സുസൂക്കി ഇന്‍ട്രൂഡര്‍ എം1800ആര്‍ ബോസ്സ് എഡിഷന്‍

ഇന്‍ട്രൂഡര്‍ എം1800 ക്രൂയിസര്‍ ബൈക്കിന് ഒരു പ്രത്യേക പതിപ്പ് സുസൂക്കി വിപണിയിലെത്തിച്ചു. ബി.ഒ.എസ്.എസ് എഡിഷന്‍ എന്ന പേരിലാണ് പ്രത്യേക പതിപ്പ് വരുന്നത്. സാധാരണ പതിപ്പില്‍ കാണുന്ന ക്രോമിയത്തിന്റെ ധാരാളിത്തം ഇന്‍ട്രൂഡര്‍ എം1800 ബോസ്സിലില്ല. ഇത് ക്രോമിയം സാന്നിധ്യമുള്ള ഇന്‍ട്രൂഡര്‍ എം1800 ഇഷ്ടപ്പെടാത്ത കുറെപ്പേരെയെങ്കിലും ആകര്‍ഷിക്കുമെന്നാണ് കരുതേണ്ടത്.

ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് നിറത്തില്‍ വരുന്ന വേരിയന്റിനൊപ്പം മാര്‍ബ്ള്‍ ഡേടൊണ യെല്ലോ നിറത്തിന്റെ ചേരുവയുള്ള മറ്റൊരു വേരിയന്റുകൂടി വരുന്നുണ്ട്. ഇന്ധന ടാങ്ക്, ഫെന്‍ഡറുകള്‍, ഹെഡ്‌ലൈറ്റ്, വീലുകള്‍ എന്നിവിടങ്ങളിലാണ് മഞ്ഞയുടെ സാന്നിധ്യമുള്ളത്.

സാങ്കേതികമായി എല്ലാം ഇന്‍ട്രൂഡര്‍ എം1800ന് സമാനമാണ് ഈ പതിപ്പില്‍ എന്നു കാണാം. 1,783 സിസി ശേഷിയുള്ള ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ തന്നെയാണ് ബൈക്കിനുള്ളത്. 125 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പകരുന്നു. 159 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ ചക്രങ്ങളിലേക്ക് പകരുന്നത്.

5 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനോട് ചേര്‍ത്തിരിക്കുന്നു. 19.5 ലിറ്റര്‍ ഇന്ധനടാങ്ക്. ഭാരം 347 കിലോഗ്രാം.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം സുസൂക്കി ഇന്‍ട്രൂഡര്‍ എം1800ആര്‍ ബോസ്സ് എഡിഷന് 16.45 ലക്ഷം രൂപയാണ് വില. സാദാരണ മോഡലിനെക്കാള്‍ 50,000 രൂപ കൂടുതല്‍.

Most Read Articles

Malayalam
English summary
Suzuki has made available a special edition version of the Intruder M1800 cruiser called the B.O.S.S Edition.
Story first published: Tuesday, October 22, 2013, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X