'

അഞ്ച് പുതിയ ഫീച്ചറുകളാണ് വാഹനത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. മൊത്തം 40,000 സ്കൂട്ടറുകള്‍ സല്ലുവിന്റെ സഹായത്തില്‍ വില്‍ക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ട് സുസൂക്കി.

റിയര്‍വ്യൂ മിറർ

റിയര്‍വ്യൂ മിറർ

റിയര്‍വ്യൂ മിററുകള്‍ക്ക് ക്രോം ഫിനിഷ് നല്‍കിയിരിക്കുന്നു 'ബീയിംഗ് ഹ്യൂമന്‍' പതിപ്പ് ആക്‌സസില്‍.

ഗ്രാബ് റെയില്‍

ഗ്രാബ് റെയില്‍

ക്രോമിയം പൂശിയ പുതിയ ഗ്രാബ് റെയിലും 'ബീയിംഗ് ഹ്യൂമന്‍' പതിപ്പിലുണ്ട്.

തുകല്‍

തുകല്‍

ലതര്‍ ഫീല്‍ ഉണ്ടാക്കുന്ന കിടിലന്‍ സീറ്റ് ഘടിപ്പിച്ചിരിക്കുന്നു പ്രത്യേക പതിപ്പ് ആക്‌സസില്‍.

'അവനവന്റെ വേ ഓഫ് ലൈഫ്'

'അവനവന്റെ വേ ഓഫ് ലൈഫ്'

ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന 'അപ്‌നാ വേ ഓഫ് ലൈഫ്' ലോഗോ 'ബീയിംഗ് ഹ്യൂമന്‍' പതിപ്പില്‍ കാണാം.

'ബീയിംഗ് ഹ്യൂമന്‍' ലോഗോ

'ബീയിംഗ് ഹ്യൂമന്‍' ലോഗോ

സല്‍മാന്‍ ഖാന്റെ 'ബീയിംഗ് ഹ്യൂമന്‍' സന്നദ്ധസംഘടനയുടെ ലോഗോയാണ് മറ്റൊന്ന്. ഇത് വാഹനത്തിന്റെ മുന്‍വശത്തു തന്നെ കാണാം.

വില

വില

ബീയിംഗ് ഹ്യൂമന്‍ പതിപ്പിന് മുംബൈ ഓണ്‍റോഡ് നിരക്ക് പ്രകാരം 58,975 രൂപയാണ് വില. സാധാരണ ആക്സസ് സ്കൂട്ടറിന് ഓണ്‍റോഡ് വില 57,887 രൂപയാണ് വരിക, മുംബൈയില്‍.

More from DriveSpark

Article Published On: Thursday, October 3, 2013, 17:19 [IST]
English summary
Suzuki has launched a special edition for the Access scooter which is selling in the market partnered with ‘Being Human’ of Salman Khan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X