ട്രയംഫ് 250 ബൈക്ക് മിലനില്‍ പ്രഖ്യാപിച്ചു

മിലന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇന്ത്യയില്‍ നിര്‍മിക്കുവാനുദ്ദേശിക്കുന്ന സ്ട്രീറ്റ് 500, സ്ട്രീറ്റ് 750 എന്നിവയുടെ അവതരണത്തിന് പിന്നാലെ ഹോണ്ട സിബിആര്‍300ആര്‍ 2014ന്റെ അവതരണവും നടന്നിരുന്നു. സിബിആര്‍250ആറിന് പകരക്കാരനായി എത്താനൊരുങ്ങുന്ന ഈ വാഹനത്തിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ആഹ്ലാദം കൂടി അവതരിച്ചിരിക്കുകയാണ് മിലനില്‍. ട്രയംഫ് ഡേടോണ 250 എന്ന ഈ ബൈക്ക് ഇന്ത്യന്‍ മണ്ണില്‍തന്നെ നിര്‍മിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കിക്കഴിഞ്ഞു.

ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ്, ഇന്ത്യയ്ക്കായി ചെറിയ ഡിസ്‌പ്ലേസ്‌മെന്റിലുള്ള ബൈക്ക് എത്തിക്കുമെന്ന് ഇഐസിഎംഎ-യിലെ ഒരു പ്രസന്റേഷനിടയിലാണ് കമ്പനി പ്രഖ്യാപിച്ചത്. 2015ലായിരിക്കും ഇവന്‍ എത്തുക. 2012 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഈ ബൈക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നര്‍സാപുരയിലുള്ള ട്രയംഫ് പ്ലാന്റില്‍ വെച്ചായിരിക്കും ബൈക്കിന്റെ നിര്‍മാണം നടക്കുക.

ഫെയറിംഗ് ഘടിപ്പിച്ച ഈ ബൈക്ക് ഇതുവരെ എവിടെയും അവതരിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു നേക്കഡ് ബൈക്ക് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ട്രയംഫ് ഡേടോണ 250

ട്രയംഫ് ഡേടോണ 250

ട്രയംഫ് ഡേടോണ 250

Triumph Daytona 250 To Be Made In India Confirmed At EICMA

സ്റ്റൈലിംഗില്‍ ട്രയംഫ് റോഡ്‌സ്റ്റര്‍ 675യുടെ ഇരട്ടക്കണ്ണുകള്‍ പോലെ തോന്നിക്കുമെങ്കിലും മുന്‍ ടയറിന്റെയും എന്‍ജിന്റെയും വലിപ്പവ്യത്യാസം ശ്രദ്ധിക്കുക.

Triumph Daytona 250 To Be Made In India Confirmed At EICMA

ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാവുന്നതു പോലെ ട്രയംഫ് 250യുടെ എന്‍ജിന്‍ ഒരു സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ്.

Triumph Daytona 250 To Be Made In India Confirmed At EICMA

ഒരു സ്റ്റീല്‍ ട്യൂബ് ഫ്രെയിമിനകത്ത് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു. ചെലവ് ചുരുക്കലിന്റെ സ്വഭാവം ഇവിടെ നിന്നുതന്നെ വ്യക്തമാണ്.

Triumph Daytona 250 To Be Made In India Confirmed At EICMA

ഹാര്‍ലി സ്ട്രീറ്റ് ബൈക്കുകളെപ്പോലെ ഇവനും പുറംനാടുകളിലേക്ക്, പ്രത്യേകിച്ച് 'വളരുന്ന' ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളിലേക്ക് കയറ്റി അയയ്ക്കും.

More from DriveSpark

Article Published On: Thursday, November 7, 2013, 11:18 [IST]
English summary
Triumph has announced during its presentation at EICMA a new small displacement sports bike, a Daytona 250 for India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X