ടൈറ്റാന്‍ ഡുക്കാട്ടി വാച്ച് ശേഖരം പുറത്തിറക്കി
ഇന്ത്യന്‍ വാച്ച്‌നിര്‍മാതാവ് ടൈറ്റാന്‍, ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഡുക്കാട്ടിയുമായി പ്രത്യേക വാച്ച് പതിപ്പുകളിറക്കാന്‍ കാറിലേര്‍പ്പെട്ടു. ഡുക്കാട്ടി ബ്രാന്‍ഡ് വാച്ചുകളാണ് ടൈറ്റാന്‍ പുറത്തിറക്കുക.
എട്ട് വാച്ചുകളുടെ കളക്ഷനാണ് ടൈറ്റാന്‍ തയ്യാറാക്കുക. 'ടൈറ്റാന്‍ ഡുക്കാട്ടി കലക്ഷന്‍ ഓഫ് വാച്ചസ്' എന്ന പേരിലാണ് ഈ വാച്ചുകളുടെ ശേഖരം അറിയപ്പെടുക. അന്തംവിട്ട വിലയായിരിക്കും ഇവയ്‌ക്കെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഡുക്കാട്ടി നേക്കഡ് ബൈക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ടൈറ്റാന്‍-ഡുക്കാട്ടി വാച്ച് ശേഖരത്തിലെ എല്ലാ മോഡലുകളുടെയും ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. സ്‌റ്റൈന്‍ലെസ് സ്റ്റീലിലാണ് കെയ്‌സ് നിര്‍മാണ്. ഡയലുകള്‍ നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബറിലും.

ഈ വാച്ച് മോഡലുകള്‍ക്ക് 22,995 രൂപ മുതല്‍ 26,995 രൂപവരെ വിലയുണ്ട്. മുംബൈ, ദില്ലി, ബങ്കളുരു എന്നിവിടങ്ങളിലെ ടൈറ്റാന്‍ ഹെലിയസ് ഔട്‌ലെറ്റുകളില്‍ വാച്ചുകള്‍ ലഭിക്കും.


Click it and Unblock the Notifications








